ഉമ്മ
ശാക്കിറ.ടി.കെ, കൊല്ലം
2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

എന്നും കാലത്തെഴുന്നേറ്റ്
മടിയും പരിഭവമില്ലാതെ
നമ്മെയുണർത്തിയൊരുക്കുന്ന
നിറകനിവാണേ പൊന്നുമ്മ.
ഉദരം പേറിയ വേദനയും
പാല് ചുരത്തിയ സ്‌നേഹമതും
കരുണ നിറച്ചൊരു ലാളനയും
ഒന്നായ് ചേർന്നൊരു കനിവുമ്മ.
ഉമ്മതൻ കാലടിച്ചോട്ടിലാണ്
സ്വർഗമെന്നോതിയേ പുണ്യ റസൂൽ.
ഉമ്മയെ ധിക്കരിച്ചെങ്കിലെത്തും
നരകത്തിലെന്നും പറഞ്ഞു നബി.
ചെറുപ്പത്തിൽ നമ്മളെ പോറ്റിയ പോൽ
അവരിൽ നാം കരുണ ചൊരിഞ്ഞിടേണം
അവർക്കായി നാം ദുആ ചെയ്തിടേണം
എന്നത് റബ്ബിൻ വചനമല്ലോ.
റബ്ബിന്റെ തൃപ്തി ലഭിച്ചിടാനായ്
മാതാപിതാക്കൾ തൻ തൃപ്തി വേണം
ഉയരത്തിൽ എത്ര നാം എത്തിയാലും
ഉമ്മയാം നന്മ മറന്നിടല്ലേ.

