ലഹരിയെ തുരത്തുക
സാബിറ ബിൻത് സലീം. പി
2026 ജനുവരി 03, 1447 റജബ് 14

ലഹരിയോടടുത്തിടല്ലെ മക്കളേ
നാശമാണതെന്നുമെന്നതോർക്കണേ
ലഹരി നൽകിടുന്നതേറെ യാതന
ജീവിതം തകർത്തിടുന്ന വേദന
ഉമ്മബാപ്പമാർക്കു നേരെ തിരിയുവാൻ
കാരണമാണല്ലോ ലഹരി മക്കളേ
തല്ലുവാനും കൊല്ലുവാനും പോലുമെ
കാരണമായ് മാറും ലഹരിയോർക്കണേ
തിരിച്ചറിവില്ലാതെയാക്കി മാറ്റിടും
ഏതു തെറ്റിലേക്കുമെ നയിച്ചിടും
ലഹരി വാങ്ങാൻ കാശിനായി പാഞ്ഞിടും
കിട്ടിയില്ലേൽ ഭ്രാന്തനായി മാറിടും
അക്രമങ്ങൾ ചെയ്തിടുന്നോനായിടും
നാട്ടിലാർക്കും കണ്ടിടാത്തോനായിടും
ലഹരിയോടടുത്തിടല്ലെ മക്കളേ
നാശമാണതെന്നുമെന്നതോർക്കണേ

