പൂപോലുള്ളൊരു പൂമ്പാറ്റ
നസീമ വാടാനപ്പള്ളി
2026 ജൂലൈ 18, 1448 സ്വഫർ 04

പൂവിലിരിക്കും പൂമ്പാറ്റ
പൂപോലുള്ളൊരു പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പാരിന്നഴകാം പൂമ്പാറ്റ
ഇത്തിരി കുഞ്ഞൻ ഉണ്ടല്ലോ
ഒത്തിരി വലുതും ഉണ്ടല്ലോ
ചിറകിനു പല പല നിറമാണേ
പുള്ളികളെന്തൊരു രസമാണേ!
സുന്ദരമാം പൂമ്പാറ്റകളെ
ആരു പടച്ചെന്നറിയാമോ?
അല്ലാഹു, അവനാണല്ലോ
പൂമ്പാറ്റകളുടെ സ്രഷ്ടാവ്
എല്ലാമെല്ലാം സൃഷ്ടിച്ച
റബ്ബൊരുവൻ അവനാണല്ലോ.
