എന്തിന് ?
ഉസ്മാൻ പാലക്കാഴി
2026 ജൂലൈ 04, 1448 മുഹർറം 19

കണ്ണുകളെന്തിനു നമ്മൾക്ക്?
നല്ലതു കാണാനാണല്ലോ!
ചീത്തകൾ കണ്ടു രസിച്ചാലോ?
ശിക്ഷയതുണ്ടേ കേട്ടോളൂ!
കാതുകളെന്തിനു നമ്മൾക്ക്?
നല്ലതു കേൾക്കാനാണല്ലോ!
മോശം വാക്കുകൾ കേട്ടാലോ?
നാശം വന്നുഭവിക്കൂലോ!
ചുണ്ടുകളെന്തിനു നമ്മൾക്ക്?
നല്ലതു പറയാനാണല്ലോ!
ചീത്തപറഞ്ഞു നടന്നാലോ?
കാത്തുകഴിഞ്ഞോ നരകത്തീ!
കയ്യുകളെന്തിനു നമ്മൾക്ക്?
നല്ലതു ചെയ്യാനാണല്ലോ!
ചീത്തകളെന്തും ചെയ്താലോ?
ശിക്ഷകൾ പലതും കിട്ടൂലോ!
കാലുകളെന്തിനു നമ്മൾക്ക്?
നല്ലതിനായി നടക്കാനായ്!
തിന്മയിലേക്ക് നടന്നാലോ?
സ്വർഗം നഷ്ടപ്പെടുമല്ലോ!
ചിന്താശേഷിയതെന്തിന്ന്?
നല്ലതു ചിന്തിക്കാനല്ലോ!
ദുഷിച്ച ചിന്തകളാണേലോ?
നശിച്ചുപോകും ഓർത്തോളൂ

