ശീഇസത്തിന്റെ തായ്‌വേരുകൾ

ഡോ. ടി. കെ. യൂസുഫ്

2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

(ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം-5)

ഇസ്‌ലാമിന്റെ ദിവ്യപ്രകാശത്തെ ഊതിക്കെടുത്താൻ പ്രവാചക കാലഘട്ടം മുതൽ അറേബ്യയിലെ ജൂതരും ഇറാനിലെ അഗ്‌നിയാരാധകരും ലോകത്തിന്റെ ഇതരഭാഗങ്ങളിലുളള വിഗ്രഹാരാധകരും കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. പ്രത്യക്ഷമായ ശത്രുത കൊണ്ട് കാര്യമായ നേട്ടമൊന്നും കൊയ്‌തെടുക്കാൻ കഴിയാതെവന്നപ്പോൾ പരോക്ഷമായി പലവിധ കുതന്ത്രങ്ങളിലൂടെയും ഇസ്‌ലാമിനെ തകർക്കാനാണ് അവർ കരുക്കൾ നീക്കിയത്. ഇസ്‌ലാമിനോട് കൊടിയ ശത്രുത പുലർത്തുകയും ബുദ്ധിയിലും വിവരത്തിലും സാമർഥ്യത്തിലും കുതന്ത്രങ്ങളിലും ലോകത്തെ മറ്റേതു ജനവിഭാഗങ്ങളെയും പിന്നിലാക്കുകയും ചെയ്യുന്ന ജൂതന്മാർ ഈ രംഗത്ത് ആസൂത്രിതമായി പ്രവർത്തിക്കുകയും മുസ്‌ലിം ലേബലിൽ ഇസ്‌ലാമിക ലോകത്ത് കുഴപ്പുണ്ടാക്കുന്ന രംഗത്ത് വിജയിക്കുകയും ചെയ്തു. വിശ്വാസികളായി അഭിനയിച്ച് ഈ മതത്തിൽ നുഴഞ്ഞുകയറിക്കാണ്ടാണ് അവരതിന് അവസരം കണ്ടെത്തിയത്. അറേബ്യൻ ഉപദീപിലാകെ ഇസ്‌ലാം പ്രചരിച്ചപ്പോൾ അബ്ദൂല്ലാഹിബിൻ ഉബയ്യ് ബിൻ സുലൂൽ എന്ന ജൂതൻ രംഗത്ത് വന്നു. ഇസ്‌ലാമുമായി നേരിട്ട് ഏറ്റുമുട്ടാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അയാൾ ഇസ്‌ലാമിൽ നുഴഞ്ഞുകയറി തകർക്കാൻ വളഞ്ഞ മാർഗം സ്വീകരിച്ചത്. മുസ്‌ലികളുമായി ഒരു സായുധപോരാട്ടത്തിലൂടെ വിജയം നേടാനോ അവരെ തകർക്കാനോ സാധ്യമല്ലെന്ന് അയാൾക്ക് തന്റെ മുൻഗാമികളായ ബനുക്വുറൈദ്വ, ബനൂ ഖൈനുക്വാഅ്, ബനു നദീർ എന്നീ ഗോത്രങ്ങളുടെ പരാജയത്തിന്റെ തിക്താനുഭവത്തിൽനിന്ന് ശരിക്കും ബോധ്യപ്പെട്ടിരുന്നു.

അബ്ദുല്ലാഹിബിൻ ഉബയ്യ് ബിൻ സുലൂൽ എന്ന ജൂത വംശജനായ ഈ കപടവിശ്വാസി സൻആഇലെ യഹൂദികളുമായി ചേർന്ന് ഒരു സംഘത്തെ മദീനയിലേക്ക് അയച്ചു. അന്ന് അവിടം ഭരിച്ചിരുന്നത് നബിﷺ യുടെ മരുമകനും ‘ദുന്നൂറൈൻ’ എന്ന സ്ഥാനപ്പേരിലറിയപ്പെടുകയും ചെയ്തിരുന്ന ഉസ്മാൻ(റ) ആയിരു ന്നു. ഈ യഹൂദസംഘം അവരുടെ കുടില ലക്ഷ്യത്തിനുവേണ്ടി സമർഥമായി കരുക്കൾ നീക്കുകയും ആദ്യമായി അലി(റ)യുടെ ആരാധകരായി ചമഞ്ഞ് അദ്ദേഹത്തിന്റെ അപദാനങ്ങൾ വാഴ്ത്താൻ തുടങ്ങുകയും ചെയ്തു. സത്യത്തിൽ അലി(റ) തന്റെ പേരിൽ നടക്കുന്ന ഈ ഭരണവിപ്ലവ നീക്കത്തിൽ തികച്ചും നിരപരാധിയായിരുന്നു. തുടർന്ന് അവർ പരസ്യമായിത്തന്നെ ഇസ്‌ലാമിക സമൂഹത്തിൽ കുഴപ്പത്തിന്റെ വിത്തുകൾ പാകാൻ തുടങ്ങി. പിന്നീട് അവർ സൗമ്യശീലനും സമ്പന്നന്നും മറ്റാരെക്കാളും കൂടുതൽ തന്റെ സമ്പത്തുകൊണ്ട് ഇസ്‌ലാം മതത്തിന്റെ വളർച്ചക്കും വ്യാപനത്തിനും ജിഹാദ് ചെയ്തിട്ടുളള വ്യക്തി യുമായ ഉസ്മാൻ(റ)വിനെക്കുറിച്ച് മോശമായ പ്രചാരണങ്ങൾ അഴിച്ചുവിട്ടു. നബിﷺ സ്വർഗം കൊണ്ട് സന്തോഷവാർത്തയറിയിക്കുകയും പലപ്പോഴും പുകഴ്ത്തുകയും ചെയ്തിട്ടുളള ഉസ്മാൻ(റ)വിനെ സംബന്ധിച്ചിടത്തോളം ഇത് തികഞ്ഞ അപരാധമായിരുന്നു. ഇങ്ങനെ രാഷ്ട്രീയ രംഗത്ത് ഒരു വിപ്ലവത്തിന് പടയൊരുക്കുന്നതോടൊപ്പം ഇക്കൂട്ടർ വിശ്വാസരംഗത്ത് മുസ്‌ലിംകൾക്കിടയിൽ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമായ ചില വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

ശീഅത്തു അലി (അലിയുടെ കക്ഷി) എന്ന പേരിലാണ് ഇക്കുട്ടർ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അലി(റ) തന്റെ ജീവിതകാലത്ത് ഇക്കൂട്ടരെ അംഗീകരിച്ചില്ല എന്ന് മാത്രമല്ല ഇവരിൽ പലരെയും കഠിനമായി ശിക്ഷിക്കുക പോലും ചെയ്തിട്ടുണ്ട്. അലി(റ)യുടെ കാലശേഷം, അദ്ദേഹം ഈ വിഭാഗത്തോട് സ്വീകരി ച്ചിരുന്ന നിലപാട് എന്തായിരുന്നു എന്ന് ജനങ്ങൾ അറിയാതെപോകുകയും ഇക്കൂട്ടരുടെ വാദങ്ങൾ ഏറെക്കുറെ സത്യമാണന്ന് പലരും തെറ്റിദ്ധരിക്കുകുയും ചെയ്തു. ഇസ്‌ലാമിന്റെ സന്ദേശ പ്രചാരണത്തെ ഏറെ ഭയപ്പെട്ടിരുന്ന വിഗ്രഹാരാധകരും അഗ്‌നിയാരാധകരും മുസ്‌ലിംകളെ ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് അകറ്റുന്ന ഈ പ്രസ്ഥനത്തിന് വേണ്ടി പരോക്ഷമായി തങ്ങളാലാവുന്ന എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. മനുഷ്യർ മരിച്ചതിന് ശേഷം വീണ്ടും ഈ ലോകത്തേക്ക് തിരിച്ചുവരിക, പ്രവാചകന്മാർ അവർക്ക് അല്ലാഹു ദൃഷ്ടാന്തമായി നൽകിയിതിനെക്കാൾ വലിയ അമാ നുഷിക പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങി ക്വുർആനിനും ഹദീസിനും എതിരായ പല സിദ്ധാന്തങ്ങളും ഇവർ പ്രചരിപ്പിച്ചു. പ്രവാചകൻﷺ വളരെയധികം പ്രശംസിച്ച മൂന്ന് ഖലീഫമാരെക്കുറിച്ചും പ്രസിദ്ധ സ്വഹാബിമാരെക്കുറിച്ചും, എന്തിനേറെ പ്രവാചക പത്‌നിയായ ആഇശയെക്കുറിച്ച് പോലും ശീഇകൾ വളരെ മോശമായ പരാമർശങ്ങളാണ് നടത്താറുളളത്.

(തുടരും)