ശീഇസം സമസ്തയിൽ പിടിമുറുക്കുന്നു!
അബ്ദുൽ മാലിക് സലഫി, മൊറയൂർ
2026 ജൂലൈ 04, 1448 മുഹർറം 19

ശീഈ പ്രസ്ഥാനങ്ങൾ സൂഫീ ത്വരീക്വത്തുകളുടെ തണലിലാണ് എക്കാലത്തും വളർന്ന് വന്നിട്ടുള്ളത്. ത്വരീക്വത്തിന്റെ ശരീഅത്ത് വിരുദ്ധ മണ്ണ് ശീഈ വിഷച്ചെടികൾക്ക് വളരാൻ ഏറെ സൗകര്യമുള്ളതാണ്. അതിനാലാണ് സമസ്തയുടെ പരിസരങ്ങളിൽ കേരള ശീഇകൾ കൂട് കൂട്ടുന്നത്. ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ ഈ അവിശുദ്ധബാന്ധവം ഇന്ന് അതിന്റെ മൂർത്തരൂപം പ്രാപിച്ച്, സ്വഹാബത്തിനെ പരസ്യമായി ഭത്സിക്കുന്നേടത്ത് വരെ എത്തിയിരിക്കുന്നു. മഹാനായ സ്വഹാബി മുആവിയ(റ)വിനെ കപടനായും വഞ്ചകനായും ചിത്രീകരിച്ച് മുസ്ലിയാക്കന്മാർ രംഗത്ത് വരാൻ തുടങ്ങിയിരിക്കുന്നു! ഇത് യാദൃച്ഛികമല്ല.
തങ്ങളുടെ വികല വിശ്വാസങ്ങളുടെ അഴുക്ക് ചാലിലൂടെയാണ് ശീഈ വൈറസുകൾ തങ്ങളിലേക്ക് എത്തുന്നത് എന്ന് സമസ്തക്കാർ തിരിച്ചറിയാത്ത കാലത്തോളം ഈ ദുഷിച്ച പ്രക്രിയകൾ അനവരതം തുടരാനാണ് സാധ്യത. സമസ്തയെ ശീഇസം എത്രമാത്രം വിഴുങ്ങിയിരിക്കുന്നു എന്നതിന്റെ ഭീകര ചിത്രമാണ് താഴെ കൊടുക്കുന്നത്:
• ‘സകലൈൻ ഫൗണ്ടേഷൻ’ എന്ന, കേരളത്തിലെ ഒന്നാമത്തെ ശീഈ സംഘടന രൂപീകരിക്കുന്നതിൽ സമസ്ത നേതാവ് സി.ഹംസ മുഖ്യകാർമികനായിരുന്നു.
• റാഫിളീ ശീഇകളുടെ നിരവധി ഗ്രന്ഥങ്ങൾ സമസ്ത നേതാവ് സി.ഹംസ മലയാളത്തിലേക്ക് മൊഴി മാറ്റി.
• ശീഈ പ്രചാരകനായ സി.എച്ച് മുസ്തഫയെ കുരുവട്ടൂരികൾ തങ്ങളുടെ കേന്ദ്രത്തിൽ സ്വീകരിക്കുന്നു.
• ‘യാ ഹുസൈൻ, യാ ഹുസൈൻ’ എന്ന് വിളിച്ചു പ്രാർഥിച്ച മുസ്ലിയാരെ സഖാഫിമാർ ന്യായീകരിക്കുന്നു.
• ഹാശിം സഖാഫി അയലിക്കാട് എന്ന മുസ്ലിയാർ മഹാനായ സ്വഹാബി മുആവിയ(റ)വിനെ തെറിവിളിച്ച് നിരന്തരം രംഗത്ത് വരുന്നു.
• മുഹർറം 10ന് ഹുസൈൻ(റ)വിന്റെ ആണ്ട് പുതുതായി കടലുണ്ടി ബുഖാരി മുട്ടിപ്പടിയിൽ തുടങ്ങുന്നു.
• മുഹർറം ഒന്ന് മുതൽ പത്ത് വരെ വിശ്വാസിക്ക് സന്തോഷിക്കാനാവില്ലെന്ന ശീഈ വിശ്വാസം സമസ്ത പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വരുന്നു.
• സ്വഹാബത്തിനെ കാഫിറുകളായി ചിത്രീകരിക്കുന്ന ത്വരീക്വത്തിന് സമസ്തക്കാർക്കിടയിൽ പ്രചാരം ലഭിക്കുന്നു!
• കൊണ്ടോട്ടി തങ്ങൾ ശീഈ ആയിരുന്നു എന്ന ആദ്യ നിലപാടിൽനിന്ന് മാറി, അയാൾ ശീഈ ആയിരുന്നില്ല എന്ന് സ്ഥാപിക്കുന്ന ഗ്രന്ഥങ്ങൾ സമസ്ത നേതാക്കളുടെ ആശീർവാദത്തോടെ പുറത്തിറങ്ങുന്നു.
• കൊണ്ടോട്ടി നേർച്ചയുടെ വിളംബര ജാഥയിൽ ശിയാക്കളുടെ ചിഹ്നങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നു.
• കർബല ആഘോഷിക്കപ്പെടുന്ന അവസ്ഥ അടുത്തകാലത്തായി വ്യാപകമാവുന്നു.
• ശീഇകളുടെ ലോകത്തിലെ വലിയ സർവകലാശാലയായ കുമ്മിലെ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള സമസ്ത അനുകൂലികൾ ഉപരിപഠനത്തിനായി പോകുന്നു.
• ഇറാനിലെ ശീഈ പ്രതിനിധികൾ കേരളത്തിലെ സമസ്തസ്ഥാപനങ്ങളിൽ രഹസ്യസന്ദർശനം നടത്തുന്നു.
• അലി(റ)ക്കാണ് അബൂബക്ർ (റ)നെക്കാൾ മഹത്ത്വമെന്ന് മൂത്തേടം മുസ്ലിയാർ പ്രസംഗിക്കുന്നു.
• അലി(റ)ന്റെ മുഖത്തേക്ക് നോക്കൽ ഇബാദത്താണ് എന്ന ശീഈ വിശ്വാസം മുസ്ലിയാക്കന്മാർ പ്രചരിപ്പിക്കുന്നു.
• ശീഈ നേതാക്കളെ ശഹീദുകളായി വാഴ്ത്തി ആദരിക്കുന്നു.
• ശീഈ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മാലകളെ ഇപ്പോഴും ആദരിക്കുന്നു.
അതെ, ശീഇസത്തിലേക്കുള്ള സഞ്ചാരം സമസ്തക്കാർ തുടരുകയാണ്!
ഇസ്തിഗാസ, ക്വബ്ർപൂജ, നബിദിനാഘോഷം, നഹ്സ് നോക്കൽ... തുടങ്ങിയ പല വിശ്വാസ കാര്യങ്ങളിലെയും സമാനതകൾക്ക് പുറമെയാണിവയെല്ലാം. അറിയുക, ശീഇസം ഇസ്ലാമല്ല. അല്ലാഹു ആദരിച്ചവയെ അനാദരിക്കുന്ന ജൂതന്മാരുടെ സൃഷ്ടിയാണത്. നരകത്തിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കുന്ന വിശ്വാസ-ആചാരങ്ങളാണ് ശീഇകൾക്കുള്ളത്. ആ യാത്രയിൽ വെള്ളം നൽകി സഹായിക്കുകയാണ് ഇപ്പോൾ സമസ്തക്കാർ ചെയ്യുന്നത്. ഇങ്ങനെ പോയാൽ ‘സുന്നി’ എന്ന് വ്യാജ പേര് പോലും ഇനി അധികകാലം ബാക്കി നിൽക്കില്ല.

