
2024 മെയ് 04, 1445 ശവ്വാൽ 25
പ്രബുദ്ധ കേരളത്തിന്റെ അടിയൊഴുക്കുകൾ
ഉസ്മാൻ പാലക്കാഴി
സാക്ഷരതയുടെയും സംസ്‌കാരത്തിന്റെയും താരതമ്യക്കണക്കുകളില്‍ ഊറ്റംകൊള്ളുന്ന മലയാളീ പ്രബുദ്ധതയുടെ മസ്തകത്തിന് കിട്ടുന്ന താഡനങ്ങളാണ് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അക്രമ പരമ്പരകളുടെയും പുതിയ കണക്കുകള്‍. കാല്‍ക്കാശിന്റെ ലാഭത്തിന് വേണ്ടി സ്വന്തം നിലമറക്കുന്ന തരത്തിലേക്ക് മലയാളി മാറിയതിന് ആരാണ് ഉത്തരവാദി?

‘അധികാരപീഠങ്ങൾ’
പത്രാധിപർ
ഏതൊരു ചടങ്ങിനും ഒരു മന്ത്രിയുടെ സാന്നിധ്യം വേണമെന്നത് നമ്മുടെ നാടിന്റെ ദുരവസ്ഥയാണ്. മന്ത്രി വന്നാലേ പബ്ലിസിറ്റി കിട്ടുകയുള്ളൂ എന്നതുതന്നെ കാരണം. ഒരു പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രതിനിധികൾ വരണമെങ്കിൽതന്നെ മന്ത്രിയുടെ സാന്നിധ്യം വേണം...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
മാനവസമൂഹത്തിന് മാർഗദർശനവുമായി നിയോഗിതനായ മുഹമ്മദ് നബിﷺ മഹനീയ സ്വഭാവത്തിന്റെ മാതൃകയായിരുന്നുവെന്ന് വിശുദ്ധ ക്വുർആൻ പ്രസ്താവിക്കുന്നു: “തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു’’ (68:4)...
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സ്വർഗക്കാരെ കാണുന്നത് പരസ്പര സന്തോഷത്തിലും യോജിപ്പിലുമാണ്. അവൻ പറയുന്നതിനോട് അവർ പ്രതികരിക്കുകയും അവന്റെ സുഹൃത്തിനെ നോക്കാൻ അവനോടൊപ്പം പോകുകയും ചെയ്യും. (എന്നിട്ട് അദ്ദേഹം എത്തിനോക്കും) തന്റെ കൂട്ടുകാരനെ അവൻ കാണും...
Read More
രോഗിയെ സന്ദർശിക്കുമ്പോൾ
അബൂഫായിദ
അബ്ദുല്ലാഹിബ്‌നു ഉമർ(റ) വിവരിക്കുന്നു: “ഞങ്ങൾ അല്ലാഹുവിന്റെ ദൂതരുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ അൻസ്വാരിയായ ഒരു സഹാബി അദ്ദേഹത്തിന്റെ അടുക്കൽ വന്ന് സലാം പറഞ്ഞു. പിന്നീട് ആ അൻസ്വാരി തിരിഞ്ഞ് നടന്നു. അപ്പോൾ നബിﷺ അദ്ദേഹത്തോട്...
Read More
ഐക്യസംഘത്തിലേക്ക്
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
നിഷ്പക്ഷസംഘം അടിക്കടി പുരോഗമിച്ചുവന്നു. അംഗങ്ങളും ശാഖകളും വർധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആയിടയ്ക്കാണ് അതിന്റെ ഒരു പൊതുയോഗം (1922ൽ) എറിയാട് ചന്തയുടെ മൈതാനത്ത് വിളിച്ചുകൂട്ടിയത്. ആവേശത്തോടും ഉത്സാഹത്തോടും കൂടി പ്രവർത്തകർ അതിൽ...
Read More
മദീന സിയാറത്ത്
വിവ. അബ്ദുൽ ജബ്ബാർ മദീനി
വർഷത്തിൽ ഏതു സമയത്തും മസ്ജിദുന്നബവി സിയാറത്തുചെയ്യലും അതിലേക്കു തീർഥാടനം നടത്തലും സുന്നത്താകുന്നു; അത് ഹജ്ജിനു മുമ്പായാലും ശേഷമായാലും ശരി. സിയാറത്തിന് ഒരു പ്രത്യേക സമയമില്ല. അത് ഹജ്ജിൽ ഉൾപ്പെടുകയുമില്ല. അത് ഹജ്ജിന്റെ ശർത്വുകളിൽ...
Read More
ബാസിമിന്റെ സന്മനസ്സ്
റാഷിദ ബിൻത് ഉസ്മാൻ
ബാസിം ഒരു നല്ല കുട്ടിയാണ്. അവന്റെ പിതാവ് നാട്ടിലെ വലിയ സമ്പന്നനാണ്. അതിനാൽ അവൻ എന്ത് ആവശ്യപ്പെട്ടാലും അവന്റെ പിതാവ് അത് നിർവഹിച്ചുകൊടുക്കും. എന്നാൽ അതിന്റെ പേരിൽ അവൻ അഹങ്കാരം നടിച്ചിരുന്നില്ല. പാവങ്ങളുടെ പ്രയാസങ്ങൾ...
Read More
തിരിച്ചറിവ്
ജൗഹറ ഇസ്മാഈൽ, തിരുവനന്തപുരം
ഇല്യാസ് വീട്ടിൽനിന്നും തിരക്കിട്ട് ഇറങ്ങി. ഉമ്മയോട് യാത്രപോലും പറഞ്ഞില്ല. കോളേജിൽ എത്തേണ്ട സമയം വളരെ വൈകി. ഇന്നാണെങ്കിൽ കോളേജിൽ ഒരു ഫംഗ്ഷനും ഉള്ളതാണ്. അവൻ വീടിന്റെ കോമ്പൗണ്ട് കടന്ന് കുറച്ചു നടന്നപ്പോൾ ഉമ്മ ഫോണിൽ വിളിച്ചു...
Read More
മേൽവിലാസം നഷ്ടപ്പെട്ടവർ
സയ്യിദ് സിനാൻ പരുത്തിക്കോട്
വീടുകളില്ലാത്തവർ,
തെരുവുകളിൽ
അലഞ്ഞുതിരിയുന്നവർ,
അവരുടെ മേൽവിലാസം എവിടെ?
കടലാസുതുണ്ടിൽ എഴുതിവെച്ച
വിലാസം ചെന്നെത്തിക്കുന്നത് ...

ഹജ്ജ് ക്യാമ്പിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സമാപനം
ന്യൂസ് ഡസ്ക്
പെരിന്തൽമണ്ണ: വിശുദ്ധ ഹജ്ജ്കർമം നിർവഹിക്കാൻ സാധിക്കുന്നത് ജീവിതത്തെ സ്‌ഫുടം ചെയ്യാനുള്ള സുവർണാവസരമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു...
Read More
അവർ ഇമാമുമാരെ ലക്ഷ്യംവച്ചു തുടങ്ങിയിരിക്കുന്നു!
വായനക്കാർ എഴുതുന്നു
രാജസ്ഥാനിലെ അജ്മീറിലുള്ള ദൗറ പ്രദേശത്തെ മദീന മസ്ജിദിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ യു.പിയിലെ രാംപൂർ സ്വദേശിയായ മുപ്പതുകാരൻ മൗലാനാ മാഹിറിനെ കൊലപ്പെടുത്തിയ സംഭവം സമാധാന കാംക്ഷികളെ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ...
Read More
