2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

ക്വുർആൻ വ്യാഖ്യാനിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോൾ

ശമീർ മദീനി ശ്രീമൂലനഗരം

വേഗത്തിൽ വളർന്നു വികസിക്കുന്ന വിജ്ഞാനശാഖയാണ് ശാസ്ത്രം. പുതിയ കണ്ടെത്തലുകൾ പഴയ അറിവിനെ നവീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ശാസ്ത്രത്തിന്റെ ഗുണമായേ കാണാനാവൂ. അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിപ്പിനെ അനാവരണം ചെയ്യുക മാത്രമാണ് യഥാർഥത്തിൽ ശാസ്ത്രം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിയതമായ ഒരു ശാസ്ത്രസത്യത്തിനും ദൈവികവചനങ്ങൾ സമാഹരിച്ച ക്വുർആനിന് എതിരു നിൽക്കുക സാധ്യമല്ല. ഇതു മനസ്സിലാക്കാതെ ശാസ്ത്രത്തിന്റെ മൂശയിൽ ക്വുർആനിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ പരിഹാസ്യമാണ്.

Read More
മുഖമൊഴി

ഹദീസ് നിഷേധം, ക്വുർആൻ വിമർശനം, സർവമത സത്യവാദം

പത്രാധിപർ

ഒരു ക്വുർആൻ സൂക്തം, അല്ലെങ്കിൽ പ്രവാചകവചനം; അതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ ഒരു രീതിശാസ്ത്രമുണ്ട്. അതിനെ മറികടന്നുകൊണ്ട്, അല്ലെങ്കിൽ അവഗണിച്ചുകൊണ്ട് സ്വന്തമായി അർഥവും വിശദീകരണവും നൽകൽ വലിയ അപകടം ...

Read More
കർമപഥം

സകാത്ത്; എന്ത്, എന്തിന്?

വിവ. അബ്ദുൽ ജബ്ബാർ മദീനി

ഭാഷയിൽ ‘സകാത്തി’ന്റെ അർഥം ‘വളർച്ച,’ ‘വർധനവ്’ എന്നൊക്കെയാണ്. കൃഷി വളർന്നാൽ സകാ അസ്സർഉ (കൃഷി വളർന്നു) എന്നു പറയപ്പെടും. മതത്തിന്റെ സാങ്കേതികഭാഷയിൽ, ഒരു നിർണിത നിസ്വാബ് (തോത്) എത്തിയ സമ്പത്തിൽ പ്രത്യേകമായ നിബന്ധനകളോടുകൂടി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാദ്, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തനിക്കു മുമ്പ് കഴിഞ്ഞുപോ യ പ്രവാചകന്മാരുടെ കഥകൾ അല്ലാഹു മുഹമ്മദ് നബി ﷺക്ക് പറഞ്ഞുകൊടുക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിർത്താനും മനസ്സിന് സമാധാനം ലഭിക്കാനും അത് ഉപകരിക്കുന്നു. അവരുടെ ആരാധന, സഹനശേഷി, ഭക്തി എന്നിവ...

Read More
ചലനങ്ങൾ

കേരള യൂത്ത് കോൺഫറൻസിന്റെ നാൾവഴികൾ

താജുദ്ദിൻ സ്വലാഹി

കേരള യൂത്ത് കോൺഫറൻസിന്റെ തീം സോങ്ങിലെ ഈ വരികൾ കാതിൽ മുഴങ്ങുബോഴെല്ലാം മനസ്സിൽ തെളിയുന്നത് നിസ്വാർഥരായ നിരവധി സഹപ്രവർത്തകരുടെ മുഖങ്ങളാണ്. അർധരാത്രി കഴിഞ്ഞയുടനെ ഹെഡ് ലൈറ്റ് സെറ്റ് ചെയ്ത് ജോലി ...

Read More
പഠനം

നല്ല ഉദ്ദേശ്യവും സുന്നത്തും

ശൈഖ് അബ്ദുൽ മുഹ് സിൻ അബ്ബാദ്

ഭാഷാപരമായ അർഥം പൊതുവിൽ മതത്തിൽ ഉദ്ദേശിക്കപ്പെടുന്ന അർഥത്തെക്കാൾ വിശാലമായിരിക്കും. ഭാഷാപരമായ ആ വിശാല അർഥത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും മതപരമായ വിവക്ഷയിൽ ഉണ്ടാവുക. ‘തക്വ്‌വ’ (സൂക്ഷ്മത പാലിക്കൽ, തടുക്കൽ), സ്വിയാം (നോമ്പ്,..

Read More
ഹദീസ് പാഠം

വാക്കുകൾ സൂക്ഷിക്കുക

ടി.കെ ത്വൽഹത്ത് സ്വലാഹി

അബൂഹുറയ്‌റ (റ)യിൽനിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു: “ഒരു അടിമ വ്യക്തമായി അറിയാത്ത (സംശയാസ്പദമായ) ചില വാക്കുകൾ സംസാരിക്കും; അതുമുഖേന അയാൾ കിഴക്ക് പടിഞ്ഞാറിന്നിടയിലുള്ള അകലത്തെക്കാൾ ആഴത്തിൽ നരകത്തിലേക്ക് വഴുതിവീഴും’’...

Read More
ലേഖനം

സ്വയം നിലനിൽക്കൽ അനിവാര്യമായ അസ്തിത്വം

ശാഹുൽ പാലക്കാട്

പ്രപഞ്ചം സങ്കീർണവും ക്രമസ്വഭാവമുള്ളതും ആസൂത്രിതവുമാണ്. ജന്തു-മനുഷ്യനാഗരികതകൾക്ക് പരിണമിക്കാനും നിലനിൽക്കാനും കഴിയുന്ന പ്രകൃതമാണ് പ്രപഞ്ചത്തിന്. ലോകത്തെ സംബന്ധിച്ച ശരിയായ അറിവു നേടാനും അതനുസരിച്ച്...

Read More
ലേഖനം

തീരാത്ത മൂപ്പിളമത്തർക്കം

മൂസ സ്വലാഹി കാര

സംഘടനാവിഭജനത്തിന് പ്രധാന ഹേതുവായ എറണാകുളം സമ്മേളനത്തിന് കണ്ണിയത്ത് നൽകിയ ആശീർവാദം കാണുക: “എനിക്ക് ഇപ്പോൾ തീരെ സുഖമില്ല. ഇൻശാ അല്ലാഹ് സാധിച്ചെങ്കിൽ ഞാനും ഈ സമ്മേളനത്തിന് പങ്കെടുക്കും. തങ്ങൾ എനിക്കുവേണ്ടി ദുആ ചെയ്യണം...

Read More
നമുക്കുചുറ്റും

ശഅ്ബാൻ മാസത്തിലെ അനാചാരങ്ങൾ

ഉസ്മാൻ പാലക്കാഴി

ചില മാസങ്ങൾക്ക് മറ്റു മാസങ്ങളെക്കാൾ ഇസ്‌ലാം ശ്രേഷ്ഠതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. ഹിജ്‌റ വർഷത്തിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. വർഷത്തിലൊരിക്കൽ മനുഷ്യരുടെ കർമങ്ങൾ...

Read More
ചലനങ്ങൾ

കേരള യൂത്ത് കോൺഫറൻസിലെ അവിസ്മരണീയ നിമിഷങ്ങൾ

വിസ്ഡം യൂത്ത്

‘ഇത്രയും വലിയ സ്റ്റേജിലൊന്നും ഞാനിതുവരെ കയറിയിട്ടില്ല; നല്ല പേടിയുണ്ട്! നമ്മൾ പ്ലാൻ ചെയ്തത് മുഴുവൻ പറയാൻ കഴിയോ എന്നൊരു ആശങ്ക!’ വിസ്ഡം യൂത്ത് സംഘടിപ്പിച്ച കേരള യൂത്ത് കോൺഫറൻസിൽ, വളരെ ചെറുതും എന്നാൽ അർഥഗർഭവുമായ ഒരു സെഷൻ...

Read More