വെറുപ്പ്

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

വെറുപ്പ്...വെറുപ്പ്...!
വെറുപ്പിന്റെ കഥകളാണിവിടം നിറയെ!
ഇസ്‌ലാമിനെക്കുറിച്ചില്ലാ കഥകളാൽ
ഉള്ളിൽ വെറുപ്പിൻ വിഷവിത്തെറിയുന്നു.
അരുതാക്കളകളെ മുളയിലേ നുള്ളണം
വെറുപ്പിൻ ശിഖരങ്ങൾ വെട്ടിമുറിക്കണം.
അറിവാകുമായുധം മുനകൂട്ടി വെക്കണം
അറിവാലെ കള്ളക്കഥകൾ തിരുത്തണം.
ഇല്ലാക്കഥകളെ ചേർത്തുവെച്ചുള്ളൊരു
‘കേരള സ്റ്റോറി’ കെട്ടിച്ചമച്ചവർ
ആശിച്ചതിവിടമിൽ തമ്മിലടിപ്പിക്കാൻ
എന്നാലതു വിലപ്പോയില്ലയൊട്ടുമെ.
ഇല്ലതിൽ തെല്ലുമെ സത്യമെന്നുള്ളത്
ഇന്നാട്ടിലുള്ളോർക്കുറപ്പുള്ളതല്ലയോ!
നന്മതൻ മാർഗത്തിൽ ത്യാഗപരിശ്രമം
ചെയ്യുന്നതിന്റെ പേരാണ് ‘ജിഹാദെ’ന്നാൽ,
പ്രണയത്തെയും ലഹരിയെയുമൊക്കെ
ജിഹാദിന്റെ മുന്നിലായ് ചേർത്തുവച്ചനുദിനം
ഇസ്‌ലാം ഭീതി നട്ട് നനക്കുവാൻ,
വെറുപ്പിന്റെ കായ്കൾ പറിച്ചെടുത്തീടുവാൻ
ഇരുളിന്റെ ശക്തികൾ ആഞ്ഞുശ്രമിക്കുന്ന
ഭീതിതമായൊരു കാഴ്ച നാം കാണുന്നു.
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ നമ്മൾക്ക്
ഒന്നിച്ചു നിന്നുകൊണ്ടൊറ്റപ്പെടുത്തിടാം.