നീയെത്ര നിസ്സാരൻ!

നൂർജഹാൻ പൊക്കുന്ന്‌

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

അംബര ചുംബികളാം
സൗധങ്ങൾ പണിതവനും
സാങ്കേതികതയിൽ
മുൻപന്തിയിലേറിയവനും
കാലാനുസൃതമായി
ഗവേഷണം നടത്തുന്നവനും
പുരോഗതിയിൽനിന്നും
പുരോഗതിയിലേക്ക്
കുതിക്കുന്നവനുമാണ്
മനുഷ്യാ നീ!
ഇതെല്ലാം നിന്റെ
സ്രഷ്ട്ടാവ് നൽകിയ
അൽപമാത്ര
അറിവാണെന്ന
തിരിച്ചറിവുണ്ടാകണം.
എല്ലാം തകർത്തുകളയുന്ന
ഭൂകമ്പങ്ങളും
ഉരുൾപൊട്ടലായ്
ആർത്തിരമ്പിവന്ന്
അടയാളംപോലും
ബാക്കിയാക്കാത്ത
ദുരന്തം സമ്മാനിക്കുന്ന
ഉരുൾപൊട്ടലുകളും
പ്രളയക്കെടുതികളും
തടുക്കാൻ നിനക്കാകുന്നില്ല!
വരണ്ടു വിണ്ടുകീറിയ
ഭൂമിയിലേക്കൊരിറ്റ്
മഴനീർ പെയ്യിക്കാൻ
കഴില്ലാത്തവനാണ് നീ.
കരുണാമയന്റെ
കാരുണ്യമില്ലെങ്കിൽ
ഒരു നിമിഷത്തെ
ജീവിതം പോലും
നിനക്കസാധ്യം,
ഓർക്കുക,
നീയെത്ര നിസ്സാരൻ!