ഏക സിവിൽകോഡിലെ ഒളിയമ്പുകൾ

ഉസ്മാന്‍ പാലക്കാഴി

2023 ജൂലൈ 22 , 1444 മുഹറം 04

വെള്ളപ്പടയെ നാം തുരത്തിയില്ലേ
വല്ലാത്തൊരു ധീര ചരിതമല്ലേ
കള്ളപ്പരിശകൾ പതറിപ്പോയി
കഠിന സമരത്തിൽ വിറച്ചുപോയി

കൊള്ള നിറുത്തിക്കൊണ്ടവർ പോകുന്നു
കഴിവുള്ള നേതാക്കൾ ഭരിച്ചിടുന്നു
പൊള്ളുന്നതാം സത്യം ഗ്രഹിച്ചിടുന്നു
പതിയെ പുരോഗതി വരിച്ചിടുന്നു

പതിയെ ഭരണത്തിലണഞ്ഞുവല്ലോ
പകയാൽ പുകയുന്ന പരിവാറല്ലോ
അതിരറ്റൊരു ദുഷ്ട മനസ്‌കരല്ലോ
അകമാകെയും ഇസ്‌ലാം വിരോധമല്ലോ

അതിനാൽ വെറുപ്പിൻ വിത്തെറിഞ്ഞിടുന്നു
അധികാരികൾ പക്ഷം പിടിച്ചിടുന്നു
മതമൊന്നിനെ മാത്രം അകറ്റിടുന്നു
മനസ്സിൽ വിഭജനം നടത്തിടുന്നു

വിഭജിക്കുവാൻ തന്ത്രം മെനഞ്ഞിടുന്നു
വലിയ നുണക്കഥ രചിച്ചിടുന്നു
അഭയം ചിലർക്കെല്ലാം തടഞ്ഞിടുന്നു
അഹങ്കാരമിൽ ഗമനം തുടർന്നിടുന്നു

അഭിപ്രായ സ്വാതന്ത്യം ഹനിച്ചിടുന്നു
അപമാനമോ സ്വയം വരിച്ചിടുന്നു
സഭയിൽ സമർപ്പിക്കാൻ ഒരുക്കമല്ലോ
സിവിൽ കോഡ് ഒന്നാക്കാൻ ഒരു ബില്ലല്ലോ

ഒന്നാക്കി മാറ്റുമ്പോൾ ഗുണമുണ്ടെന്ന്
ഒരു നോട്ടമിലാർക്കും മനസ്സിൽ തോന്നും
എന്നാൽ അതിൻ പിന്നിൽ ചതിയുണ്ടല്ലോ
എല്ലാ മതക്കാർക്കും എതിരാണല്ലോ

ഒന്നിച്ചെതിർക്കേണ്ട നിയമമല്ലോ
ഒരുമ തകർക്കുന്ന ശ്രമമാണല്ലോ
എന്നും അധികാരം നിലനിർത്താനായ്
എന്തും ഇവർ കാട്ടും അത് നേടാനായ്

കാട്ടും നെറികേട് അലങ്കാരമായ്
കൊണ്ടു നടക്കുന്നോർ ചിരകാലമായ്
നേട്ടം സവർണർക്കെന്നറിഞ്ഞിടാതെ
നാക്കിട്ടടിക്കുന്നു അറിവില്ലാതെ

മേട്ടം ഇസ് ലാമിൻ തലക്കാകുമ്പോൾ
മൊത്തം വിരോധികൾ ഒരുമിക്കുമ്പോൾ
കിട്ടും അധികാരം തുടർന്നുമെന്ന
കൊതിയാണിതിൻ പിന്നിൽ അറിയുകിന്ന്