അവകാശ ലംഘനം

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

പെണ്ണായ് പിറന്നവൾ,
സ്ത്രീയായ് വളർന്നവൾ
ഒരുവേള തോന്നിയവൾ-
ക്കാണായ് ചമഞ്ഞിടാൻ!
വടിവിലും മുടിയിലും
ആണത്തം വരുത്താൻ
ആവതും ശ്രമിച്ചു,
സ്തനമരിഞ്ഞെറിഞ്ഞു!
പെണ്ണിന്റടയാളമാം ഗർഭപാത്രം
അപ്പഴും ഉള്ളിൽതന്നെ കിടന്നു!
പെൺവേഷം കെട്ടിയ,
ആണായ് പിറന്നൊരാൾ;
തുണയായ് അവൾക്കെത്തി,
ഇണയായി മാറി!
ആൺവേഷം കെട്ടിയോൾ
ഗർഭിണിയായി,
ലോകത്തത്ഭുത
വാർത്തയായ് മാറി!
പെണ്ണവൾ ഗർഭിണി-
യായതിലെന്താണ്
അത്ഭുതമെന്നറിയില്ലയാർക്കും.
പ്രസവിച്ച വാർത്തയോ
ആഘോഷമായി;
‘ട്രാൻസ്‌മെൻ പ്രസവിച്ചു
ലോകത്തിതാദ്യം!’
നൂറു ശതമാനം
പെണ്ണായൊരുത്തി
പെറ്റതാണത്രെ വിസ്മയവാർത്ത!
സ്തന്യാമൃതം നുകരുവാ-
നുള്ളതാം കുഞ്ഞിന്റെ-
യവകാശമെന്നോ വെട്ടിമാറ്റി!
ഇതിൽപ്പരവകാശ ലംഘനമെന്തുണ്ട്?
കുഞ്ഞിന്റെയാദ്യാഭിലാഷം
നശിപ്പിച്ചൊരമ്മ പറയുന്നു
താനച്ഛനെന്ന്!
ജന്മം കൊടുത്തവർ പറയില്ല പോലും
കുഞ്ഞിന്റെ ജെന്ററെന്താണെന്നത്!
താൻ പെണ്ണോ ആണോ
എന്നറിയാത്ത ജന്മങ്ങൾ
അധികമാകുന്നൊരു കാലമണയുകിൽ
നേട്ടങ്ങളൊന്നുമേയില്ലെന്ന് മാത്രമോ,
നാശങ്ങളേറെയും കാത്തിരിപ്പൂ.