നാം ഇന്ത്യക്കാർ

വി. വി. ബഷീർ, വടകര

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

ഇന്ത്യയെന്ന രാജ്യമിങ്ങനെ-
യായതിൽ കഥയുണ്ട്
ഓർത്തിരുന്നാൽ വേദനിക്കും
ത്യാഗചരിതമതുണ്ട്.
കച്ചവടത്തിന്നു കോപ്പ്
കൂട്ടിവന്നവരന്ന്
നാട്ടിലുള്ള സ്വത്തതെല്ലാം
കൊള്ളയടിച്ചന്ന്.
സ്വസ്ഥരായ് കഴിഞ്ഞിരുന്ന
പൂർവികരായുള്ളോർ
കോർത്തുവച്ച സ്‌നേഹമാല
തകർത്തു വെള്ളക്കാര്.
പൈതൃകം കാത്തുള്ള നാട്ടിൽ
ജാതി വിത്തിട്ടോവർ,
കൊയ്തു വിണ്ണിൽ ചോരചിന്തി-
യമർത്തി നന്മകൾ പാരിൽ.
പൊരുതി നമ്മൾ ഐക്യമോടെ
മോചനത്തിന്നായി
നൽകി രക്തം വീരശൂരർ
ജൻമ നാടിന്നായി.
നമ്മളൊന്നാണെന്ന മുദ്രാ-
വാക്യമിൽ അണിചേരാം
ഒത്തൊരുമയോടെ നാട്ടിൽ
സ്വസ്ഥമായ് വസിക്കാം.