2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

കര്‍ണാടകയിലെ കലാലയങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം നിരോധിക്കുകയും അത് ഹൈക്കോടതി ശരിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഭരണഘടനാ വിഷയമെന്ന നിലയ്ക്ക് അഭിഭാഷകരും വിദ്യാര്‍ഥിനികളുമടങ്ങിയ ഒരു ടീം സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. രാജ്യത്തിന്റെപരമോന്നത കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പൗരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ ചിന്തകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. പ്രസ്തുത ചര്‍ച്ചകളുടെ ക്രോഡീകരണമാണ് ഈ കുറിപ്പ്.

Read More
മുഖമൊഴി

മനസ്സമാധാനം അകലെയല്ല

പത്രാധിപർ

ശാന്തിയുടെ മതമായ ഇസ്‌ലാം മനുഷ്യരുടെ രക്ഷയ്ക്കും സമാധാനത്തിനുമായി അതിന്റെ സന്ദേശങ്ങൾ സമർപ്പിക്കുന്നു. ശാന്തി തേടിയലയുന്ന മനുഷ്യരെ സമാധാനം നിറഞ്ഞ സുരക്ഷിത താവളത്തിലേക്കാണ് ഇസ്‌ലാം നയിക്കുന്നത്. സ്രഷ്ടാവിന്റെ മാർഗദർശനം പിൻപറ്റി ജീവിക്കുക...

Read More
ആരോഗ്യപഥം

വ്യവഹാര പ്രശ്‌നങ്ങൾ

ഡോ. മുനവ്വർ

അകാരണ കോപം നിയന്ത്രിക്കുന്നതിന് ആദ്യം വേണ്ടത് കുട്ടിയെ ശരിയായ വിധത്തിലുള്ള വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇതുവഴി ശരീരഘടനാപരമായ എന്തെങ്കിലും തകരാറുണ്ടെങ്കിൽ കണ്ടുപിടിക്കാവുന്നതാണ്. കുട്ടിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മനുഷ്യർ ഒരേതരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കിൽ പരമകാരുണികനിൽ അവിശ്വസിക്കുന്നവർക്ക് അവരുടെ വീടുകൾക്ക് വെള്ളികൊണ്ടുള്ള മേൽപുരകളും അവർക്ക് കയറിപ്പോകാൻ (വെള്ളികൊണ്ടുള്ള) കോണികളും നാം...

Read More
ലേഖനം

രോഗം: വിശ്വാസികൾ അറിയേണ്ടത്

ഹുസൈന്‍ സലഫി

മനുഷ്യന് ബാധിക്കുന്ന എല്ലാവിധ രോഗങ്ങൾക്കും ചികിത്സിക്കുവാൻ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്്. രോഗം എത്ര ചെറുതാണെങ്കിലും അതിനു യോജിച്ച ചികിത്സാ രീതികൾ ഇന്ന് സാർവത്രികമാണ്. ചികിത്സയിൽ നിന്ന് ഒളിച്ചോടി, തന്റെ ശരീരത്തെ കൂടുതൽ ആപത്തിലേക്ക്...

Read More
പാരന്റിംഗ്‌

വ്യക്തിത്വ വളർച്ചയിലേക്കുള്ള ചില ചുവടുവയ്പുകൾ

അഷ്‌റഫ് എകരൂൽ

ഉയർച്ച തേടുന്നവരുടെ തേട്ടങ്ങളിൽ ഒന്ന് വക്തിത്വ വളർച്ചയാണ്. ഭൗതിക-പാരത്രിക നേട്ടങ്ങൾ തേടുന്ന മുസ്‌ലിമിന്നും അത് അനിവാര്യം തന്നെ. ഇസ്‌ലാമിക ചുവടുവയ്പിലൂടെയാണ് അത് ആർജിക്കേണ്ടതെന്നു മാത്രം...

Read More
ചരിത്രപഥം

അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ)

അബൂഫായിദ

ഉമ്മുൽ മുഅ്മിനീൻ ഖദീജ(റ)യുടെ അമ്മാവനായ ഖൈസ് ഇബ്‌നു സഈദിന്റെ മകനാണ് അബ്ദുല്ലാഹ് ഇബ്‌നു ഉമ്മിമക്തൂം. അദ്ദേഹം ജന്മനാ അന്ധനായിരുന്നു. പ്രവാചകത്വലബ്ധിക്ക് ശേഷം കൂടുതൽ വൈകാതെ തന്നെ ഇസ്‌ലാമിന്റെ പ്രകാശത്തിലേക്ക് അദ്ദേഹം കടന്നുവന്നു...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 19

അബൂആദം അയ്മൻ

അധമർണന്റെ വസ്തു ഉത്തമർണന് നിയമപ്രകാരം കൈമാറ്റം ചെയ്തുകൊണ്ടുള്ളതായ പ്രമാണം(deed of assignment), ആർക്കെങ്കിലും എന്തെങ്കിലും ചെയ്യുന്നതിനുള്ള (ഉദാ: ഒരു തുക ഓരോ വർഷവും നൽകുന്നതിനുള്ള) നിയമാനുസൃതകരാർ (deed of covenant), ...

Read More
കവിത

നാളേക്കു വേണ്ടി

ഹുസ്‌ന മലോറം

നാളേക്കു വേണ്ടി നാമെന്തു ചെയ്തു;
നാളെ വിജയിക്കാനെന്തു ചെയ്തു?
മണ്ണിലെ വാസം കഴിഞ്ഞുവെന്നാൽ
മണ്ണിനടിയിലെ വാസമുണ്ട്!
ആർക്കും നിഷേധിക്കാനായിടാത്ത
സത്യമാണിക്കാര്യമോർത്തിടേണം.
ആറടി മണ്ണിൽ കൂട്ടാരുമില്ല,...

Read More