2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

വെറുപ്പിന്റെ പ്രചാരണവും സൗഹൃദ പാഠങ്ങളും

മുജീബ് ഒട്ടുമ്മല്‍

വെറുപ്പിന്റെ വിതരണക്കാര്‍ക്ക് എന്നും നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. എന്നാല്‍ മഹാമാരിയും പ്രളയവും തീര്‍ത്ത ദുരിതപ്പെയ്ത്തില്‍ നിന്ന് നീന്തിക്കയറാന്‍ മലയാളിക്ക് തുണയായത് ജാതി-മത ചിന്തകള്‍ക്കതീതമായി അവര്‍ കാത്തുസൂക്ഷിക്കുന്ന മാനവികതയെന്ന സൗഹൃദപാഠമാണ്.

Read More
മുഖമൊഴി

വീണ്ടും ദുരന്തത്തിന്റെ വെള്ളപ്പാച്ചില്‍ ‍

പത്രാധിപർ

2018ലും 2019ലും കേരളം ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് നേരിട്ടത്. ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പലയിടങ്ങളിലും ജലപ്രവാഹം ഇരമ്പിയെത്തി. മലകള്‍ ഇടിഞ്ഞിറങ്ങി. കണക്കാക്കാന്‍ പറ്റാത്തത്ര നാശനഷ്ടങ്ങളുണ്ടായി. ഉറ്റവരെ നഷ്ടപ്പെട്ടതുമൂലമുള്ള ദുഃഖവും സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായതിന്റെ ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 26

ശമീര്‍ മദീനി

അമ്പത്തിനാല്: സദാസമയവും ദിക്‌റുമായി കഴിഞ്ഞുകൂടുന്നവര്‍ പുഞ്ചിരിതൂകിക്കൊണ്ട് സന്തോഷത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അബുദ്ദര്‍ദാഅ്(റ) പറയുന്നു: ''അല്ലാഹുവിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ നാവില്‍ സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്നവര്‍ ഓരോരുത്തരും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്'' ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(19). ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (20). വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും (21). (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ? (22). എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ. (23). നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല ...

Read More
നമുക്ക് ചുറ്റും

കാരണം തേടുമ്പോള്‍

ടി.കെ അശ്‌റഫ്

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ആളുകള്‍ മണ്ണിനടിയിലായതും വീടുകള്‍ ഒലിച്ചുപോയതുമൊക്കെയാണിപ്പോള്‍ എല്ലാവരുടെയും സംസാര വിഷയം. തീര്‍ച്ചയായും സങ്കടകരമായ കാര്യങ്ങളാണ് ഇടുക്കിയിലും കോട്ടയത്തുമൊക്കെ സംഭവിച്ചിരിക്കുന്നത്. ജാഗ്രതകൊണ്ട് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍, മുന്നോട്ട് പോകല്ലേ എന്ന് ആളുകള്‍ വിളിച്ചുപറഞ്ഞിട്ടും...

Read More
പുനര്‍വായന

ഹിദായത്ത്

വി.സി അഹ്മദ്കുട്ടി, മയ്യഴി

മലയാള ഭാഷയില്‍, 'മാര്‍ഗദര്‍ശനം' എന്ന് മിക്കവാറും വിവര്‍ത്തനം ചെയ്യാറുള്ള അറബി പദമാണ് 'ഹിദായത്ത്.' കുറഞ്ഞത് 17 പ്രാവശ്യം ദിവസേന ഓരോ മുസ്‌ലിമും തന്റെ നാഥനോട് കനിഞ്ഞേകുവാന്‍ അപേക്ഷിക്കുന്ന ഒരു സുപ്രധാന കാര്യമാണ് ഹിദായത്ത്. കേവലം മാര്‍ഗദര്‍ശനം എന്നു മാത്രം ഇവിടെ വിവര്‍ത്തനം ചെയ്യുമ്പോള്‍ വിപുലമായ അര്‍ഥമുള്ള ഈ അറബിപദം പൂര്‍ണമായി...

Read More
ചരിത്രപഥം

ദാരുണമായ ചില സംഭവങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ഉഹ്ദ് യുദ്ധത്തിന് ശേഷം പ്രവാചക ജീവിതത്തില്‍ ഉണ്ടായ പ്രസിദ്ധമായ മറ്റൊരു സംഭവമായിരുന്നു ഖന്തക്വ് യുദ്ധം. എന്നാല്‍ ഉഹ്ദ് യുദ്ധത്തിന്റെയും ഖന്തക്വ് യുദ്ധത്തിന്റെയും ഇടയില്‍ വിഷമകരമായ പല സാഹചര്യങ്ങളെയും മുസ്‌ലിംകള്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട രണ്ട് ദാരുണ സംഭവങ്ങളായിരുന്നു റജീഅ്,...

Read More
ലേഖനം

ഇസ്‌ലാം വിമര്‍ശനം അന്നും ഇന്നും

വി.വി ബഷീര്‍ വടകര

ഇസ്‌ലാം ലോകരക്ഷിതാവിന്നുള്ള സമ്പൂര്‍ണ കീഴ്‌വണക്കത്തിന്റെയും സമാധാനത്തിന്റെയും മതമാണ്. അത് ഏതെങ്കിലും മനുഷ്യരുടെ ബുദ്ധിയില്‍നിന്നും ഉരുത്തിരിഞ്ഞ പ്രത്യയശാസ്ത്രമല്ല, മറിച്ച് അത് ദൈവിക മതമാണ്. വിമര്‍ശനങ്ങള്‍ അതിന് പുത്തരിയല്ല. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരെ അല്ലാഹു മാര്‍ഗദര്‍ശനവുമായി നിയോഗിച്ചിട്ടുണ്ട്.

Read More
കാഴ്ച

സമൃദ്ധിയിലേക്കുള്ള യാത്രകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

മഴ പെയ്തുകൊണ്ടിരുന്നു. കാറില്‍ ഞാനും അയാളും മാത്രം. നാല് മണിക്കൂര്‍ നീണ്ട യാത്രക്കിടയിലാണ് ആ ചെറുപ്പക്കാരന്റെ യഥാര്‍ഥ ജീവിതം അറിഞ്ഞത്. സംസാരത്തിനിടയില്‍ അയാളുടെ കണ്ണുകള്‍ നിറയുന്നതും തുടക്കുന്നതും കണ്ടു. ഔദേ്യാഗികമായും അല്ലാതെയും അറിയുന്ന ആളാണ്...

Read More
കവിത

രണ്ടു കവിതകള്‍

സുലൈമാന്‍ പെരുമുക്ക്

അയാള്‍ എന്നെ
ചതിച്ചതിന്റെ
സൂചനയായ
സുഹൃത്തിനോട്
കണ്ണിറുക്കിയത്
ഞാന്‍ കണ്ടു
പക്ഷേ, അത്
ഞാന്‍ കണ്ടത്...

Read More