2021 ഫെബ്രുവരി 20 1442 റജബ് 08

നരബലിയിലെ മതവും വിമര്‍ശനങ്ങളിലെ കക്ഷിത്വവും

മുജീബ് ഒട്ടുമ്മല്‍

അന്ധവിശ്വാസത്തിലകപ്പെട്ടും മാനസികാസ്വസ്ഥ്യം മൂലവും സ്വന്തം മക്കളെ അരുംകൊല ചെയ്ത, രണ്ട് വാര്‍ത്തകള്‍ മനഃസാക്ഷിയെ അലോസരപ്പെടുത്താത്ത ആരും തന്നെയുണ്ടാവില്ല. എന്നാല്‍ കുറ്റകൃത്യങ്ങളിലും ജാതിയും മതവും ചികഞ്ഞ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചവരുടെയും ഇസ്ലാംവെറുപ്പിന്‍റെ തീക്ഷ്ണതയില്‍ സമൂഹമാധ്യമങ്ങളില്‍ കളവുകളുടെ ഗോപുരം പണിതവരുടെയും മനോവൈകൃതം ആരും ചര്‍ച്ച ചെയ്തുകണ്ടില്ല. യഥാര്‍ഥത്തില്‍ ഭ്രാന്തിന്‍റെ ഒരേ ആലയില്‍ ബന്ധിക്കേണ്ട മനുഷ്യമൃഗങ്ങളാണിവരെല്ലാം.

Read More
മുഖമൊഴി

ഭാഗ്യശാലികളുടെ അടയാളം ‍

പത്രാധിപർ

നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം നടക്കുന്ന ഇടമാണ് മനുഷ്യമനസ്സ്. പൊതുവെ തിന്മയോടാണ് മനുഷ്യമനസ്സ്ആഭിമുഖ്യം പ്രകടിപ്പിക്കുക. തിന്മ ചെയ്തുകഴിഞ്ഞാലോ കുറ്റബോധമുണ്ടാവുകയും ചെയ്യും. എന്നാല്‍ വീണ്ടും അതേ തെറ്റിലേക്കു മടങ്ങാന്‍ അവന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യും....

Read More
ജാലകം

അതിജീവന കല

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ദുഃഖങ്ങളും വേദനകളുമില്ലാത്ത ആരും നമ്മുടെ കൂട്ടത്തിലില്ല. പുറമെ പ്രസന്നമുഖവും പുഞ്ചിരിയും പണിപ്പെട്ട് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആള്‍കൂട്ടത്തില്‍നിന്ന് ഒറ്റയാകുമ്പോള്‍ തികട്ടിവരുന്ന മനോദുഃഖങ്ങളാല്‍ നെടുവീര്‍പ്പുവലിക്കുന്ന എത്രയോപേരെ കാണാം....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

വലതുപക്ഷക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയതിനെക്കുറിച്ചാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. (വലതുപക്ഷക്കാര്‍. എന്താണ് വലതുപക്ഷക്കാരുടെ അവസ്ഥ) അവരുടെ കാര്യം ഗംഭീരമാണ്. അവസ്ഥയോ ഏറെ മഹത്ത്വമേറിയതും. (മുള്ളില്ലാത്ത ഇലന്തമരം) മുള്ളുകളും ഉപദ്രവകരമായ...

Read More
ലേഖനം

ഇസ്ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

നിശ്ചിതോഹരിക്കാരുടെ അവകാശങ്ങള്‍ വീതിച്ചതിനുശേഷം അവശേഷിക്കുന്ന ഓഹരികള്‍ അനന്തരമെടുക്കുന്നവരാണ് ഈ വിഭാഗക്കാര്‍. നിശ്ചിതോഹരിക്കാര്‍ക്ക് സ്വത്ത് നല്‍കിയതിനുശേഷം ഒന്നും അവശേഷിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് ആ സ്വത്തില്‍നിന്നും ഒന്നും ലഭിക്കുകയുമില്ല....

Read More
വിവര്‍ത്തനം

ആരാധനകളിലെ ബിദ്അത്ത്

ഡോ. സ്വാലിഹ് ബിന്‍ ഫൗസാന്‍

നന്മയില്‍ ഉറച്ചുനില്‍ക്കലും അതില്‍ വര്‍ധനവ് ആവശ്യപ്പെടലുമാണ് 'തബര്‍റുക്' കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ഈ കാര്യം ഉടമപ്പെടുത്തിയിട്ടുള്ളവനും അതിന് കഴിവുള്ളവനുമായവനോടാണത് ചോദിക്കേണ്ടത്. അത് അല്ലാഹു മാത്രമാണ്. അവനാണ് അനുഗ്രഹത്തെയും നന്മയെയും ...

Read More
ചരിത്രപഥം

ഉപദ്രവം പലവിധം

ഹുസൈന്‍ സലഫി, ഷാര്‍ജ

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അബൂജഹ്ല്‍ ചോദിച്ചു: 'മുഹമ്മദ് നിങ്ങളുടെ മുന്നില്‍വെച്ച് അവന്‍റെ മുഖം നിലത്ത് കുത്താറുണ്ടോ?' അപ്പോള്‍ പറയപ്പെട്ടു: 'അതെ.' അപ്പോള്‍ അവന്‍ പറഞ്ഞു: 'ലാത്തയും ഉസ്സയും തന്നെയാണ് സത്യം, അവന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ ...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

യഹോവയായ ഏകദൈവം ഓരോ കാലഘട്ടത്തിലും ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍നിന്നും മനുഷ്യനെ ദൈവികശക്തികള്‍ നല്‍കി ദൂത് (സന്ദേശങ്ങള്‍) ജനങ്ങളില്‍ എത്തിക്കുന്നതിനും മനുഷ്യര്‍ ദൈവമാര്‍ഗത്തില്‍ ജീവിക്കുന്നതിനും ധര്‍മം നിലനിര്‍ത്തുന്നതിനും ദൂതന്മാരെ (പ്രവാചകന്മാരെ) നിയോഗിച്ചിട്ടുള്ളതായി....

Read More
വിമര്‍ശനം

നിര്‍ഭയജീവിതം നഷ്ടപ്പെടുത്തുന്ന വ്യര്‍ഥവാദങ്ങള്‍

മൂസ സ്വലാഹി, കാര

പൗരോഹിത്യത്തിന്‍റെ ചങ്ങലകളില്‍ വരിഞ്ഞുമുറുക്കപ്പെട്ടവര്‍ വിശ്വാസ മേഖലയിലാണ് മുഖ്യമായും ചൂഷണവിധേയമാക്കപ്പെട്ടിട്ടുള്ളത്. മെനഞ്ഞുണ്ടാക്കപ്പെട്ട തെളിവുകളുടെയും കള്ളക്കഥകളുടെയും പിന്‍ബലത്തില്‍ പുരോഹിതന്മാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയും...

Read More
നമുക്ക് ചുറ്റും

സമ്പത്തുണ്ടാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവര്‍

ടി.കെ.അശ്റഫ്

ഈ ക്വുര്‍ആന്‍ വചനത്തില്‍ മനുഷ്യനെ കുറിച്ച്മൂന്നു കാര്യങ്ങള്‍ പറയുന്നു: ഒന്ന്) മനുഷ്യന്‍ തന്‍റെ രക്ഷിതാവായ അല്ലാഹുവിനോട് നന്ദികെട്ടവനാണ്. രണ്ട്) അതിന് അവന്‍ തന്നെ അഥവാ അവന്‍റെ പ്രവൃത്തികള്‍തന്നെ സാക്ഷിയാണ്. മൂന്ന്) അവന്‍ സമ്പത്തിനോട് അങ്ങേയറ്റം സ്നേഹമുള്ളവനാണ്....

Read More