2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

കമ്പോളങ്ങളില്‍നിന്ന് അകറ്റപ്പെടുന്ന കര്‍ഷകര്‍

ഉസ്മാന്‍ പാലക്കാഴി

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പുതിയ നിയമത്തിലൂടെ കമ്പോളത്തില്‍ നിന്ന് കര്‍ഷകര്‍ എടുത്തുമാറ്റപ്പെടുകയും കുത്തക മുതലാളിമാര്‍ രംഗപ്രവേശം ചെയ്യുകയുമാണുണ്ടാവുക എന്ന വാദം ശരി വെക്കുന്നതാണ് അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍.

Read More
മുഖമൊഴി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി കൊറോണ! ‍

പത്രാധിപർ

കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ജനുവരി 15ാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം, ചികിത്സയിലുള്ളവരുടെ എണ്ണം 90000 ആയേക്കാം, മരണനിരക്ക് 0.5 ആയി ഉയര്‍ന്നേക്കാം എന്നൊക്കെയാണ് ...

Read More
ലേഖനം

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പുകിലുണ്ടാക്കുന്നവരോട്

ഹാഷിം കാക്കയങ്ങാട്

ഹലാല്‍ ബോര്‍ഡ് വെച്ച ബേക്കറി പൂട്ടാന്‍ സംഘ്പരിവാറുകാര്‍ താക്കീത് നല്‍കിയ വാര്‍ത്ത കണ്ടു. ഈയിടെയായി ഹലാല്‍ ഭക്ഷണമാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം. 'ലൗ ജിഹാദ്' പോലെ (അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അന്വേഷണ ഉദേ്യാഗസ്ഥര്‍ പറഞ്ഞതും കോടതി വ്യക്തമാക്കിയതും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തീര്‍ച്ചയായും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ത്തുകൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്) അല്ലാഹുവിനോടും റസൂലിനോടും...

Read More
ലേഖനം

ഉന്നത വിദ്യാഭ്യാസവും ദേശീയ വിദ്യാഭ്യാസ നയവും

മുഹമ്മദ് അജ്മല്‍ സി

1986ന് ശേഷം പുതിയൊരു വിദ്യാഭ്യാസനയം ഇന്ത്യക്ക് ഉണ്ടായിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്; മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വിവരസാങ്കേതിക രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ ISRO ചെയര്‍മാനായിരുന്ന കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍...

Read More
ലേഖനം

ജമാഅത്തെഇസ്‌ലാമി: പേജിലും വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും നല്‍കുന്ന സന്ദേശം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്നവരെ അഭിമുഖം നടത്തിയാലും ഒരു പുല്ലാംകുഴല്‍ അവരുടെ വായില്‍ തിരുകിക്കയറ്റി അതിന്റെ ഹലാലും പുണ്യവും വായനക്കാരെ ബോധ്യപ്പെടുത്തി ചാനലില്‍ രണ്ടാെള കൂടുതലാക്കാനുള്ള എളിയ ശ്രമത്തിലാണ് 'പ്രബോധനം' പത്രാധിപരും. ...

Read More
ചരിത്രപഥം

നബി ﷺ യുടെ ജനന സമയം

സൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ ജനന സമയത്തെ പറ്റി പല കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടുകളില്‍ നബി ﷺ യെ പുകഴ്ത്തുകയാണെന്ന് പറഞ്ഞ് ഭക്തിയോടെ പാരായണം ചെയ്യുന്ന മങ്കൂസ് മൗലിദില്‍ ഇപ്രകാരം പറയുന്നത് കാണാം: ''സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദീസില്‍ വന്നിട്ടുള്ളത് പോലെ അവിടുന്ന് പ്രസവിക്കപ്പെട്ടത് ചേലാകര്‍മം ചെയ്യപ്പെട്ടവനായും...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

സര്‍വവ്യാപിയായ ഈശ്വരരൂപം കണ്ടെത്തുക സാധ്യമല്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ മനുഷ്യന്റെ ഉത്ഭവവും ജാതിവ്യവസ്ഥയുടെയും ഉറവിടം തേടി ഒരു അന്വേഷണംകൂടി അനിവാര്യമാണെന്നു തോന്നി. ചിലതൊക്കെ മനസ്സിലാക്കന്‍ കഴിഞ്ഞു. മനുഷ്യന്റെ ഉത്ഭവം, ചെറിയൊരു അണുവില്‍നിന്നും ജലത്തില്‍ നിന്നുമാണെന്നും...

Read More
കാഴ്ച

പഴയ പോക്കിരി

ഇബ്‌നു അലി എടത്തനാട്ടുകര

ഹിമക്കുളിരുള്ള ആ അഗതിമന്ദിരത്തില്‍ ശുപാര്‍ശക്കത്ത് സഹിതമാണ് അയാള്‍ എത്തിയത്. എണ്‍പതുകാരനായ അയാള്‍ പരിപാലിക്കാന്‍ ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ് എന്നാണ്, സമൂഹത്തിലും സമുദായത്തിലും ഉന്നതിയില്‍ നില്‍ക്കുന്ന ആളുടെ കത്തിലുണ്ടായിരുന്നത്. ആവശ്യത്തിന് രോഗങ്ങളും കൂടെയുണ്ടായിരുന്നു...

Read More
എഴുത്തുകള്‍

മാതൃത്വത്തിന്റെ വില കളയുന്നവര്‍

വായനക്കാർ എഴുതുന്നു

വികലമായ കാഴ്ചപ്പാടുകളും ആര്‍ത്തികളും സ്‌നേഹത്തെയും കാരുണ്യത്തെയും കവര്‍ന്നെടുക്കുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെയും കുഞ്ഞിളംമേനിയെ എത്ര വാത്സല്യത്തോടെയും കരുതലോടും കൂടിയാണ് നാം സ്പര്‍ശിച്ചിരുന്നത്! മാതൃത്വത്തിന്റെ അതിശക്തമായ ചൂടും ...

Read More