2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

പ്രവാചകനിന്ദയുടെ രാഷ്ട്രീയവും പ്രതികരണങ്ങളിലെ ഇസ്‌ലാമികതയും

സുഫ്‌യാന്‍ അബ്ദുസ്സലാം

പ്രവാചകനിന്ദയുടെ വാര്‍ത്തകള്‍ ലോകത്തിന് പുതുമയല്ല. പ്രവാചകന്‍ ദൗത്യം തുടങ്ങിയ നാള്‍ തൊട്ട് തുടങ്ങിയതാണത്. ഇത്തരം നിന്ദകളെ വിശ്വാസത്തിന്റെയും ക്ഷമയുടെയും കരുത്തോടെ, പ്രവാചക ദര്‍ശനത്തിന്റെ പ്രചാരണം വര്‍ധിപ്പിച്ച് പ്രതികരിക്കുകയാണ് വേണ്ടത്. കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്റെയും അയാളെ വധിച്ച പതിനെട്ടുകാരന്റെയും ഇസ്ലാമിനെതിരെ പ്രതികരണം നടത്തിയ മാക്രോണിന്റെയും തീവ്ര നടപടികള്‍ നീതീകരണം അര്‍ഹിക്കുന്നില്ല. മൂന്നു വിഭാഗവും നിലപാടുകള്‍ മാറ്റി ലോകത്തോട് മാപ്പ് പറയണം.

Read More
മുഖമൊഴി

സൂക്ഷ്മത, വിജ്ഞാനം, ധനവിനിയോഗം ‍

പത്രാധിപർ

അല്ലാഹുവിങ്കല്‍ മനുഷ്യനുള്ള പദവിയുടെ മാനദണ്ഡം സൂക്ഷ്മത(തക്വ്‌വ)യാണ്. അല്ലാഹു പറയുന്നു: ''...തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മത (തക്വ്‌വ) പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13)...

Read More
ജാലകം

'കാക്കത്തൗബ'

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

'കാക്കത്തൗബ' എന്ന് മലബാറില്‍ പറയാറുണ്ട്. ഭക്ഷണമുള്ള ഇടത്തേക്ക് പാറിവന്നിരിക്കുന്ന കാക്ക ചെറുതായൊന്ന് കൈവീശിയാല്‍ തിരികെ പറക്കും. അടുത്ത നിമിഷം വീണ്ടും അതേ ഇടത്തേക്ക് കാക്ക പറന്നുവരികയും ചെയ്യും. ഒരു അബദ്ധം അല്ലെങ്കില്‍ തെറ്റ് തിരുത്തുകയും പെട്ടെന്ന് അക്കാര്യം വിസ്മരിച്ച് ആ അബദ്ധത്തിലേക്ക് ...

Read More
ആദര്‍ശപഠനം

വെല്ലുവിളിയില്‍നിന്ന് കുതറിയോടുന്നവരുടെ 'ന്യായങ്ങളും' കുതന്ത്രങ്ങളും

അബൂബക്കര്‍ സലഫി

പരിശുദ്ധ ക്വുര്‍ആനിന്റെ ദൈവികതയെ സൂചിപ്പിക്കുന്ന അതിന്റെ വെല്ലുവിളിയെ സംബന്ധിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ചചെയ്യുകയുണ്ടായി. വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയാത്ത എതിരാളികള്‍ സ്വന്തം കഴിവില്ലായ്മ ...

Read More
ലേഖനം

അവസരങ്ങള്‍ നല്‍കാം; മുന്‍വിധികളില്ലാതെ

നബീല്‍ പയ്യോളി

ജോലി അന്വേഷിച്ചു ധാരാളം സ്ഥാപനങ്ങളില്‍ കയറിയിറങ്ങി. എല്ലാവര്‍ക്കും എക്‌സ്പീരിയന്‍സ് ഉള്ളവര്‍ വേണം. അവസാനം എത്തിയ കമ്പനിയില്‍നിന്നും ഇതേ ചോദ്യം കേട്ടപ്പോള്‍ മറുപടി നല്‍കി: 'നിങ്ങളൊക്കെ ജോലി നല്‍കിയാലല്ലേ എക്‌സ്പീരിയന്‍സ് ഉണ്ടാവൂ?' മറുപടി കേട്ട് കൗതുകം തോന്നിയ ആ കമ്പനി മാനേജര്‍...

Read More
ലേഖനം

പ്രവാചകനിന്ദ: അന്നും ഇന്നും

ഡോ.സബീല്‍ പട്ടാമ്പി

അഭിപ്രായങ്ങളും വീക്ഷണങ്ങളും എഴുത്തിലൂടെയോ സംസാരത്തിലൂടെയോ കലാസൃഷ്ടികളിലൂടെയോ പ്രകടിപ്പിക്കാന്‍ ഒരു രാജ്യത്തിന്റെ ഭരണഘടന ആ രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന സ്വാതന്ത്ര്യത്തെ അല്ലെങ്കില്‍ അവകാശത്തെയാണ് 'അഭിപ്രായ സ്വാതന്ത്ര്യം' അല്ലെങ്കില്‍ 'ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന് പറയുന്നത്...

Read More
ലേഖനം

സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നിര്‍ബന്ധ നമസ്‌കാരങ്ങളുടെ മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് നമസ്‌കാരം എന്നു പറയുന്നത്. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളുടെ മുമ്പും ശേഷവുമുള്ള 12 റക്അത്ത് സുന്നത്ത് നമസ്‌കാരം നിത്യവും നിര്‍വഹിക്കുന്ന ഒരാള്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു നല്‍കും....

Read More
ലേഖനം

വിവാഹവും വക്കാലത്തും

ഫൈസല്‍ പുതുപ്പറമ്പ്

വിവാഹപ്രായം ഉയര്‍ത്താനുള്ള നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ആശങ്കകളും സംശയങ്ങളുമുയരുന്നുണ്ട്. അവയില്‍ പ്രസക്തമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു: 1. എന്തെല്ലാമാണ് ഒരു നികാഹ് ശരിയാവാനുള്ള നിര്‍ബന്ധ ഘടകങ്ങള്‍?...

Read More
കാഴ്ച

തളരാതെ ഒരുവള്‍

ഇബ്‌നു അലി എടത്തനാട്ടുകര

കണക്കു നോക്കാനാണ് അവള്‍ ഓഫീസില്‍ വന്നത്. അന്നേരം അവളുടെ ഫോണിലേക്ക് ഇടയ്ക്കിടെ കോള്‍ വന്നിരുന്നു. മോന്‍ ആണ്, ഓണ്‍ലൈന്‍ ക്ലാസ്സ് സംബന്ധിയാണ് എന്നു പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്യും. ആഴ്ചകള്‍ക്കു ശേഷം ബാക്കി പരിശോധിക്കാന്‍ അവള്‍ വീണ്ടും വന്നു. വൈകുന്നേരം കുറച്ച് വൈകിയാണ് ...

Read More
ബാലപഥം

അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന്

ഉസ്മാന്‍ പാലക്കാഴി

ബാസിമ: ''എന്താണ് ഈ മോചനദ്രവ്യമെന്നു പറഞ്ഞാല്‍ ഉപ്പാ?'' ഉപ്പ: ''യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ വിട്ടയക്കുന്നതിനു പകരം നല്‍കുന്ന സമ്പത്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.'' ബിലാല്‍: ''അബുല്‍ആസ്വി(റ)നെ വിട്ടയക്കാന്‍ എന്തായിരുന്നു മോചനദ്രവ്യമായി സഹോദരന്‍ കൊണ്ടുവന്നിരുന്നത്?''....

Read More