
2020 ഒക്ടോബര്‍ 10 1442 സഫര്‍ 23
ബാബരി ധ്വംസനം: ജുഡീഷ്യറിയുടെ 'ദുര്‍വിധി?'
സുഫ്‌യാന്‍ അബ്ദുസ്സലാം
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ബുദ്ധികേന്ദ്രം ഏതെന്നും അതിനു വേണ്ടി കര്‍സേവകരെ ആവേശഭരിതരാക്കിയത് ആരെന്നും പൗര്‍ണമി രാവിലെ ചന്ദ്രനെ പോലെ ലോകം മനസ്സിലാക്കിയിട്ടുണ്ട്. കോടതികള്‍ സാങ്കേതികമായി കുറ്റവിമുക്തരാക്കിയാലും സത്യത്തിന്റെ കണ്ണില്‍ അവര്‍ എന്നും കുറ്റവാളികള്‍ തന്നെയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരില്‍ ചിലരും അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷനും കുറ്റവാളികളുടെ പേരുകള്‍ ഒരുപോലെ പുറത്തുവിട്ടിട്ടും അവരെങ്ങനെ കുറ്റവിമുക്തരായി എന്ന ചോദ്യത്തിന് മുമ്പില്‍ ഇന്ത്യക്ക് തല നിവര്‍ത്താനാവുമോ?

ഹത്രാസില്‍ നടന്നത് സവര്‍ണ പത്രാസിന്റെ പൈശാചിക വിളയാട്ടം
പത്രാധിപർ
ആദിത്യയോഗി എന്ന സംഘ്പരിവാര്‍ മുഖ്യമന്ത്രി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍നിന്ന് അദ്ദേഹം ഭരണം കയ്യാളാന്‍ തുടങ്ങിയ നാള്‍തൊട്ടേ കേള്‍ക്കുന്നതാണ് നരനായാട്ടിന്റെ വാര്‍ത്തകള്‍. ആധുനികലോകത്ത് ജീവിക്കുന്ന ഒരു മനുഷ്യന് എത്രകണ്ട് നീചമായ രീതിയില്‍ അധഃപതിക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം അനുദിനം ...
Read More
സമീപനം
-സി.
ഇസ്‌ലാം കഠിനമായി വിരോധിച്ച കുറ്റങ്ങളിലൊന്നാണ് വ്യഭിചാരം. അത് ചെയ്യുന്നത് മാത്രമല്ല അതിനോടടുക്കുന്ന കാര്യങ്ങള്‍ പോലും മതം ശക്തിയായി വിലക്കി. ''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു''(ക്വുര്‍ആന്‍ 17:32). അഥവാ ലൈംഗിക വിചാരത്തിന്ന് വഴിവെക്കുന്ന ...
Read More
ഉത്തമ പുരുഷന്‍
ഉസ്മാന്‍ പാലക്കാഴി
സ്ത്രീകളോട് മാന്യമായി പെരുമാറുവാന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കുന്നില്ല, അവരെ വെറും ഉപഭോഗവസ്തുവായിട്ടാണ് പുരുഷസമൂഹം കാണുന്നത് എന്നൊക്കെയുള്ള ആരോപണം ഇന്ന് സജീവമാണ്. എല്ലാ പുരുഷന്മാരും അങ്ങനെയല്ലെങ്കിലും ഈ ആരോപണത്തില്‍ കഴമ്പില്ലാതില്ല. വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതിനെ ശരിവയ്ക്കുന്ന ...
Read More
കരാര്‍പാലനം
അബ്ദുല്‍ ജബ്ബാര്‍ മദീനി
കരാറുകള്‍ പാലിക്കലും വാക്കുകള്‍ നിറവേറ്റലും ഉടമ്പടികളെ മാനിക്കലും വിശ്വാസിയുടെ ബാധ്യതയും വിശ്വാസത്തിന്റെ തേട്ടവും മാന്യന്മാരുടെ മേല്‍വിലാസവുമാണ്. കരാര്‍ പാലിക്കുവാനുള്ള ആജ്ഞകള്‍ വിശുദ്ധ വചനങ്ങളില്‍ ഏറെയാണ്: ''സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക...'' (ക്വുര്‍ആന്‍ 05:01). ''...നിങ്ങള്‍ കരാര്‍ നിറവേറ്റുക....
Read More
ആരാണ് ശിയാക്കള്‍?
നൂറുദ്ദീന്‍ സ്വലാഹി
മുസ്‌ലിം സമുദായത്തിന് ഏറെ അപകടങ്ങള്‍ വരുത്തിവച്ച് വ്യതിചലിച്ചുപോയ കക്ഷികളാണ് ശിയാക്കള്‍. ഹിജ്‌റ 61ല്‍ പ്രഃ ഹുസൈന്‍(റ) കര്‍ബലയില്‍വച്ച് വധിക്കപ്പെട്ടതോടെ സംഘടിത രൂപംപൂണ്ട ഈ വിഭാഗത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇസ്‌ലാമിന്റെ മുഖംമൂടി ധരിച്ച ജൂതനായിരുന്ന അബ്ദുല്ലാഹിബിനു സബഇലേക്കാണ് എന്നത് ചരിത്ര ....
Read More
പരിശുദ്ധ ക്വുര്‍ആനിലെ ഉപമാലങ്കാരങ്ങളിലൂടെ
ഡോ: ഹാഫിസ് ജലാലുല്‍ഹഖ് സലഫി, ആമയൂര്‍
പരിശുദ്ധ ക്വുര്‍ആനില്‍ ഒട്ടേറെ ഉപമകള്‍ കാണുവാന്‍ സാധിക്കും. ചെറിയ ഉപമകളിലൂടെത്തന്നെ വിഷയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കും എന്നതിനാല്‍ ഉപമകളിലൂടെ അല്ലാഹു മാനവരാശിയെ പ്രധാനപ്പെട്ട പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. അറബികള്‍ക്കിടയില്‍ ഉപമകള്‍ക്ക് വലിയ ...
Read More
കുവൈത്ത്: നയതന്ത്ര വിശാരദന്‍ അരങ്ങൊഴിഞ്ഞു
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍സ്വബാഹ് 9 പതിറ്റാണ്ടിന്റെ സംഭവബഹുലമായ ജീവിതസപര്യയുമായി അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ പലതിന്റെയും ചുമതല കഴിഞ്ഞ ജൂലായ് 18 മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിക്ക് നല്‍കിയിരുന്നു. ജൂലായ് 23 മുതല്‍ അദ്ദേഹം...
Read More
ഉത്തര്‍പ്രദേശില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും ശ്വാസംമുട്ടുന്ന ഇന്ത്യയും
ടി.കെ.അശ്‌റഫ്
യുപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ തീരുമാനിക്കുന്നതില്‍ പലപ്പോഴും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു സംസ്ഥാനം ഇന്ന് ദുര്‍ഭരണത്തിന്റെ പിടിയലമര്‍ന്നിരിക്കുകയാണ്. ഈ ഭരണം ഇനിയും തുടര്‍ന്നാല്‍ എന്തു സംഭവിക്കും എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്നത്...
Read More
അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ)
അബൂഫായിദ
വെള്ളിയാഴ്ച പള്ളിയില്‍നിന്നും ഉപ്പാന്റെ കൈപിടിച്ച് പുറത്തിറങ്ങുമ്പോള്‍ ബിലാലിന്റെ മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. 'സ്വഹാബികളുടെ ചരിത്രം പഠിക്കണം, അപ്പോഴാണ് അവര്‍ സഹിച്ച ത്യാഗവും പ്രയാസങ്ങളും എത്രമാത്രമായിരുന്നു എന്ന് മനസ്സിലാവുക. യാതൊരു പ്രയാസവും സഹിക്കാതെ അവര്‍ പോയ സ്വര്‍ഗത്തിലേക്ക് നമുക്കെങ്ങനെ...
Read More

