
2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24
ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചത് വഹാബികളോ തുര്‍ക്കികളോ...?
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
മുസ്‌ലിം സമൂഹത്തിന്റെ പേരില്‍ ഉപജീവിച്ച ശിര്‍ക്കിന്റെയും അന്ധവിശ്വാസങ്ങളുടെയും മൗഢ്യഗോപുരങ്ങളായിരുന്നു ശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെയും അനുയായികളുടെയും ആദര്‍ശപടയോട്ടത്തിലൂടെ തകര്‍ന്നുവീണത്. ഇതില്‍ വിറളിപൂണ്ട ഹിജാസിലെ ശിയാക്കളും തുര്‍ക്കിയിലെ പാഷമാരും സംയുക്തമായി മെനഞ്ഞെടുത്തതായിരുന്നു റസൂലിന്റെ റൗദയുള്‍ക്കൊള്ളുന്ന മദീനയിലെ ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചു എന്ന വ്യാജ ആരോപണം. സ്വൂഫിസത്തെ താലോലിക്കുന്ന ബറേലവി സുന്നികളിലെ ചിലര്‍ ഈ ആരോപണം പൊടിതട്ടിയെടുത്തതിന്റെ പിന്നിലെ ഉദ്ദേശ്യമെന്ത്?

എഴുതാപ്പുറം വായിക്കുന്ന പണ്ഡിതന്മാര്‍
പത്രാധിപർ
മുസ്‌ലിം സമുദായം മറ്റെല്ലാ ജനസമൂഹങ്ങള്‍ക്കും എല്ലാ നന്മയിലും മാതൃകയായിരിക്കേണ്ടവരാണ്. അവരില്‍ സംഭവിക്കുന്ന ഏതൊരു തിന്മയും ഇസ്‌ലാമിന്റെ പേരിലായിരിക്കും പൊതുവെ മറ്റുള്ളവര്‍ വിലയിരുത്തുക. വിശിഷ്യാ പ്രബോധകന്മാരുടെ വാക്കിലും പ്രവൃത്തിയിലുമൊക്കെ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന തെറ്റുകള്‍ ...
Read More
സൂം മീറ്റിംഗ്
-സി.
സാമാന്യം മെച്ചപ്പെട്ട നിലയ്ക്ക് ഈ ലോക്ഡൗണ്‍ കാലത്തും പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രൈമറി മദ്‌റസയുടെ രക്ഷാകര്‍തൃയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് പത്തുമിനുട്ടുനേരം സദുപദേശം കൊടുക്കാന്‍ വേണ്ടി അധ്യാപക സുഹൃത്തുക്കള്‍ ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. സൂം മീറ്റിംഗായതിനാല്‍ വീട്ടിലിരുന്ന് പങ്കെടുത്താല്‍ മതിയല്ലോ. ...
Read More
സ്വഫ്ഫ് (അണി) : ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അതിനാല്‍ അവരെപ്പറ്റി അല്ലാഹു പറയുന്നു: (അവര്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താനാണ് ഉദ്ദേശിക്കുന്നത്) അവരുടെ സത്യത്തിനെതിരായ മോശമായ പരാമര്‍ശം കൊണ്ട്. സത്യത്തെ നിരാകരിക്കുന്ന മോശമായ സംസാരംകൊണ്ട്. അതില്‍ യാഥാര്‍ഥ്യമില്ല. മറിച്ച് അവര്‍ നിലകൊള്ളുന്ന നിരര്‍ഥകത മനസ്സിലാകുമ്പോള്‍ ഉള്‍ക്കാഴ്ച വര്‍ധിക്കുന്നു...
Read More
പ്രകാശത്തിന്നുമേല്‍ പ്രകാശം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക്ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ...
Read More
ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. മറ്റേതൊരു വിഷയത്തിലുമെന്നപോലെ ദുരന്തങ്ങളുടെ സന്ദര്‍ഭങ്ങളിലും വിശ്വാസികള്‍ക്ക് നിലപാടുകളുണ്ട്. അതവര്‍ സ്വയം കണ്ടെത്തിയതല്ല. മറിച്ച് കാരുണ്യവാനായ സ്രഷ്ടാവ് അവര്‍ക്കു നല്‍കിയ ...
Read More
ദെവവിശ്വാസികളായ ശാസ്ത്രജ്ഞര്‍
ഡോ.സബീല്‍ പട്ടാമ്പി
മതത്തിന്റെ വക്താക്കള്‍ ശാസ്ത്രബോധമില്ലാത്തവരാണെന്നും ശാസ്ത്രം വളര്‍ന്നാല്‍, അല്ലെങ്കില്‍ മനുഷ്യര്‍ ശാസ്ത്ര പഠനത്തിന്റെ ഉന്നതിയില്‍ എത്തിയാല്‍ ദൈവം അപ്രസക്തമാകുമെന്നുമൊക്കെയുള്ള യുക്തിവാദ പ്രസ്ഥാനക്കാരുടെ പ്രചാരണത്തിന്റെ നിജസ്ഥിതിയാണ് നാം പരിശോധിച്ചു വരുന്നത്. കഴിഞ്ഞ ലക്കത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടണുമെല്ലാം...
Read More
വിവാഹപ്രായം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?
സ്റ്റാഫ് റിപ്പോർട്ടർ
ഈ ചര്‍ച്ചയില്‍ ചില സുപ്രധാനമായ കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്രായപരിധി വര്‍ധിപ്പിക്കുന്നതിന് അനുകൂലമായി സംസാരിക്കുന്നവരുണ്ട്. എന്നാല്‍ അവര്‍ പ്രായപരിധി വര്‍ധിപ്പിക്കുമ്പോള്‍ വരാനിടയുള്ള അനേകം പ്രതിസന്ധികളെ കാണാതിരിക്കുകയാണ് ചെയ്യുന്നത്. ഫാസിസ്റ്റ് ചിന്താഗതിയുള്ള ഭരണകൂടമാണ് നമ്മുടെ രാജ്യത്തെ ...
Read More
യുവതയോട്
ശാക്കിറ ടി.കെ, കൊല്ലം
ആദര്‍ശധീരരായ് മാറിടേണം; ആവേശത്തോടെ നാം നീങ്ങിടേണം; ആദ്യന്തം പരലോക ചിന്തവേണം; ആത്മ വിചാരണ ചെയ്തിടേണം.; ലോകൈകനാഥനെ വാഴ്ത്തിടേണം; ലോകര്‍ക്കു സല്‍വഴി കാട്ടിടേണം; ലൗകിക മോഹം വെടിഞ്ഞിടേണം; ലക്ഷ്യം പരലോകമായിടേണം; നന്മയില്‍ മാത്സര്യബുദ്ധി വേണം; നാടിന്നുപകാരിയായിടേണം; നാഥനെ നന്നായറിഞ്ഞിടേണം...
Read More
ദുരന്തങ്ങള്‍ നമ്മോട് പറയുന്നത്
വായനക്കാർ എഴുതുന്നു
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടായപ്പോള്‍ നടന്ന രക്ഷാപ്രവര്‍ത്തനം പകര്‍ന്നുനല്‍കുന്ന പാഠം ചെറുതല്ല. ആളുകള്‍ നിമിഷനേരം കൊണ്ട് തടിച്ചുകൂടി. കോവിഡിന്റെ എല്ലാ പ്രതികൂലതകളെയും അവഗണിച്ചുകൊണ്ട് ജീവന്‍ രക്ഷിക്കുവാനുള്ള അവരുടെ ശ്രമത്തെ എങ്ങനെ ശ്ലാഘിച്ചാലും മതിയാകില്ല. മനുഷ്യത്വം എന്ന ഉദാത്തഗുണത്തിന്റെ..
Read More

