
2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25
രാമക്ഷേത്ര രാഷ്ട്രീയം: ഭാവി ഇന്ത്യയുടെ ചൂണ്ടുപലകയോ?
സുഫ്‌യാന്‍ അബ്ദുസ്സലാം
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ നടന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസത്തിലും ഭൂമിപൂജയിലും പ്രധാനമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിയുമെല്ലാം പങ്കെടുത്തത് രാജ്യത്തിന്റെ മതനിരപേക്ഷതക്ക് കടകവിരുദ്ധമാണ്. മസ്ജിദ് പൊളിച്ചത് കൊടിയ അക്രമമാണെന്ന കോടതിപരാമര്‍ശം എന്നും ഓര്‍ക്കേണ്ടതുണ്ട്. രാമക്ഷേത്ര ചര്‍ച്ചകള്‍ സജീവമാക്കി ഭാവി ഇന്ത്യയുടെ രാഷ്ട്രീയത്തെ ഹിന്ദുത്വ വികാരത്തിലൂടെ പുനര്‍ നിര്‍ണയിക്കാനുള്ള ശ്രമങ്ങളെ ബുദ്ധിപരമായി പ്രതിരോധിക്കാനാണ് ന്യൂനപക്ഷ-മതേതര വിഭാഗങ്ങള്‍ ശ്രമിക്കേണ്ടത്.

ക്ഷീരമുള്ളൊരകിടില്‍ ചുവട്ടിലും...
പത്രാധിപർ
കോവിഡ്-19ന്റെ പിടിയിലമര്‍ന്ന ലോകം അക്ഷരാര്‍ഥത്തില്‍ വിലപിക്കുകയാണ്. ഇതില്‍നിന്ന് എന്ന് പരിപൂര്‍ണമായ മോചനം ലഭിക്കും? മോചനം ലഭിക്കില്ലേ? അറിയില്ല! ശാസ്ത്രലോകം മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള നിതാന്തമായ പരിശ്രമത്തിലാണ്. ചില കോണുകളില്‍നിന്ന് മരുന്ന് കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും...
Read More
കുരങ്ങും കുരുവിയും
-സി.
നാം ചരിത്രം സൃഷ്ടിക്കുന്നില്ലെങ്കില്‍ ചരിത്രം നമ്മെ സൃഷ്ടിക്കുമെന്നത് ഒരു പ്രാപഞ്ചികയാഥാര്‍ഥ്യമാണ്. ചരിത്രം സ്വയം സൃഷ്ടിക്കാത്ത പൂര്‍വിക സമൂഹങ്ങളുടെ ചരിത്രം മറ്റുള്ളവര്‍ അവരവരുടെ കാഴ്ചപ്പാടുകളനുസരിച്ച് മെനഞ്ഞുണ്ടാക്കി. എന്നാല്‍ സ്വന്തം ചരിത്രം സൃഷ്ടിച്ചവര്‍ക്ക് എന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ..
Read More
ജുമുഅ: ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യവിശ്വാസികളോട് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും അതിലേക്ക് വിളിക്കപ്പെടുമ്പോള്‍ ധൃതിയിലും വേഗത്തിലും പോകാനും നിര്‍ദേശിക്കുന്നു. ഇവിടെ سعي(വേഗത) കൊണ്ട് ഉദ്ദേശിക്കുന്നത് അതിനു നല്‍കേണ്ട ഗൗരവവും ഒരു പ്രധാന പ്രവൃത്തിയുമാണെന്നതുമാണ്. ഓട്ടമല്ല ഉദ്ദേശ്യം. അത് നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ നിഷിദ്ധമാണ്. ...
Read More
അവഗണിക്കപ്പെടുന്ന അറബിഭാഷ
ടി.കെ.അശ്‌റഫ്
ആഗോളതലത്തില്‍ അനന്തസാധ്യതകളുള്ള ഒരു അന്തര്‍ദേശീയ ഭാഷയാണ് അറബി. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദേ്യാഗിക ഭാഷകളില്‍ ഒന്ന്. 450 മില്യണ്‍ ജനങ്ങളുടെ സംസാരഭാഷ. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷ. 22 രാജ്യങ്ങളുടെ ഔദേ്യാഗിക ഭാഷ. ആധുനിക വ്യവസായ, വാണിജ്യ മേഖലകളില്‍ ഏറ്റവും..
Read More
മനുഷ്യന്റെ മുഖ്യശത്രു
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
തന്റെമേല്‍ അര്‍പ്പിതമായ ബാധ്യതകള്‍ കഴിയുംവിധത്തില്‍ പാലിച്ചുജീവിക്കുന്നവര്‍ക്കാണ് പരലോകരക്ഷയുള്ളത് എന്നാണ് ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ രക്ഷയിലേക്കുള്ള മാര്‍ഗം അത്ര എളുപ്പമുള്ളതല്ല. കാരണം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള വിവേചനശക്തി നല്‍കിയ അല്ലാഹു മനുഷ്യന്റെ ഈ ഇഹലോകജീവിതത്തെ..
Read More
ഉമറാബാദില്‍നിന്നും മദീനയിലേക്ക് വളര്‍ന്ന പണ്ഡിത വിസ്മയം
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
ഇന്ത്യ പോലെയുള്ള വിവിധമതങ്ങളും കടുത്ത ജാതിവ്യവസ്ഥകളും അവിശ്വസനീയമായ സമ്പ്രദായങ്ങളും നാട്ടാചാരങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹിക അന്തരീക്ഷത്തില്‍ ജനിക്കുകയും സ്വയംപഠനത്തിലൂടെ ഇസ്‌ലാമിനെ തിരിച്ചറിയുകയും ചെറുപ്രായത്തില്‍തന്നെ ഇസ്‌ലാമിന്റെ വഴിയിലേക്ക് ...
Read More
ദേശീയ വിദ്യാഭ്യാസ നയം: പ്രായോഗികരംഗത്തെ പ്രതിസന്ധികള്‍
റശീദ് കുട്ടമ്പൂര്‍
ഗൗരവപൂര്‍ണമായ ചര്‍ച്ചകളും അഗാധമായ അപഗ്രഥനങ്ങളും ആവശ്യമായ ഒരു നയരേഖ, കോവിഡ് 19 സൃഷ്ടിച്ച ആധുനിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ ധൃതിപിടിച്ച് അവതരിപ്പിച്ചത് തികച്ചും ദുരൂഹമാണ്. സ്‌കൂള്‍ തലത്തിലെ പല നിര്‍ദേശങ്ങളും പ്രായോഗികതയുടെയും അവസ്ഥാ ബോധ്യത്തിന്റെയും...
Read More
ദുരന്ത ഭൂമിയിലെ മാനവിക മൂല്യങ്ങള്‍
നബീല്‍ പയ്യോളി
പേമാരിയും ഉരുള്‍പൊട്ടലും വിമാനാപകടവും കൊറോണയുമായി മലയാളികളെ ഉലച്ച ദുരന്തങ്ങള്‍ ഒന്നിച്ചുവന്ന ദിവസമാണ് കടന്നുപോയത്. മാനവര്‍ക്ക് തടുക്കാന്‍ സാധിക്കാത്ത ദുരന്തങ്ങള്‍ മനസ്സിനെ വല്ലാതെ തകര്‍ത്തു. മനുഷ്യന്റെ ദുര്‍ബലതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്ന ആവര്‍ത്തിച്ചുള്ള ഉണര്‍ത്തലുകള്‍ ലോകനാഥന്‍ നമ്മുടെ മുന്നില്‍ ..
Read More
ആശങ്കയുണര്‍ത്തി ആഗസ്റ്റ് വീണ്ടും
ഇബ്‌നു അലി എടത്തനാട്ടുകര
രണ്ടുകൊല്ലം മുമ്പാണ് ഒരു ആഗസ്റ്റില്‍ പ്രളയം നാശംവിതച്ചത്. അതിലേറെ ഭീതി പരത്തിയത്. അതിജീവനത്തിന്റെ പൊരുളുകള്‍ നമ്മെ ഓര്‍മിപ്പിച്ചത്. സാധാരണക്കാര്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിര പോരാളികളായത്. സമൂഹത്തിന്റെ ആദരവ് മനം നിറയെ നേടിയത്. തൊട്ടടുത്ത കൊല്ലവും പ്രളയമെത്തി. കൂടുതല്‍ പ്രദേശത്ത്..
Read More
ധൂര്‍ത്ത് വെടിയുക
വായനക്കാർ എഴുതുന്നു
മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അവന്റെ നിലനില്‍പിന് ആവശ്യമായ എല്ലാ വസ്തുക്കളും അല്ലാഹു നല്‍കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എല്ലാം. പക്ഷേ, ഒന്നിലും അമിതവ്യയം പാടില്ല. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. എന്താണ് അമിതവ്യയം അല്ലെങ്കില്‍ ധൂര്‍ത്ത്? പലരുടെയും വിചാരം പണം, ഭക്ഷണം ...
Read More
