
2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04
മനുഷ്യന്‍ ക്വുര്‍ആനില്‍
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
പ്രപഞ്ചത്തിന്റെ ചരിത്രം മനുഷ്യനെന്ന സൃഷ്ടിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടത്. ലോകത്തിന്റെ ഉത്ഥാനപതനം മനുഷ്യജീവിതത്തെ ആശ്രയിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങളും ദൂതന്മാരും അവന്നുവേണ്ടിയാണ് അവതീര്‍ണമായത്. അക്ഷരവിദ്യയും പേനയും പഠനവും പ്രചാരണവും മനുഷ്യര്‍ക്കുമാത്രമുള്ളതാണ്. ഈ ദൃശ്യപ്രപഞ്ചത്തിന്റെ ഘടനതന്നെ മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്നു. എങ്കില്‍ എന്താണ് മനുഷ്യന്‍? എന്തിനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്? എന്താണ് അവന്റെ ജീവിതലക്ഷ്യം?

ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം
പത്രാധിപർ
ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ സ്മരണകളുയര്‍ത്തിക്കൊണ്ട് ഒരു ഹജ്ജും—ബലിപെരുന്നാളുംകൂടി ആഗതമായിരിക്കുകയാണ്. ലോകമുസ്‌ലിംകള്‍ ഇൗ വര്‍ഷം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത് വല്ലാത്തൊരു ആത്മസംഘര്‍ഷത്തോടെയാണ്. കാരണം കോവിഡ് എന്ന മഹാമാരി അത്രമാത്രം ലോകത്തെ കീഴടക്കിയിരിക്കുന്നു...
Read More
അവരുടെ തിരിച്ചുവരവും നമ്മുടെ തിരിച്ചറിവും
-സി.
'നമ്മുടെ സമരം രോഗികളോടല്ല, രോഗത്തോടാണ്' എന്ന മൊഴി കേള്‍ക്കാത്തവരുണ്ടായിരിക്കുകയില്ല. പക്ഷേ, സമൂഹത്തില്‍ കുറച്ചുപേരുടെയെങ്കിലും സമീപനം ഇതിന്നെതിരാണെന്ന് പറയാതെ വയ്യ. വീട്ടിലെ ഒരംഗം ഗള്‍ഫില്‍നിന്നെത്തിയിട്ടുണ്ട് എന്ന് ഓഫീസിലേക്ക് ഫോണ്‍വിളി വന്നപ്പോള്‍തന്നെ സഹപ്രവര്‍ത്തകര്‍ക്ക് പലഹാരവിതരണം ചെയ്യേണ്ടിവന്ന ..
Read More
മുനാഫിഖൂന്‍ (കപടവിശ്വാസികള്‍): ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹുവിനുള്ള ദിക്ര്‍ (സ്മരണ) വര്‍ധിപ്പിക്കാനാണ് തുടര്‍ന്ന് അല്ലാഹു നിര്‍ദേശിക്കുന്നത്. അതില്‍ ലാഭവും വിജയവുമുണ്ട്, ധാരാളം നന്മകളും. അവന്റെ സ്മരണയില്‍ നിന്ന് മക്കളും സന്താനങ്ങളും തടയുന്നതിനെ വിലക്കുകയും ചെയ്യുന്നു. അധിക മനസ്സുകള്‍ക്കും സ്വത്തിനോടും സന്താനങ്ങളോടും അമിതസ്‌നേഹമുള്ള പ്രകൃതമാണ്. അത് അല്ലാഹുവിനോടുള്ള...
Read More
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍; വിവാദങ്ങള്‍ സൂക്ഷിക്കണം
ടി.കെ.അശ്‌റഫ്
സമൂഹത്തില്‍ പലകാരണങ്ങളാല്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും പ്രയാസമനുഭവിക്കുന്നവരും ധാരാളമുണ്ട്. എത്രയെത്ര നീറുന്ന പ്രശ്‌നങ്ങളാണ് നമുക്ക് ചുറ്റുമുള്ള അനേകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്! ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന അനേകം കൂരകൡ ആശങ്കയുടെ കാര്‍മേഘം കനത്തുനില്‍ക്കുന്നുണ്ട്...
Read More
അഭിമാനരോഷം
അബ്ദുല്‍ ജബ്ബാര്‍ മദീനി
തനിക്കു പവിത്രമായത് സംരക്ഷിക്കുന്നതിനാലുണ്ടാകുന്ന രോഷം ഏറ്റവും അഭികാമ്യമാണ്. അറബി ഭാഷയില്‍ അതിന് 'ഗീറത്ത്' എന്നു പറയും. ഒരു വിശ്വാസി ഹറാമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അല്ലാഹുവിന്ന് രോഷമുണ്ടാകുമെന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്: ''നിശ്ചയം അല്ലാഹുവിന് രോഷമുണ്ടാകും. അല്ലാഹു നിഷിദ്ധമാക്കിയവ ഒരു വിശ്വാസി...
Read More
മഹാമാരിക്കാലത്തെ ഹജ്ജ്
നബീല്‍ പയ്യോളി
ഹജ്ജ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സമ്പാദ്യവുമാണ്. ഹജ്ജിന്റെ മഹത്ത്വം പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത് കാണുക: അബൂഹുറയ്‌റ(റ) നിവേദനം: ''ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: 'അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍....
Read More
തവക്കുലും കാര്യകാരണ ബന്ധങ്ങളെ സമീപിക്കലും
ശമീര്‍ മദീനി
ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അതിപ്രധാനമായ ഒരു ആശയമാണ് 'തവക്കുല്‍' അഥവാ ഭരമേല്‍പിക്കല്‍. സൃഷ്ടികളായ നമ്മുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ നാം ചെയ്ത ശേഷം അതിനപ്പുറത്തുള്ളതൊക്കെ ലോകസ്രഷ്ടാവും സംരക്ഷകനും നിയന്താവുമായ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നേറുക...
Read More
വീടുകള്‍ക്കുള്ളിലെ 'സാമൂഹിക അകലം'
റിഫായി ജിഫ്രി, മണ്ണാര്‍ക്കാട്
ഈ വര്‍ഷം നമ്മള്‍ കൂടുതല്‍ കേട്ടതും പരിചയിച്ചതുമായ ഒരു വാക്കും പ്രവൃത്തിയുമാണ് 'സോഷ്യല്‍ ഡിസ്റ്റന്‍സ്' അഥവാ സാമൂഹിക അകലം പാലിക്കല്‍. നമ്മുടെ ആരോഗ്യത്തിനും ജീവനുതന്നെയും ഭീഷണിയായി മാറിയ വൈറസിനെ അകറ്റിനിര്‍ത്താനുള്ള ഒരു സ്വയംപ്രതിരോധ മാര്‍ഗം. എന്നാല്‍ ഇവിടെ പ്രതിപാദിക്കുന്നത് ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍...
Read More
ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത
ഉസ്മാന്‍ പാലക്കാഴി
ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ ...
Read More
'ഒരു സ്റ്റാറ്റസെങ്കിലും ഇട്ടോട്ടെ?'
വായനക്കാർ എഴുതുന്നു
എന്റെ മകന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ മാസം. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു കാര്യം ദീനില്‍ കടത്തിക്കൂട്ടരുത് എന്ന് പ്രബോധനം ചെയ്യുന്ന ഒരു കൂട്ടായ്മയില്‍ അംഗമായ എനിക്ക് എല്ലാ ദിവസത്തെയും പോലെ തന്നെയായിരുന്നു ആ ദിവസവും. എന്നത്തെയും പോലെ അവനെ സ്‌നേഹിക്കുകയും കളിപ്പിക്കുകയും ചെയ്തു.....
Read More
