2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

തൊഴില്‍, വിദ്യാഭ്യാസം: കൊറോണക്കാലം മലയാളികള്‍ക്ക് സമ്മാനിക്കുന്ന അവസരങ്ങള്‍

നബീല്‍ പയ്യോളി

ആകസ്മികമായി വന്നുചേര്‍ന്ന കൊറോണ വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. പക്ഷേ, ഏതൊരു പ്രതിസന്ധിയെയും അവസരമായി കാണുന്നവനേ അതിജയിക്കാന്‍ കഴിയൂ എന്നത് ചരിത്രം നല്‍കുന്ന പാഠമാണ്. ആയര്‍ഥത്തില്‍ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കൊറോണ വരുത്തി വെച്ച പ്രതിസന്ധികളെ എങ്ങനെ നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താം എന്ന് വിലയിരുത്തുകയാണ് ലേഖകന്‍.

Read More
മുഖമൊഴി

തായ്‌വേര് മുറിച്ചുമാറ്റുന്ന സി.ബി.എസ്.ഇ ‍

പത്രാധിപർ

ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയപ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള ...

Read More
ലേഖനം

പ്രപഞ്ച സൃഷ്ടിപ്പ് ക്വുര്‍ആനില്‍

ഡോ. ജൗസല്‍

Veslo Slipher എന്ന ശാസ്ത്രജ്ഞന്‍ 1912ല്‍ വിദൂര ഗാലക്‌സികളില്‍ നിന്നുള്ള പ്രകാശം റെഡ് ഷിഫ്റ്റിന് വിധേയമാകുന്നു എന്നു കണ്ടെത്തി. 1922ല്‍ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍, ഐന്‍സ്റ്റീന്‍ ഫീല്‍ഡ് സമവാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പഠനം നടത്തുമ്പോള്‍ സൈദ്ധാന്തികമായി പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടു. ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുനാഫിഖൂന്‍ (കപടവിശ്വാസികള്‍): ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അവരോട് പറയപ്പെട്ടാല്‍) ഈ കപടന്മാരോട്. (നിങ്ങള്‍ വരൂ, അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊള്ളും) നിങ്ങളില്‍നിന്ന് സംഭവിച്ചുപോയതിനും നിങ്ങളുടെ അവസ്ഥ നന്നാക്കുവാനും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാനും. അതിനവര്‍ ശക്തമായി വിസമ്മതിച്ചു...

Read More
ലേഖനം

വിട്ടുവീഴ്ച

അബ്ദുല്‍ ജബ്ബാര്‍ മദീനി

തങ്ങളോടു ചെയ്തുപോയ തെറ്റുകള്‍ മാപ്പാക്കലും അതില്‍ ശിക്ഷ ഒഴിവാക്കലും മഹത്തുകളുടെ ശീലവും മഹദ്ഗുണവുമാണ്. പ്രതികാര നടപടിയെടുക്കുവാന്‍ കഴിവുണ്ടായിട്ടും ഔദാര്യമനസ്‌കനായി തന്റെ അവകാശം ഒഴിവാക്കി മാപ്പുനല്‍കലാണ് മാന്യതയും മഹത്ത്വവും സ്തുത്യര്‍ഹവും. വിട്ടുവീഴ്ച ചെയ്യുവാന്‍ ആഹ്വാനമുള്ള വിശുദ്ധ വചനങ്ങള്‍ ..

Read More
ലേഖനം

ഇസ്‌ലാമും ബലികര്‍മവും

മെഹബൂബ് മദനി ഒറ്റപ്പാലം

ഇസ്‌ലാം സല്‍കര്‍മമായി പരിചയപ്പെടുത്തിയ കാര്യങ്ങളെല്ലാം കഴിവിന്റെ പരമാവധി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നത് വിശ്വാസികളുടെ ബാധ്യതയാണ്. പുണ്യങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ നമുക്ക് നാഥനുമായി കൂടുതല്‍ അടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരുണത്തില്‍ നമ്മുടെ ഈമാനിനെ ഊട്ടിയുറപ്പിക്കാന്‍ ...

Read More
വിവര്‍ത്തനം

ഇസ്‌ലാമും സസ്യലോക സംരക്ഷണവും

ശൈഖ് മുഹമ്മദ് സ്വാദിഖ് മുഹമ്മദ്

ജന്തുലോകത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് നാം കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചത്. സസ്യലോകത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണ് എന്നതാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്. ജീവജാലങ്ങളിലെന്നപോലെ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം സസ്യജാലങ്ങളിലും കാണാവുന്നതാണ്...

Read More
ലേഖനം

അന്തസ്സും ആനന്ദവും പകരുന്നതാണ് അറിവ്

സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുവൈത്ത്

അറിവു വര്‍ധിക്കുന്തോറും അന്തസ്സിന്റെയും ആനന്ദത്തിന്റെയും വിചാരങ്ങള്‍ ജീവിതത്തില്‍ വര്‍ധിക്കുന്നുവെന്നത് ചിന്തനീയം തന്നെയാണ്. തന്റെ ജീവിതം ക്വുര്‍ആന്‍ പകരുന്ന അറിവിന്റെ തണലിലായിരിക്കുന്നിടത്തോളം കാലം മേല്‍പ്രസ്താവിക്കപ്പെട്ട രണ്ടു അനുഗ്രഹങ്ങളില്‍ ഒരു വിശ്വാസി ജീവിതത്തിലുടനീളം അന്തോഷം അനുഭവിക്കുന്നു...

Read More
ലേഖനം

കഅ്ബ നിര്‍മാണവും ഇബ്‌റാഹീം നബിയും

അബൂഫായിദ

മാനവരാശിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ് മക്കയിലെ കഅ്ബാ ഗേഹത്തിന്റെ നിര്‍മാണം. ചരിത്രപ്രധാനമായ ഈ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്നാണ്. സ്രഷ്ടാവിനോടുള്ള മനുഷ്യരാശിയുടെ കീഴ്‌വണക്കത്തിന്റെയും വിധേയത്വത്തിന്റെയും അടയാളവും...

Read More
കാഴ്ച

സങ്കടപ്പുഴയില്‍ നീന്തുന്നവര്‍

വി.ടി അബ്ദുസ്സലാം

സങ്കടങ്ങള്‍ അങ്ങനെയാണ്; ഉള്ള പോലെയൊന്നും ആര്‍ക്കും പറഞ്ഞുകൊടുക്കാനാവില്ല. കേട്ട പോലെയൊന്നും ആര്‍ക്കും അത് മനസ്സിലാക്കാനുമാവില്ല. നമ്മുടെ ശബ്ദകോലാഹലങ്ങളെല്ലാം അടങ്ങി, വിഷാദം വിരിച്ചുവെച്ച മൗനത്തിന്റെ മടിയിലേക്ക് നാം ചേര്‍ന്നിരിക്കുന്ന നിമിഷങ്ങളാണത്. ദുഖഃഭാരം തപിച്ച് പതിയെ പതിയെ...

Read More