
2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25
കോവിഡ് വ്യാപനം: ഉത്തരവാദിത്തം ആര്‍ക്ക്?
സുഫ്‌യാന്‍ അബ്ദുസ്സലാം
കോവിഡിന്റെ പ്രഭവകേന്ദ്രം ചൈനയാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതേസമയം അതിന്റെ സാമൂഹ്യവ്യാപനവുമായി ബന്ധപ്പെട്ട് ഓരോ രാജ്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഒരു പരിധി വരെ വിജയിച്ചു എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍ വര്‍ഗീയതയുടെ വിളനിലമായ സമകാലിക സാഹചര്യത്തില്‍ കോവിഡിന്റെ മതം ചികയുന്ന തിരക്കിലാണ് ചില തല്‍പരകക്ഷികള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യുമ്പോള്‍ ആരെയാണ് യഥാര്‍ഥത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്?

കര്‍ണാടകയുടെ കടുംപിടിത്തം
പത്രാധിപർ
കൊറോണ വൈറസ് വഴി പിടികൂടുന്ന 'കോവിഡ് 19' എന്ന പേരില്‍ അറിയപ്പെടുന്ന രോഗത്തെ ഭയപ്പട്ടുകൊണ്ടാണ് ഇന്ന് ലോകത്തുള്ള 700 കോടിയില്‍ പരമുള്ള മനുഷ്യര്‍ കഴിഞ്ഞുകൂടുന്നത്. ഒാരോ രാഷ്ട്രവും രാജ്യത്ത് രോഗം പടരാതിരിക്കുവാന്‍ അതീവ ജാഗ്രതയിലാണ്. വൈറസ് വ്യാപനത്ത തടയിടാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നു....
Read More
കൊറോണ വൈറസ്: ഒരെത്തിനോട്ടം
ഡോ.യാസിര്‍
ലോകം കൊറോണ ഭീതിയിലാണ്. കൊറോണ എന്ന സൂക്ഷ്മ ജീവി സകല അതിര്‍ത്തികളും ബേദിച്ച് ലോകത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങള്‍ ആശങ്കയിലും വ്യാകുലതയിലുമാണ്. സോഷ്യല്‍ മീഡിയകളില്‍ വേണ്ടുവോളം ചര്‍ച്ചകള്‍ നടക്കുന്നു...
Read More
പ്രയാസഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന ആറ് കാര്യങ്ങള്‍
സ്വാലിഹ് ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നുഹംദ് അല്‍ ഉസൈമി
ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ അധികരിക്കുമ്പോള്‍ ഈ ആശ്രയം അനിവാര്യമാവുന്നു. അല്ലാഹുവിലേക്ക് മടങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ അല്ലാഹുവിലേക്ക് മടങ്ങല്‍ വളരെ മഹത്തായ ആറു അടിസ്ഥാന കാര്യങ്ങളിലൂടെ പ്രകടമാക്കാം...
Read More
ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത
ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി
ഇന്ത്യയില്‍ നിലവില്‍ ദളിത്-മുസ്‌ലിം സംഘശക്തി മുന്നോട്ടുവരുന്ന സ്ഥിതിവിശേഷം പൊതുവെ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലപ്പോഴും അരികുവത്കരിക്കുന്നതുകൊണ്ടാണ് ആ ഒരു ശക്തി വേണ്ടത്ര ലഃുഹീൃല ചെയ്യപ്പെടാതെ പോകുന്നത്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ദളിത് സംഘടനകള്‍ ...
Read More
സൗമ്യത
അബ്ദുല്‍ ജബ്ബാര്‍ മദീനി
തന്റെ വിഷയത്തിലായാലും മറ്റുള്ളവരുടെ വിഷയത്തിലായാലും ഒരാളുടെ പെരുമാറ്റം സൗമ്യതാപൂര്‍ണമായിരിക്കണം. ഇല്ലായെങ്കില്‍ പ്രസ്തുത പെരുമാറ്റം അനുഗ്രഹംകെട്ടതും പ്രയോജന രഹിതവുമായി മാറും. ഏതാനും തിരുമൊഴികള്‍ ഇവിടെ ശ്രദ്ധേയമാണ്. ആഇശ(റ)യില്‍ നിന്ന് നിവേദനം; തിരുനബി ﷺ പറഞ്ഞു: ''ആഇശാ, നിശ്ചയം അല്ലാഹു ...
Read More
ഇസ്‌ലാം നന്മയാണ്
നബീല്‍ പയ്യോളി
കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. നോക്കൂ, നാം എത്ര നിസ്സാരന്മാരാണ്! രോഗങ്ങള്‍ നമ്മെ തകര്‍ത്ത് കളയുന്നു! ക്യാന്‍സറാണ് ഈ നൂറ്റാണ്ടിലെ മാരക രോഗങ്ങളില്‍ ഒന്ന്. അനുദിനം എത്രയോ പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരണമടയുന്നു....
Read More
ചതിക്കപ്പെടുന്ന നിഷ്‌കളങ്കര്‍
ഇബ്‌നു അലി എടത്തനാട്ടുകര
അയാളുടെ പ്രകൃതിക്കനുസരിച്ചുള്ള ഭാവമായിരുന്നില്ല ആ മുഖത്ത്. തളര്‍ന്നു പരവശനായി ദയനീയമായ അവസ്ഥയിലായിരുന്നു അയാള്‍. ഉയരംകൂടിയ, അതിനൊത്ത തണ്ടുംതടിയുമുള്ള, ഓഫീസില്‍ എന്റെ മുന്നിലിരിക്കുന്ന ആ മനുഷ്യന്റെ മുഖത്ത് സങ്കടവും ഉണ്ടായിരുന്നു. നികുതി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ സാവകാശം തേടിയാണ് അയാള്‍ എത്തിയത്....
Read More
നേരമായി
വി.ടി അബ്ദുസ്സലാം
ഹ്രസ്വമായൊരായുഷ്‌കാലം; എണ്ണിത്തീരുന്ന നിശ്വാസങ്ങള്‍; കണ്ടുതീരാ കാഴ്ചകളായി ധരണി; തുടുത്തും തളിര്‍ത്തും ഇലപ്പടര്‍പ്പുകള്‍; വിരിഞ്ഞും പിരിഞ്ഞും പുഷ്പവാടികള്‍; പൂതിതീരാ നറുവസന്തങ്ങള്‍; മഴയും മഴവില്ലും, പൊള്ളുന്ന വെയിലും; ഉദിച്ചസ്തമിച്ചുപോയതെത്ര യുഗങ്ങള്‍!; ജനിമൃതി കൊണ്ടതെത്ര ജനകോടികള്‍!; ഇവിടെ നമ്മള്‍ പുണര്‍ന്നും...
Read More
ഒരു 'കോവിഡ് 19' രോഗിയുടെ സങ്കടങ്ങള്‍
ഉസ്മാന്‍ പാലക്കാഴി
ഭാര്യ, മക്കള്‍ വീട്ടിലുണ്ട്; ഉമ്മ, ബാപ്പ ഹയാത്തിലുണ്ട്; നേരില്‍ ബന്ധമതുള്ള സ്വന്തക്കാര് പലരുണ്ട്-എന്നാല്‍; ആരെയും കാണാതെ ഇവിടെ ഞാന്‍ കിടപ്പുണ്ട്; കോവിഡെന്നില്‍ കുടിയിരിപ്പാ, ഐസോലേഷനില്‍ ഞാന്‍ കിടപ്പാ,; ആവതില്ലാതിവിടെ ഞാനെന്‍ മൗത്ത് കാത്തിരിപ്പാ-തെല്ലും; ഈവിധത്തില്‍ ആകുമെന്നത് ഓര്‍ത്തതില്ലുപ്പാ...
Read More

