
2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23
പ്രതിഷേധങ്ങളില്‍ ത്രിവര്‍ണമണിഞ്ഞ് രാജ്യം
നബീല്‍ പയ്യോളി
ഭിന്നതയുടെ വിഷവിത്ത് പാകാന്‍ ഫാസിസ്റ്റുകള്‍ ഒരുക്കിയ നിയമങ്ങള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കപട ദേശീയതയും ദേശസ്‌നേഹവും നിഷ്പ്രഭമാവുന്ന കാഴ്ച. ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ അണിനിരന്ന് യഥാര്‍ഥ ദേശീയതയുടെ വക്താക്കള്‍ നാടും നഗരവും കീഴടക്കുകയാണ്. സ്വതന്ത്ര ഇന്ത്യ ഇത്രയധികം ദേശീയ പതാകകള്‍ ഒന്നിച്ച് കണ്ടിട്ടില്ല. ഭരണഘടനയും രാഷ്ട്രശില്‍പികളുടെ ചിത്രങ്ങളും ആസാദി മുദ്രാവാക്യങ്ങളും കേവലം നിയമഭേദഗതികള്‍ക്കെതിരെയുള്ള പ്രതിഷേധം മാത്രമല്ല. മറിച്ച്, രാജ്യനൈതികക്കെതിരു നില്‍ക്കുന്ന ഫാസിസത്തിന്റെ അടിവേരറുക്കുന്ന പോരാട്ടം കൂടിയാണ്.

ആയുസ്സിന്റെ പുസ്തകം
പത്രാധിപർ
ജാപ്പനീസ് കവിയായ ഇസായുടെ ഭാര്യയും കുട്ടികളും മരണപ്പെട്ടപ്പോള്‍ അദ്ദേഹം അതീവ ദുഃഖിതനായി. എന്തുകൊണ്ടാണ് ജീവിതം ഇത്രമാത്രം ദുഃഖപൂര്‍ണമാകുന്നത് എന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം ഗുരുവിനെ സന്ദര്‍ശിച്ച് ചോദിച്ചു: ''എന്തുകൊണ്ടാണ് ജീവിതം ഇത്രമാത്രം ദുഃഖകരമായിത്തീരുന്നത്?''
Read More
പരിധിവിടുന്ന പ്രവാചക പ്രശംസകള്‍
മൂസ സ്വലാഹി, കാര
അല്ലാഹുവിലും നബി ﷺ യിലുമുള്ള വിശ്വാസവും അനുസരണവും സത്യസന്ധമാകുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവുക. പ്രമാണങ്ങള്‍ നബി ﷺ ക്ക് ഉള്ളതായി പഠിപ്പിച്ച വിശേഷണങ്ങളെ അംഗീകരിക്കല്‍ ഇതിന്റെ ഭാഗമാണ്. ഈ കാര്യങ്ങളിലുള്ള മതനിലപാട് ഉള്‍ക്കൊണ്ടവര്‍ക്കാണ് പരലോക വിജയവും പരലോകത്ത് മഹാന്മാരോടുള്ള സഹവാസവും ...
Read More
ഖലം (പേന) : ഭാഗം: 5
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ക്വുര്‍ആനിനെ കളവാക്കുന്നവരെയും എന്നെയും വിട്ടേക്കുക. അവര്‍ക്കുള്ള പ്രതിഫലം എന്റെ ബാധ്യതയാണ്. അവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് നീ ധൃതിപ്പെടേണ്ടതില്ല. (അവരറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. മക്കളും സമ്പത്തും നല്‍കി നാം അവരെ സഹായിച്ചുകൊണ്ടിരിക്കും. ആയുസ്സും ഭക്ഷണവും നാം ...
Read More
മാമൂലുകള്‍ തീര്‍ക്കുന്ന മാറാപ്പുകള്‍
നാഷിദ് കല്ലമ്പാറ
വധുവിന്റെ വീട്ടിലേക്ക് മിഠായിയുമായി പോകുന്ന കുട്ടികളടങ്ങുന്ന വലിയൊരു സംഘത്തിന്റെ വീഡിയോ ഇയിടെയായി വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചിരുന്നു. ഏറെ കൗതുകത്തോടെയാണ് പലരും ഇത് പ്രചരിപ്പിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെഴുതി. വിവാഹ നിശ്ചയത്തോടനുബന്ധിച്ച് മിഠായി കൊടുക്കുന്ന ഒരു നാട്ടാചാരം...
Read More
വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാവില്ല
അര്‍ഷദ് താനൂര്‍
അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന വിദ്യാര്‍ഥികളെ അക്രമങ്ങള്‍ കൊണ്ട് നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ജെ.എന്‍.യുവില്‍ നടന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ഫീസ് ക്രമാതീതമായി ഉയര്‍ത്തിയ നടപടിക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രക്ഷോഭത്തിന് ശേഷം വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തും വിധം ...
Read More
മനുഷ്യന്‍ മൃഗമാകുമ്പോള്‍
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
''ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; ...
Read More
സാക്ഷ്യവാക്യങ്ങളുടെ അര്‍ഥവ്യാപ്തി
ശമീര്‍ മദീനി
ഇസ്‌ലാമെന്ന മഹത്തായ കെട്ടിടം അഞ്ച് സ്തംഭങ്ങളിലായിട്ടാണ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്' എന്നുമുള്ള സാക്ഷ്യവചനം അഥവാ 'ശഹാദത്ത് കലിമ'യാകുന്നു. 'ലാ ഇലാഹ ഇല്ലല്ലാഹു, മുഹമ്മദുര്‍റസൂലുല്ലാഹി' എന്ന ഈ ...
Read More
ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍
അബ്ദുല്‍ ജബ്ബാര്‍ മദീനി
സ്വഭാവങ്ങളും പ്രകൃതങ്ങളും പ്രകൃതിദത്തവും സര്‍ഗസിദ്ധവുമെന്ന പോലെ ശീലിച്ചും അഭ്യസിച്ചും കാര്യകാരണങ്ങള്‍ എത്തിപ്പിടിച്ചും സമ്പാദിക്കാവുന്നതാണ്. പ്രമാണവചനങ്ങള്‍ ഈ വസ്തുതയറിയിക്കുന്നു. തിരുദൂതര്‍ ﷺ പറഞ്ഞു: ''വിദ്യ അഭ്യസിച്ചുകൊണ്ടും വിവേകം സഹനംശീലിച്ചു കൊണ്ടും മാത്രമാണ് നേടാനാവുക. വല്ലവനും നന്മ തേടിയാല്‍ അവനത് ...
Read More
ആംബുലന്‍സിന്റെ നിലയ്ക്കാത്ത നിലവിളി
ഇബ്‌നു അലി എടത്തനാട്ടുകര
ഓഫീസില്‍ ഒരു ഫയലില്‍ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ നീണ്ട നിലവിളി കേട്ടത്. ഒരു ആംബുലന്‍സില്‍ നിന്നുള്ള നിലയ്ക്കാത്ത ഹോണ്‍. ഒരുവേള ആ വാഹനത്തിലെ ആളെക്കുറിച്ച് ചിന്തിച്ചുപോയി. അതിവേഗത്തില്‍ പായുന്ന വാഹനത്തില്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലത്തിലൂടെ പതിയെ സഞ്ചരിച്ചു ...
Read More
പൗരത്വം അവകാശമാണ്
ഉസ്മാന്‍ പാലക്കാഴി
കാര്യമിതെല്ലാരും ഓര്‍ത്താട്ടെ; കാരണമൊന്ന് ചികഞ്ഞാട്ടെ; ഭാരത നാടിന്റെ ഇന്നത്തെ; പരിണാമമോര്‍ത്ത് കരഞ്ഞാട്ടെ; സ്വാതന്ത്ര്യത്തിന്‍ സമരമതില്‍; സ്വാര്‍ഥതയില്ലാതെ പോരാടി; സൗഹാര്‍ദമോടൊത്ത് നിന്നപ്പോള്‍; സഹിക്കാതെ വെള്ളക്കാരോടീലേ; മതനിരപേക്ഷതയന്നു മുതല്‍; മധുരിതമാക്കീലെ നാടിതിനെ; മനുഷ്യത്വമില്ലാത്ത കൂട്ടരിന്ന്..
Read More
