2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

എന്തുകൊണ്ട് മധ്യകാല ഇന്ത്യാചരിത്രം?

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

പ്രൗഢ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. വര്‍ഗീയതയും അസഹിഷ്ണുതയും പെരുകിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിന്ന് രാജ്യത്തിന്റെ ഭൂതകാലത്തെ അപഗ്രഥിക്കുമ്പോള്‍ നഷ്ടബോധം തോന്നുക സ്വാഭാവികം. ചരിത്രരചയിതാക്കള്‍ ഭാരതീയ ചരിത്രത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍വ ചരിത്രത്തെയും ആധുനിക ചരിത്രത്തെയും മഹത്ത്വവല്‍ക്കരിക്കുമ്പോള്‍ തന്നെ മധ്യകാല ചരിത്രം പലരും തമസ്‌കരിക്കുകയോ വക്രീകരിക്കുകയോ ചെയ്തതായി കാണം. എന്തുകൊണ്ട് മധ്യകാല ചരിത്രം വസ്തുനിഷ്ഠമായി ലഭ്യമാവുന്നില്ല?തുറന്ന അന്വേഷണം.

Read More
മുഖമൊഴി

അസത്യം സിംഹാസനത്തിലാണ് ‍

പത്രാധിപർ

ഇന്ത്യയുടെ ഭരണസാരഥ്യത്തിലുള്ള രണ്ട് ഉന്നത സ്ഥാനീയരില്‍ ആരാണ് സത്യം പറയുന്നത്? ആരാണ് കള്ളം പറയുന്നത്? അഭ്യന്തര മന്ത്രി ഒന്ന് പറയുന്നു. പ്രധാനമന്ത്രി അതിനെതിരായി പറയുന്നു. ഒരു കാര്യം ഉറപ്പ്; രണ്ടുപേര്‍ പറയുന്നതും രണ്ടായി തോന്നുമെങ്കിലും രണ്ടു പേരുടെയും ലക്ഷ്യം ഇന്ത്യയുടെ മുഖഛായ മാറ്റുക എന്നത് തന്നെയാണ്.

Read More
ജാലകം

പ്രളയം കഴുകിയ മനസ്സുകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2018ല്‍ കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കൂടുതല്‍ തെക്കന്‍ മേഖലകളെയാണ് ബാധിച്ചത്. ഇത് അറിഞ്ഞയുടന്‍ അന്നാട്ടുകാരോടൊപ്പം കൈകോര്‍ത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിരതരാകുവാനും സഹായങ്ങള്‍ എത്തിക്കുവാനും കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ജനങ്ങള്‍ ഓടിയെത്തി. ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഖലം (പേന) : ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പ്രതിഫലത്തില്‍ ഇവരെല്ലാവരും തുല്യരാണെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവന് തന്റെ തീരുമാനത്തില്‍ തെറ്റുപറ്റി. അവന്റെ തീരുമാനം തെറ്റാണ്. അഭിപ്രായത്തില്‍ വീഴ്ച പറ്റുകയും ചെയ്തു. അങ്ങനെ ഒരു വാദം കുറ്റവാളികള്‍ വാദിക്കുന്നുവെങ്കില്‍ അവര്‍ക്കതിന് തെളിവില്ല. അവര്‍ പാരായണം ചെയ്ത് പഠിക്കുന്ന ഒരു ഗ്രന്ഥത്തിലും അതില്ല. ...

Read More
ലേഖനം

ഹദീഥ് സംരക്ഷണത്തില്‍ പൂര്‍വികരുടെ ത്യാഗപരിശ്രമങ്ങള്‍

ഇമാം ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ സുയൂത്തി

ബുഖാരി അബൂദര്‍റി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ''നിങ്ങള്‍ വാള്‍ ഇവിടെ വെക്കുകയും (എന്നിട്ടദ്ദേഹം തന്റെ പിരടിയിലേക്ക് ചൂണ്ടി) ശേഷം നബി ﷺ യില്‍ നിന്ന് ഞാന്‍ കേട്ട ഒരു വചനം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്താല്‍. നിങ്ങളെന്നെ 'യാത്രയാക്കുന്നതി'ന് മുമ്പ് ഞാനത് സംരക്ഷിക്കുന്നതാണ്'' (ബുഖാരി, കിതാബുല്‍ ഇല്‍മ്; ദാരിമി, മുക്വദ്ദിമ)...

Read More
ലേഖനം

അല്ലാഹുവിന്റെ നാമ, ഗുണ വിശേഷണങ്ങള്‍: അഹ്‌ലുസ്സുന്നയുടെ നിലപാട്

ശൈഖ് മുഹമ്മദുബ്‌നു സ്വാലിഹുബ്‌നു ഉഥൈമീന്‍

പ്രവൃത്തിയിലും വിശ്വാസത്തിലും നബി(സ)യുടെ സുന്നത്തിനെ പ്രത്യക്ഷവും പരോക്ഷവുമായ നിലയില്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ. അല്ലാഹുവിന്റെ നാമ, വിശേഷണങ്ങളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം താഴെ വരും പ്രകാരമാണ്. ഒന്ന്) സ്ഥിരീകരണം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ ...

Read More
ലേഖനം

അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കുക നാം

സലീം സുല്ലമി വെള്ളേരി

മാനവചരിത്രം പരിശോധിച്ചു നോക്കിയാല്‍ മനുഷ്യര്‍ തമ്മില്‍ വലിയ യുദ്ധങ്ങളും സംഘട്ടനങ്ങളും നടന്നതായും ഒട്ടനവധി പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടതായും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്തിന്റെ പേരിലാണ് ഇതെല്ലാം യഥാര്‍ഥത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കുമ്പോള്‍, ചരിത്രത്തെ വസ്തുനിഷ്ഠമായി പഠനവിധേയമാക്കിയാല്‍ ...

Read More
കാഴ്ച

അന്നം

ഫൈസല്‍ അനന്തപുരി

ഞാനും സുഹൃത്തും ഗവേഷണാര്‍ഥമാണ് കോളേജില്‍ നിന്നും പുറത്തിറങ്ങിയത്. ആഴ്ചയിലെ ഒരേയൊരു അവധി ദിവസമായ വെള്ളിയാഴ്ചയെ ക്രിയാത്മകമായ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയായിരുന്നു ലക്ഷ്യസ്ഥാനം. രാവിലെ 11 മണിക്ക് തന്നെ ഞങ്ങള്‍ ...

Read More
കവിത

ജീവിതയാത്ര

ആബിദ

സ്രഷ്ടാവിന്‍ സൃഷ്ടികള്‍ക്കിടയിലെ ശ്രേഷ്ഠത- ; യുള്ളൊരു ജീവികളാണ് മര്‍ത്യര്‍; സ്‌നേഹവും സഹനവും ഒരുമയും കരുണയും; കാണിച്ചു ജീവിച്ചിടേണ്ടവര്‍ നാം; അതുകൊണ്ടുതന്നെയീ ജീവിതയാത്രയില്‍; നന്മയെ മാത്രം നീ ലക്ഷ്യമാക്കൂ.; നിന്റെയീ ജീവിത സര്‍വസൗഭാഗ്യങ്ങള്‍; നാഥന്റെ ദാനമാണെന്നറിയൂ. ...

Read More
കവിത

ത്രിവര്‍ണം

സീനത്ത് അലി, എടത്തനാട്ടുകര

ചിന്തകളിലെ; തീയണയ്ക്കുന്നതിനു മുമ്പ്; പൊരുതുന്ന നെഞ്ചിനെ; വെടിയുണ്ടകള്‍ കൊണ്ട്; നിശ്ശബ്ദമാക്കുന്നതിനു മുമ്പ്; ഒരു നാടിന്റെ ഭൂപടം വലിച്ചു കീറി; മൂടുപടമണിയുന്നതിന് മുമ്പ്; രാജാവേ...; നിന്റെ കറപുരണ്ട; ശുഭ വസ്ത്രം ഊരിയെറിയുക; കിരീടവും ചെങ്കോലും; മാറ്റിവച്ച് പുറെേത്തക്കൊന്നു; നോക്കുക. ...

Read More