2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

നീതിനിഷേധ കാലത്തെ പ്രവാചക ദര്‍ശനങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

നീതിയെന്നത് മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. ശരിയുടെയും സത്യത്തിന്റെയും കൂടെ സഞ്ചരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നീതിയെ പ്രയോഗവത്കരിക്കുന്നതിന്റെ ശരിയായ രൂപം. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യക്രമം നിലനിര്‍ത്തുന്നതിനും നീതിന്യായ വ്യവസ്ഥ അനിവാര്യമാണ്. എന്നാല്‍ നീതി ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രമല്ല നീതിനിഷേധിക്കപ്പെടുന്ന വേളകളിലും എങ്ങനെ പ്രതികരിക്കണമെന്ന കൃത്യമായ നിലപാടുണ്ട് ഇസ്‌ലാമിന്. പ്രവാചകാധ്യാപനങ്ങളില്‍ അത് സുവ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

Read More
മുഖമൊഴി

പ്രതീക്ഷയുടെ പൊന്‍കിരണമായി ഇന്ത്യന്‍ യുവത ‍

പത്രാധിപർ

''വിദ്യാര്‍ഥികള്‍ എം.എല്‍.എമാരല്ല; നിങ്ങള്‍ക്കവരെ വാങ്ങാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ ജഡ്ജസല്ല; നിങ്ങള്‍ക്കവരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ ഐ.എ.എസ് അല്ല; നിങ്ങള്‍ക്കവരോട് ആജ്ഞാപിക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്ര അടിച്ചമര്‍ത്തുന്നുവോ അവരുെട ദൃഢനിശ്ചയം അത്രയധികം വര്‍ധിക്കും''-പ്രശാന്ത് ഭൂഷണ്‍.

Read More
ജാലകം

പ്രശ്‌ന പരിഹാരത്തിന്റെ പ്രവാചക ഫോര്‍മുല

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്ന് അഞ്ചു വര്‍ഷം മുമ്പ് ക്വുറൈശികള്‍ കഅ്ബ ഒന്നു കൂടി പുതുക്കിപ്പണിതു. ഈ പണി നടന്നുകൊണ്ടിരിക്കെ, ഹജറുല്‍ അസ്‌വദ് അതിന്റെ പൂര്‍വസ്ഥാനത്ത് എടുത്തുവെക്കുന്നതുമായി ബന്ധപ്പെട്ട് ക്വുറൈശികളിലെ വിവിധ കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി, തര്‍ക്കം മൂര്‍ച്ചിച്ച് പരസ്പരം യുദ്ധ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഖലം (പേന) : ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു പറയുന്നു: നന്മയെ നല്‍കി, കളവാക്കിയവരെ നാം പരീക്ഷിച്ചു. അവര്‍ക്ക് സാവകാശം നല്‍കുകയും ചെയ്തു. ദീര്‍ഘായുസ്സ്, സന്താനങ്ങള്‍, സമ്പത്ത് തുടങ്ങിയ; നാം ഉദ്ദേശിക്കുന്നത് അവര്‍ക്ക് നല്‍കി സഹായിച്ചു. അവര്‍ താല്‍പര്യപ്പെടുന്നത് നല്‍കിയത് അവരോടുള്ള ആദരവുകൊണ്ടല്ല, മറിച്ച് അവരരിയാതെ പടിപടിയായി അവരെ ...

Read More
ലേഖനം

അവസാനം അവര്‍ ചാലിലകത്തിനെ തേടിയുമെത്തി!

അബ്ദുല്‍ മാലിക് സലഫി

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നായകന്മാരെ എണ്ണുമ്പോള്‍ പ്രഥമസ്ഥാനത്ത് കടന്നുവരുന്ന നാമങ്ങളില്‍ ഒന്നാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നത്. 1866ല്‍ ജനിച്ച് 1919ല്‍ മരണപ്പെട്ട അദ്ദേഹം കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസപരമായി ദിശാബോധം നല്‍കിയ വലിയ ധിഷണാശാലി തന്നെയായിരുന്നു. വാഴക്കാട്ടുനിന്ന്...

Read More
ലേഖനം

മതവിമുഖത: ചില അടിസ്ഥാന കാരണങ്ങള്‍

മൂസ സ്വലാഹി, കാര

കാരുണ്യം, സമാധാനം, ഉത്കൃഷ്ടത, എളുപ്പം എന്നീ സവിശേഷതകള്‍ ഒത്തുചേര്‍ന്നതും ഇരുലോക ജീവിതത്തിലും നിര്‍ഭയത്വം നല്‍കുന്നതുമായ നേരിന്റെ മാര്‍ഗമാണ് ഇസ്‌ലാം. എന്നാല്‍ ചില ദുരുദ്ദേശ്യക്കാര്‍ ഇതിനെ പ്രയാസം, ഞെരുക്കം, തീവ്രത, ഭീകരത എന്നീ പ്രയോഗങ്ങള്‍ കൊണ്ട് പരിചയപ്പെടുത്തുന്നത് കാണാം. നേര്‍മാര്‍ഗ ജീവിതം, സത്യസന്ധത ...

Read More
ക്വുര്‍ആന്‍ പഠനം

ഒരേ മാതാപിതാക്കളില്‍നിന്നും ഉണ്ടായവര്‍ നാം

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

മാനവചരിത്രം പരിശോധിച്ചു നോക്കിയാല്‍ മനുഷ്യര്‍ തമ്മില്‍ വലിയ യുദ്ധങ്ങളും സംഘട്ടനങ്ങളും നടന്നതായും ഒട്ടനവധി പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടതായും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്തിന്റെ പേരിലാണ് ഇതെല്ലാം യഥാര്‍ഥത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കുമ്പോള്‍, ചരിത്രത്തെ വസ്തുനിഷ്ഠമായി പഠനവിധേയമാക്കിയാല്‍ ...

Read More
ലേഖനം

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് ഝാര്‍ഖണ്ഡ്

നബീല്‍ പയ്യോളി

ആശങ്കയുടെ ഇരുള്‍മൂടിയ രാജ്യത്ത് പ്രതീക്ഷയുടെ കുളിര്‍മഴയായി പെയ്തിറങ്ങി ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന ഇലക്ഷന്‍ ഫലം. ബിജെപി ഭരണം കയ്യാളിയ സംസ്ഥാനത്ത് ദയനീയ പരാജയം ഏറ്റുവാങ്ങിയ കാഴ്ചയാണ് കണ്ടത്. ആകെയുള്ള 81 സീറ്റുകളില്‍ 47 ഇടങ്ങളില്‍ വിജയിച്ച് മഹാസഖ്യം അധികാരത്തില്‍ എത്തി. 25 സീറ്റുകള്‍ മാത്രമാണ് ...

Read More
കൂട്ടായ്മ

ചേര്‍ന്ന് നില്‍ക്കുക; ചെറുത്ത് തോല്‍പിക്കുക

ടി.കെ.അശ്‌റഫ്

'പൗരത്വ ഭേദഗതി ബില്ല് ആര്‍ക്കെതിരെയാണ്?' ഈ ചോദ്യത്തിന് പലവിധ ഉത്തരങ്ങളാണ് പലരും നല്‍കിക്കൊണ്ടിരിക്കുന്നത്! ആദ്യത്തെ ഉത്തരം അത് മുസ്‌ലിം സമുദായത്തിന് എതിരെയാണ് എന്നതാണ്. ചിലര്‍ പറയുന്നത് ഭരണഘടനക്കെതിരെ എന്നാണ്. മറ്റു ചിലര്‍ പറയുന്നത് രാജ്യത്തിനെതിരാണ് എന്നാണ്. വെറെ ചിലര്‍ പറയുന്നത് 'നാനാത്വത്തില്‍ ...

Read More
കാഴ്ച

ചിരിക്കുന്ന കച്ചവടക്കാരന്‍

ഇബ്‌നു അലി എടത്തനാട്ടുകര

ശുഭ്രവസ്ത്രധാരിയായാണ് അന്നും അദ്ദേഹം വന്നത്. വെള്ളമുണ്ടും വെളുത്ത ഷര്‍ട്ടും വെളുത്ത തലക്കെട്ടും കെട്ടി ഭംഗിയുള്ള കറുത്ത താടിയുമായി ഓഫീസ് കാബിനിലേക്ക് വന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അദ്ദേഹവുമായി ബന്ധമുണ്ട്. സുന്ദരമായ ചിരിക്കുന്ന മുഖം പെട്ടെന്ന് മനസ്സില്‍ നിന്ന് മായില്ല. കുറെ കൊല്ലങ്ങളായി ഡിപ്പാര്‍ട്ട്‌മെന്റുമായും ...

Read More