
2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19
വാളയാര്‍ മോഡല്‍ പീഡനങ്ങള്‍: കാരണങ്ങള്‍ കാണാതെ പോകുന്നുവോ?
റസ്റ്റം ഉസ്മാന്‍
വാളയാറില്‍ പറക്കമുറ്റാത്ത രണ്ട് പെണ്‍കുരുന്നുകളുടെ മാനവും ഉയിരും പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയുള്ള നിയമനടപടികളിലെ അപര്യാപ്തതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മീഡിയകളില്‍ സജീവമാണ്. എന്നാല്‍ പെണ്ണുടലിനെ കാമപൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന മനോരോഗത്തെ സൃഷ്ടിച്ച പോണോഗ്രഫിയെന്ന മഹാമാരിയെ കുറിച്ച് ഇവര്‍ മൗനത്തിലാണ് താനും. ലൈംഗികാതിക്രമ ചിന്തകളുടെ നാരായവേര് ചികയുമ്പോള്‍ പ്രതിക്കൂട്ടിലേക്ക് വഴികാണിക്കേണ്ടി വരുന്നത് ആര്‍ക്കൊക്കെ?

വിമര്‍ശനത്തിലെ മര്യാദ
പത്രാധിപർ
എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയും നിരൂപണം നടത്തുകയും ചെയ്യുന്നത് പുതിയകാല പ്രവണതയാണ്. സോഷ്യല്‍മീഡിയയുടെ വരവോടുകൂടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവരെല്ലാം നിരൂപകരും വിമര്‍ശകരുമായി മാറിയ അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. വിമര്‍ശനവും നിരൂപണവുമൊക്കെയാവാം; ആരോഗ്യപരവും ഗുണകാംക്ഷയില്‍ ...
Read More
കരുണയുള്ള പ്രവാചകന്‍ കരഞ്ഞ സന്ദര്‍ഭങ്ങള്‍
റിയാസ് സ്വലാഹി
ലോകാനുഗ്രഹിയായ മുഹമ്മദ് നബി ﷺ യുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. പിതാവ്, പിതാമഹന്‍, ഭര്‍ത്താവ്, നേതാവ് തുടങ്ങി ഏത് രംഗത്തും പ്രവാചകന്റെ ജീവിതം ഉല്‍കൃഷ്ടമാണ്. ശത്രുക്കളോടുപോലും സ്‌നേഹത്തോടെ പെരുമാറി; അവര്‍ക്ക് മാപ്പു കൊടുക്കാന്‍ സന്മനസ്സ് കാണിച്ചു. കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉറവിടമായിരുന്നു ...
Read More
മആരിജ് (കയറുന്ന വഴികള്‍) - ഭാഗം: 4
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യനിഷേധികള്‍ അകപ്പെട്ട വഞ്ചനയെ വ്യക്തമാക്കി അല്ലാഹു പറയുന്നു: (അപ്പോള്‍ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? അവര്‍ നിന്റെ നേരെ കഴുത്ത് നീട്ടിവരുന്നു) ധൃതിപ്പെട്ടവരായി. (വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപ്പോകുന്നു) വിഭിന്ന കൂട്ടങ്ങളായി, വ്യത്യസ്ത സംഘങ്ങളായി എല്ലാവരും തങ്ങളുടെ പക്കലുള്ളതില്‍ സന്തുഷ്ടരാണ്. ...
Read More
സുന്നത്തുകളെ മരവിപ്പിച്ച് ബിദ്അത്തുകളെ ജീവിപ്പിക്കുന്നവര്‍
മൂസ സ്വലാഹി, കാര
യഥാര്‍ഥ സത്യവിശ്വാസികള്‍ ജീവിതത്തില്‍ കഴിയുന്നത്ര നബിചര്യയെ സജീവമാക്കിയും അതിന് പ്രേരണ നല്‍കിയും ബിദ്അത്തുക്കളെ (നൂതനാചാരങ്ങള്‍) സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രയത്‌നിച്ചും ജീവിക്കുന്നവരാണ്. എന്നാല്‍ പുത്തനാചാരങ്ങള്‍ക്ക് വിത്ത് പാകി വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തി വലുതാക്കുന്ന ചിലരുണ്ട്. 2019 ...
Read More
സുന്നത്ത്: തെളിമയാര്‍ന്ന മാതൃക
സയ്യിദ് സഅ്ഫര്‍ സ്വാദിഖ്
അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്. അത് മനുഷ്യര്‍ക്ക് എത്തിച്ച് കൊടുക്കുവാനായി അല്ലാഹു കാലാകാലങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയുണ്ടായി. അതില്‍ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് ﷺ . അവസാന വേദഗ്രന്ഥമായ ക്വുര്‍ആനും അന്തിമദൂതന്റെ ചര്യയുമനുസരിച്ചാണ് ഇനി അവസാനനാള്‍ വരെയുള്ള മനുഷ്യര്‍ ...
Read More
എന്നെന്നും ബാക്കിയാകുന്നത്
അബൂതന്‍വീല്‍
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; പ്രവാചകന്‍ ﷺ പറഞ്ഞു: ''ഒരു മനുഷ്യന്റെയും അവന്റെ സമ്പത്ത്, കുടുംബം, കര്‍മങ്ങള്‍ എന്നിവയുടെയും ഉപമ മൂന്ന് കൂട്ടുകാരുള്ള/സഹോദരന്മാരുള്ള ഒരാളെപ്പോലെയാണ്. അവരില്‍ ഒരാള്‍ പറഞ്ഞു: 'ഞാന്‍ നിന്റെ ജീവിതകാലത്ത് നിന്റെ കൂടെയുണ്ടാകും. എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും ...
Read More
ഓണ്‍ലൈന്‍ ചര്‍ച്ചകളും പ്രബോധകന്റെ സൂക്ഷ്മതയും
ടി.കെ.അശ്‌റഫ്
നേരായ മാര്‍ഗത്തിലാണെങ്കില്‍ മഹത്തായ നന്മയും തെറ്റായ ദിശയിലാണെങ്കില്‍ തീരാത്ത ദുഃഖവും ബാക്കിവെക്കുന്നതാണ് ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. ചില വ്യക്തികള്‍ക്കിടയില്‍ നടന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് പല ബന്ധങ്ങളെയും കൂട്ടിയിണക്കിയത്. അതുപോലെ മറ്റു ചിലര്‍ക്കിടയില്‍ നടന്ന ...
Read More
ഉമര്‍കുട്ടി ഹാജി: ഉത്പതിഷ്ണുത്വത്തിന്റെ പോരാളി
കെ.പി.മുഹമ്മദ്ബിന്‍ അഹ്മദ്(റഹ്)
എന്റെ വന്ദ്യസുഹൃത്ത് മര്‍ഹൂം പി.വി. ഉമര്‍കുട്ടി ഹാജിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ സമുദായ സേവനരംഗത്ത് അദ്ദേഹം കാഴ്ചവെച്ച ത്യാഗോജ്വലമായ സേവനങ്ങളും വിവിധ മേഖലകളിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമാണ് സ്മൃതിപഥത്തില്‍ ഉണരുന്നത്. ആത്മാര്‍ഥതയുള്ള ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ എന്ന നിലക്ക് എനിക്ക് അദ്ദേഹവുമായുള്ള സജീവ ...
Read More
നന്മനിറഞ്ഞ അയല്‍ക്കാരാവുക
സലാം സുറുമ എടത്തനാട്ടുകര
''നിങ്ങള്‍ ഇന്ന് സ്‌കൂളില്‍നിന്നും ഇടയ്ക്ക് വീട്ടില്‍ വന്നുപോയോ?'' വൈകുന്നേരം നാലര മണിയോടെസ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന് കയറുന്ന എന്നോട് ഭാരൃയുടെ ആദ്യ ചോദ്യം. ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞെങ്കിലും അവള്‍ക്കത് വിശ്വാസമാകാത്തതുപോലെ അടുത്ത ചൊദ്യം പെട്ടെന്ന് വന്നു. ' ''പിന്നെ ആരാണ് നമ്മള്‍ സ്‌കൂളില്‍ പോയപ്പോള്‍ ...
Read More

