
2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28
ധാര്‍മികതയുടെ പ്രവാചകന്‍; നീതിയുടെയും
ഉസ്മാന്‍ പാലക്കാഴി
ലോകത്തിന് മുഴുവന്‍ വഴികാട്ടിയായാണ് പ്രവാചകന്‍ നിയോഗിതനായത്. നിലനില്‍ ക്കുന്ന സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം വരുത്താന്‍ പ്രവാചകന്റെ സാന്നിധ്യം കൊണ്ട് സാധ്യമായി. നേരും നെറിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രാകൃത അറേബ്യന്‍ ജനസമൂഹത്തെ സംസ്‌കാരത്തിന്റെ ഉത്തുംഗതയിലെത്തിക്കാന്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് കഴിഞ്ഞു. നിത്യപ്രസക്തമായ ആ ഉപദേശങ്ങളും അതിന്റെ പ്രായോഗിക മാതൃകയായ സ്വന്തം ജീവിതവും ഇന്നും ലോകര്‍ക്ക് വഴികാട്ടുന്നു. അത് അന്ത്യനാള്‍ വരെ തുടരുക തന്നെ ചെയ്യും; കാരണം അത് സ്രഷ്ടാവിന്റെ പക്കല്‍ നിന്നുള്ളതാണ്.

നബിജീവിതത്തെ അടുത്തറിയുക
പത്രാധിപർ
വിമര്‍ശനം ഇസ്‌ലാമിനും പ്രവാചകനും പുത്തരിയല്ല. മുഹമ്മദ് നബി ﷺ തന്റെ പ്രവാചകത്വം പരസ്യമാക്കിയ നാള്‍ മുതല്‍ക്കേ വിമര്‍ശനം തുടങ്ങിയിട്ടുണ്ട്. കടുത്ത വാക്കുകള്‍ കൊണ്ട് നബി ﷺ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകനും അനുയായികളും അതികഠിനമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; പലരും കൊല്ലപ്പെട്ടിട്ടുണ്ട്. ഉപരോധത്തിന് വിധേയമായിട്ടുണ്ട്...
Read More
മുസ്‌ലിംകള്‍ ഉഹ്ദിലേക്ക്
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ﷺ കൊടികള്‍ കെട്ടി. ഔസിന്റെ കൊടി സൈദ്ബ്‌നു ഖുളൈറിന്റെ കയ്യിലും ഖസ്‌റജ് ഗോത്രത്തിന്റെ കൊടി ഹുബാബ്ബ്‌നുല്‍ മുന്‍ദിറിന്റെ കയ്യിലും മുഹാജിറുകളുടെ കൊടി മിസ്അബ്ബ്‌നു ഉമൈറിന്റെ കയ്യിലും നല്‍കി. മദീനയുടെ ഉത്തരവാദിത്തം ഇബ്‌നു ഉമ്മി മഖ്തൂമിനെ ഏല്‍പിച്ചു. മദീനയില്‍ ബാക്കിയുള്ള ആളുകളെക്കൊണ്ട് നമസ്‌കാരം...
Read More
ഖുല്‍ ഊഹിയ ഇലയ്യ - ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
പ്രവാചകരേ, ജനങ്ങളോട് പറയുക. (ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു). ക്വുര്‍ആനിക വചനങ്ങളെ കേള്‍ക്കാന്‍ അല്ലാഹു അവരെ തന്റെ ദൂതനിലേക്ക് തിരിച്ചുവിട്ടു. അവര്‍ക്കെതിരെ തെളിവുണ്ടാകാനും അവരുടെ മേല്‍ അവന്റെ അനുഗ്രഹം പൂര്‍ണമാകാനും ...
Read More
യുക്തി: അന്വേഷണ മാര്‍ഗമോ ആത്യന്തിക സത്യമോ?
അബ്ദുല്ല ബാസില്‍ സി.പി
രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക? ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം ...
Read More
പ്രവാചക വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍
നബീല്‍ പയ്യോളി
ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ വ്യക്തി ആരെന്നു ചോദിച്ചാല്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്നത് മുഹമ്മദ് നബി ﷺ യുടെ നാമമായിരുക്കും. അത്രയധികം അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച നാള്‍ മുതല്‍ തുടങ്ങിയ വിമര്‍ശനം ഇന്നും തുടര്‍ന്നുവരുന്നു. ...
Read More
ലക്ഷ്യം, ഐക്യം, സംഘടന
ടി.കെ.അശ്‌റഫ്
ലക്ഷ്യം നേടാന്‍ ഐക്യം അനിവാര്യമാണ്. ലക്ഷ്യത്തെ സംബന്ധിച്ച് അനൈക്യം നിലനിര്‍ത്തിക്കൊണ്ട് മാര്‍ഗത്തില്‍ മാത്രം ഐക്യപ്പെടുകയെന്നത് ഭീമാബദ്ധമാണ്. ഏതൊരു സംഘടനയും സ്ഥാപനവും സ്ഥാപിക്കുന്നതിന് പിന്നില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരിക്കും. പ്രസ്തുത ലക്ഷ്യത്തില്‍ യോജിക്കുന്നവരാണ് അതിന് വേണ്ടിയുള്ള കൂട്ടായ്മയില്‍...
Read More
ആകസ്മികതയുടെ ആനന്ദങ്ങള്‍
ഇബ്‌നു അലി എടത്തനാട്ടുകര
ഓഫീസിലിരിക്കെ ഒരു നാള്‍ സീറ്റില്‍ ഔദ്യോഗിക ആവശ്യത്തിനായി ഒരു വലിയ വ്യാപാരി എത്തി. അദ്ദേഹം പലതവണ എന്നെ നോക്കി. ഒറ്റനോട്ടത്തില്‍ തന്നെ എനിക്കയാളെ മനസ്സിലായിരുന്നു. പക്ഷേ, ഞാന്‍ കാത്തിരുന്നു, അയാള്‍ എന്ത് ചെയ്യുമെന്ന് കാണാന്‍. ഒടുവില്‍ എന്നോട് ഇന്ന സ്ഥലത്തെ ഇന്ന ആളല്ലേ എന്ന് ചോദിച്ചു. ....
Read More
ജുമുഅ ഖുത്വുബ മാതൃഭാഷയിലോ?
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
മുജാഹിദുകള്‍ക്ക് സ്വസ്ഥമായി ആരാധന നടത്തുവാന്‍ ഒരുപള്ളി വേണമെന്ന ആഗ്രഹം നീണ്ട പരിശ്രമത്തിലൂടെയും പലരുടെയും സഹായത്തോടു കൂടിയും 1973ല്‍ സഫലമായി. ജുമുഅ ആരംഭിച്ചു. തദ്ദേശീയരും മുന്‍പറഞ്ഞ മമ്മാറാന്‍ സാഹിബിന്റെ പെങ്ങളുടെ മകനുമായ അബ്ദുല്ലക്കുട്ടി മൗലവിതന്നെ ഖത്വീബായി. വെള്ളം മുക്കാനും ബാങ്ക് വിളിക്കാനും ...
Read More
യുക്തിവാദ ഖണ്ഡനം
വായനക്കാർ എഴുതുന്നു
ജീവിതാന്ത്യത്തില്‍ അനാവശ്യ വൈദ്യശാസ്ത്ര ഇടപെടലുകള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ലിവിംഗ് വില്‍ രജിസ്റ്റര്‍ ചെയ്തു. അല്‍ഫ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ.ജോസ് ബാബുവാണ് അഡ്വ. പി.ഡി. റാഫേല്‍ മുഖേന തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം നമ്പര്‍....
Read More

