
2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08
പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും
അബ്ദുല്ല ബാസില്‍ സി.പി
പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്‌നങ്ങളെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ജനങ്ങള്‍. മത-രാഷ്ട്രീയ-കക്ഷി ഭേദമന്യെ സുമനസ്സുകള്‍ കൈകോര്‍ത്ത് കാരുണ്യത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ തീര്‍ക്കുമ്പോഴും ഇരകള്‍ക്ക് വേണ്ടി ചെറുവിരലനക്കാതെ, മാറി നിന്ന് പരിഹസിക്കുന്ന ഒരു വിഭാഗത്തെ ഏറെ അത്ഭുതത്തോടെയാണ് മലയാളികള്‍ നോക്കിക്കണ്ടത് ! വെള്ളമിറങ്ങിയിട്ടും മനസ്സിലെ ചെളി നീക്കാന്‍ കഴിയാത്ത ഇത്തരം ദൈവനിഷേധികളുടെ ജല്‍പനങ്ങളില്‍ എന്തെങ്കിലും യുക്തിയുണ്ടോ?

മതംമാറ്റവും പാര്‍ട്ടിമാറ്റവും
പത്രാധിപർ
''ഇസ്‌ലാം മതം സ്വീകരിക്കാനുള്ള 27കാരിയായ ഹിന്ദു ദന്തഡോക്ടറുടെ ആഗ്രഹത്തിന് തടസ്സം നില്‍ക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏതൊരു മതവിശ്വാസവും തിരഞ്ഞെടുക്കാനുള്ള മൗലികാവകാശമുണ്ടെന്നും ജസ്റ്റിസുമാരായ എം.സത്യനാരായണന്‍, ബി.പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു''...
Read More
ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് മുസ്‌ലിംകള്‍ക്ക് ആദ്യമായി ഈദുല്‍ ഫിത്വ്ര്‍ ഉണ്ടാകുന്നത്. നബി ﷺ തന്റെ അനുചരന്മാരെയും കൊണ്ട് ആദ്യമായി ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. അനസ്(റ) പറയുന്നു: ''മദീനയില്‍ ജാഹിലിയ്യാ കാലത്ത് രണ്ട് ആഘോഷ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ഇതിനു...
Read More
നൂഹ് - ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നൂഹ്‌നബി(അ)യുടെ കഥ മാത്രമെ ഈ സൂറത്തില്‍ അല്ലാഹു പരാമര്‍ശിച്ചിട്ടുള്ളൂ. അദ്ദേഹം അത്രയും നീണ്ട കാലം തന്റെ ജനതയില്‍ കഴിച്ചുകൂട്ടുകയും ശിര്‍ക്കിനെതിരെയും തൗഹീദിലേക്കുള്ള പ്രബോധനം ആവര്‍ത്തിക്കുകയും ചെയ്തതു കൊണ്ടാണത്. നൂഹ്‌നബി(അ)യെ തന്റെ ജനതയിലേക്ക് അവര്‍ക്ക് കാരുണ്യമായും വേദനയേറിയ ശിക്ഷയെക്കുറിച്ച് ...
Read More
പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ - ഭാഗം: 3
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)
മതത്തിന്റെ തെളിവുകള്‍ എല്ലാവരിലേക്കുമായുള്ള അല്ലാഹുവിന്റെ ന്യായങ്ങളും രേഖകളുമാണ്. എന്നാല്‍ പണ്ഡിതാഭിപ്രായങ്ങള്‍ അങ്ങനെയല്ല. മതപരമായ തെളിവ് മറ്റൊരു എതിര്‍ത്തെളിവ് വരാത്തിടത്തോളം ഒരിക്കലും അബദ്ധമോ അസംബന്ധമോ ആയിരിക്കുകയില്ല. എന്നാല്‍ പണ്ഡിതാഭിപ്രായങ്ങള്‍ അതുപോലെയല്ല. ...
Read More
മനുഷ്യന്‍, അറിവ്, അനുഭവം
നബീല്‍ പയ്യോളി
വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകമായ മാറ്റങ്ങള്‍ നമ്മുടെ നാട്ടിലും വന്നുകഴിഞ്ഞു. പഴയ തലമുറ വിദ്യ അഭ്യസിച്ച രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ന് നമ്മുടെ കുട്ടികളുടെ പഠനരീതി. കേവലം പുസ്തകത്താളുകളില്‍ നിന്ന് മനഃപാഠമാക്കുന്ന സമ്പ്രദായത്തിന് പകരം അനുഭവങ്ങളിലൂടെ പഠനം എന്ന ക്രിയാത്മക രീതിയിലേക്ക് മാറി...
Read More
വിചാരണക്കുള്ള ഒരുക്കം
ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
അങ്ങനെ ഞങ്ങളവിടെ നിന്നുകൊണ്ടിരിക്കെ ആകാശത്തില്‍ നിന്ന് ശക്തിയായ ഒരു ഇരമ്പല്‍ കേട്ടു. ഒന്നാമത്തെ ആകാശത്തെ മലക്കുകള്‍ ഇറങ്ങി വരുന്ന ശബ്ദമായിരുന്നു അത്. മനുഷ്യരും ജിന്നുകളുമടക്കമുള്ള ഭൂനിവാസികളുടെയത്ര തന്നെ ഉണ്ടായിരുന്നു അവര്‍. ഭൂമിയിലേക്ക് അടുത്തപ്പോള്‍ അവരുടെ പ്രകാശം കൊണ്ട് ഭൂമി പ്രകാശപൂരിതമായി....
Read More
അറിയാവാതിലുകള്‍ തുറക്കപ്പെടുമ്പോള്‍
ഇബ്‌നു അലി എടത്തനാട്ടുകര
വ്യാപാരി സുഹൃത്തിന് കുടുംബവുമൊത്ത് ഹജ്ജിന് പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഹജ്ജ് കമ്മിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. വെയിറ്റിംഗ് ലിസ്റ്റില്‍ സാധ്യത ഇല്ലാത്ത ഇടം ആയിരുന്നു നറുക്കെടുപ്പില്‍ കിട്ടിയത്. പ്രത്യേക പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള കേന്ദ്ര മേധാവികള്‍ക്ക് ...
Read More
ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
കേരള മുസ്‌ലിം ഐക്യസംഘത്തിലൂടെ സമുദായ സേവന രംഗത്തേക്ക് കടന്നുവന്ന മഹദ് വ്യക്തിയാണ് മലപ്പുറം ജില്ലയിലെ ഒതായിയിലെ പി.വി.ഉമര്‍കുട്ടി ഹാജി(റഹി). അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. കൃത്യമായനിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ഒരു മഹാ മനീഷി, തന്റെ ജനനം മുതല്‍ ജീവിതത്തിന്റെ അവസാന ...
Read More
മരണമെത്തുമ്പോള്‍
ഷുക്കൂര്‍ കടലുണ്ടി
പരലോക ചിന്ത മനസ്സില്‍ നിറയണം; പരന്‍വിധി എന്തെന്നറിഞ്ഞു നടക്കണം; വാനവും ഭൂമിയും സൃഷ്ടിച്ച നാഥനെ; വിനയത്താല്‍ എപ്പോഴുമോര്‍ത്തു കഴിയണം; നന്മകളെല്ലാതും വാരിപ്പുണരണം; തിന്മകളപ്പാടെ വെടിയാന്‍ കഴിയണം; ആവേശമെല്ലാതും കൈവിട്ടുപോകുന്ന; അവസാന നാളുണ്ട് നമ്മള്‍ക്കറിയണം; വെട്ടിപ്പിടിച്ചതും കുത്തിനോവിച്ചതും..
Read More
തോളിലിരുന്ന് ചെവി കടിക്കുന്നവര്‍: ഒരു കദന കഥ
വായനക്കാർ എഴുതുന്നു
സുഹൃത്തും ബന്ധുവുമായ പ്രവാസി അദ്ദേഹത്തിനുണ്ടായ ഒരനുഭവം പങ്കുവച്ചപ്പോള്‍ അത് ഷെയര്‍ ചെയ്യണമെന്ന് തോന്നി. അത് ചുരുക്കി വിവരിക്കാം. അദ്ദേഹം കുറെ കാലമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പുതുതായി ഒരാള്‍ പണിക്ക് വന്നു. ആള്‍ മലയാളിയാണ്. കണ്ടാല്‍ നല്ല മതചിട്ടയുള്ളയാള്‍. ...
Read More
