2019 ജൂണ്‍ 22 1440 ശവ്വാൽ 19

കത്വ: ജുഡീഷ്യറിയുടെ ആത്മാവുയര്‍ത്തിയ വിധി

സുഫ്‌യാന്‍ അബ്ദുസ്സലാം

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതും രാജ്യത്തെയൊന്നാകെ കണ്ണീരണിയിച്ചതുമായ ഒന്നായിരുന്നു കത്വയില്‍ കഴിഞ്ഞ വര്‍ഷം പിഞ്ചു ബാലികയെ കൊല ചെയ്ത ദാരുണ സംഭവം. പറക്കമുറ്റാത്ത ഒരു പെണ്‍കുഞ്ഞിനോട് ചെയ്ത മഹാപാതകം എന്നതിനപ്പുറം വംശീയവും വര്‍ഗീയവുമായ നിരവധി മാനങ്ങളുണ്ടായിരുന്നു പ്രസ്തുത കേസിന്. ഭരണകക്ഷിയുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നിരന്തര ശ്രമങ്ങളെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വിധിപ്രസ്താവിച്ച ജുഡീഷ്യറിയുടെ നിലപാട് ന്യൂനപക്ഷ-മതേതര വിശ്വാസികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. സുപ്രീം കോടതിവിധിയും അതിലേക്കെത്തിയ സാഹചര്യങ്ങളും വിശകലന വിധേയമാക്കുന്നു.

Read More
മുഖമൊഴി

ജോറാകുന്ന ഫുള്‍ജാറുകള്‍ നല്‍കുന്ന സന്ദേശം ‍

പത്രാധിപർ

മലയാളി എന്നാല്‍ മാറ്റത്തിന്റെ പര്യായമാണ്. സകല മേഖലകളിലും മലയാളി മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റത്തിനിടയില്‍ തനിമയാര്‍ന്ന കേരള സംസ്‌കൃതിയെ അപകര്‍ഷതാബോധത്തോടെ മലയാളി വീക്ഷിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുറമെനിന്ന് വരുന്നതെന്തും, പുതുതായി പുറപ്പെടുന്നതെന്തും...

Read More
ലേഖനം

ചില പ്രധാന സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

ഹിജ്‌റ ഒന്നാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നബി ﷺ യും ആഇശ(റ)യും തമ്മില്‍ ഒന്നിച്ചു. അന്ന് ആഇശ(റ)ക്ക് 9 വയസ്സായിരുന്നു. ആഇശ(റ) പറയുന്നു: ''എനിക്ക് ആറു വയസ്സായിരിക്കെയാണ് നബി ﷺ എന്നെ കല്യാണം കഴിച്ചത്. അങ്ങനെ ഞങ്ങള്‍ മദീനയില്‍ വന്നു. ബനുല്‍ഹാരിസ് ഇബ്‌നു ഖസ്‌റജിന്റെ വീട്ടിലാണ് ....

Read More
ലേഖനം

സല്‍മാനുല്‍ ഫാരിസിയുടെ ആത്മകഥ

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

അസ്വ്ബഹാന്‍ ദേശത്തെ ജയ് ഗ്രാമക്കാരനായിരുന്നു ഞാന്‍. ഒരു പേര്‍ഷ്യന്‍ വംശജന്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. എന്റെ പിതാവിന് ആരെക്കാളുമുപരി ഏറെ ഇഷ്ടം എന്നോടായിരുന്നു. ഒരിക്കലും അണഞ്ഞുപോകാതെ ജനങ്ങള്‍ സൂക്ഷിച്ചിരുന്നതായ അഗ്‌നിക്കരികില്‍, വീട്ടില്‍നിന്നും പുറത്തിറങ്ങാത്തവിധം അദ്ദേഹം...

Read More
ലേഖനം

സ്വഹീഹുല്‍ ബുഖാരിയോടുള്ള പൂര്‍വികരുടെ നിലപാട്

അബ്ദുല്‍ മാലിക് സലഫി

1971 ഡിസംബര്‍ മാസത്തിലെ അല്‍മനാര്‍ മാസികയില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം 'സ്വഹീഹുല്‍ ബുഖാരിയില്‍ നിര്‍മിത ഹദീഥുകളോ?' എന്നാണ്. പ്രസ്തുത ലേഖനത്തിലെ ചില വരികള്‍ കാണുക: ''കഴിഞ്ഞുപോയ മുസ്ലിം കാലഘട്ടങ്ങള്‍ ഓരോന്നും പ്രസ്തുത പരമാര്‍ഥം കണിശമായും ..

Read More
ലേഖനം

മനുഷ്യന്‍ എന്ന വിസ്മയ സൃഷ്ടി

മുഹമ്മദ് അമല്‍

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറെ സവിശേഷതകളുള്ള ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മറ്റു സൃഷ്ടികള്‍ക്കില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ട്. ചിന്താശേഷിയും സത്യവും അസത്യവും നന്മയും തിന്മയും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധിയും കൊണ്ട് അനുഗൃഹീതനാണ് മനുഷ്യന്‍. ഈ അനുഗ്രഹങ്ങളെല്ലാം നല്‍കി..

Read More
ലേഖനം

ഇല്‍ഫതുല്‍ ഇസ്ലാമിന്റെ ഇതളുകളില്‍ വിരിയുന്ന ഇസ്ലാമിക സമാജം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും തമോഗര്‍ത്തങ്ങളില്‍ നിവസിച്ച്, അതില്‍ നിര്‍വൃതിയടഞ്ഞ്; സ്വന്തം ദുഃസ്ഥിതിയില്‍ ഒരു ചെറിയ വേവലാതി പോലുമില്ലാതെ, രക്ഷകന്മാരെ ശിക്ഷകന്മാരായി കരുതി എറിഞ്ഞോടിച്ചിരുന്ന ഒരു സമൂഹത്തിന് നേരെ വിശുദ്ധ വേദസാരത്തിന്റെ അകമ്പടിയോടെ വിജ്ഞാനത്തിന്റെ വിമോചന..

Read More
ബാലപഥം

സമ്പന്നനായ ദരിദ്രന്‍

ഉസ്മാന്‍ പാലക്കാഴി

ഒരിടത്ത് ഒരു ധനികനായ മനുഷ്യനുണ്ടായിരുന്നു. കഠിനാധ്വാനിയായ അയാള്‍ കച്ചവടത്തിലൂടെയും കൃഷിയിലുടെയുമാണ് ധാരാളം സമ്പത്തിന്റെ ഉടമയായി മാറിയത്. അദ്ദേഹം കുറെ വീടുകളും കെട്ടിടങ്ങളും ഉണ്ടാക്കി വാടകയ്ക്ക് നല്‍കി. ഏക്കര്‍ കണക്കിന് കൃഷി സ്ഥലവും പറമ്പും സ്വന്തമായുണ്ട്. അങ്ങനെ നാട്ടിലെ ഏറ്റവും വലിയ...

Read More
കാഴ്ച

കഥയല്ല ജീവിതം

ഇബ്‌നു അലി എടത്തനാട്ടുകര

മൂന്ന് നില ഓഫീസ് സമുച്ചയത്തില്‍ ഒരു ഡസനോളം കാര്യാലയങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും മുകളിലെ നിലയിലുള്ള ഓഫീസിലേക്കാണ് അധികം പേരും എത്താറ്. എന്ത് തിരക്കാണെങ്കിലും, മുന്‍കൂട്ടി സമയം നിശ്ചയിച്ച് എത്തിയവര്‍ മുന്നില്‍ രേഖകളും കണക്ക് പുസ്തകങ്ങളുമായി കാത്തിരിക്കുകയാണെങ്കിലും അറ്റസ്റ്റ് ...

Read More
അനുസ്മരണം

മൗലവി അബ്ദുല്ല അറക്കല്‍

റഹ്മത്തുല്ല അറക്കല്‍

കണ്ണൂര്‍: തൗഹീദീ പ്രബോധനത്തിലും 45 വര്‍ഷത്തിലധികം അറബി അധ്യാപന വൃത്തിയിലും നിലകൊണ്ട അബ്ദുല്ല മൗലവി അറക്കല്‍ (77) ഇക്കഴിഞ്ഞ റമദാന്‍ 24ന് രാവിലെ നമ്മെ വിട്ടുപിരിഞ്ഞു. ആറ് മാസത്തിലധികമായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശയ്യാവലംബിയായിരുന്നു. ..

Read More