
2019 ജൂണ്‍ 01 1440 റമദാന്‍ 27
ക്വുര്‍ആനിന്റെ വെളിച്ചവും വിശ്വാസിയുടെ ജീവിതവും
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
ലോകത്തിന് മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിച്ച അവസാന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. മാനവ സമൂഹത്തിന്വഴിയും വെളിച്ചവുമായി ഇറക്കപ്പെട്ട ക്വുര്‍ആനിനെ പിന്‍പറ്റിയവര്‍ക്കാര്‍ക്കും ഇരുളില്‍ തപ്പേണ്ടിവന്നിട്ടില്ല. ക്വുര്‍ആനിനെ എതിര്‍ക്കാനായി പുറപ്പെട്ടവര്‍ പോലും ഒടുവില്‍ അതിന്റെ പ്രചാരകരായി മാറിയ ചരിത്രമാണുള്ളത്.

പശ്ചാത്താപത്തിലൂടെ മനസ്സിനെ സംശുദ്ധമാക്കുക
പത്രാധിപർ
വിശുദ്ധ റമദാന്‍ മാസം ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുന്ന മാസമാണ്. ഈ മാസത്തിലെ പകല്‍ സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞ്, വാക്കിലും നോക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പാലിച്ച്, കഴിയുന്നത്ര വിവിധങ്ങളായ ആരാധനകള്‍ ചെയ്ത് സ്രഷ്ടാവിനോട് അടുക്കുവാനും അവന്റെ പ്രീതി കരസ്ഥമാക്കുവാനും വിശ്വാസികള്‍ ശ്രദ്ധിക്കുന്നു...
Read More
സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍
ശമീര്‍ മദീനി
ആളുകളെ യുദ്ധത്തടവുകാരും ബന്ധികളുമാക്കി പിടിച്ചുകൊണ്ടു വരുന്നതിനെക്കാള്‍ ഇരുലോകത്തും നേട്ടം കൈവരിക്കാനുതകുന്നവിധം ആദര്‍ശ സഹോദരങ്ങളാക്കി കൊണ്ടുവരാനായിരുന്നു ഇസ്‌ലാം താല്‍പര്യപ്പെട്ടത്. യുദ്ധരംഗത്തുപോലും ശത്രുതയവസാനിപ്പിച്ച് ഇസ്‌ലാമിനെ അറിയാനുള്ള സന്നദ്ധത അറിയിച്ചാല്‍ അതിന് അവസരമുണ്ടാക്കുകയും..
Read More
മുര്‍സലാത്ത് (അയക്കപ്പെടുന്നവ) - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഏ, മനുഷ്യരേ, നിങ്ങളെ നാം സൃഷ്ടിച്ചു. (നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്). മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്ന് വരുന്ന അങ്ങേയറ്റും നിസ്സാരമായത്. അങ്ങനെ അല്ലാഹു അതിനെ (ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു). അതാണ് ഗര്‍ഭപാത്രം. അതിലത് തങ്ങുകയും വളരുകയും ചെയ്തു. ....
Read More
നോമ്പോര്‍മയുടെ ലോകാനുഭവങ്ങള്‍ - ഭാഗം: 3
ഷാമില തിരുതാലമ്മല്‍, സൗത്ത് കൊറിയ
പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിന്റെ അധീനതയിലായിരുന്നു വിയറ്റ്‌നാം. സൗത്ത് വിയറ്റ്‌നാം, നോര്‍ത്ത് വിയറ്റ്‌നാം എന്നിങ്ങനെ രണ്ട് രാജ്യങ്ങള്‍ ആയിട്ടായിരുന്നു അന്ന് യഥാര്‍ഥത്തില്‍ ഇന്നത്തെ വിയറ്റ്‌നാം പ്രദേശങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാന്‍സില്‍നിന്ന് മോചനം ലഭിച്ചു. നോര്‍ത്ത്-സൗത്ത് യുദ്ധത്തിനുശേഷം...
Read More
മസ്ജിദുന്നബവിയുടെ നിര്‍മാണം
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ﷺ മദീനയില്‍ എത്തിയതിനുശേഷം ഒരു ഇസ്ലാമിക ഭരണം നിലവില്‍ വന്നത് മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. മസ്ജിദുന്നബവിയുടെ നിര്‍മാണം, മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ സാഹോദര്യം ഉണ്ടാക്കല്‍, മദീനക്കാരുമായുള്ള കരാര്‍ എന്നിവയാണാ മൂന്ന് കാര്യങ്ങള്‍. അതില്‍ ഒന്നാമത്തെതായ ..
Read More
കേരളത്തിലെ അറബി ഭാഷ: അല്‍ബുശ്‌റ മാസികയുടെ സ്വാധീനം
അലീഫ് ഷാന്‍ സി.എം പറവണ്ണ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോട് കൂടി കേരളത്തിലെ അറബി ഭാഷ പഠന രംഗത്ത് സമൂലമായ മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങി. പരമ്പരാഗതമായ ദര്‍സ് പഠന സമ്പ്രദായത്തില്‍ നിന്നും മാറി അറബി ഭാഷാ പഠനം പുതിയ വഴികളിലൂടെ സഞ്ചാരം തുടങ്ങിയ കാലമായിരുന്നു അത്. മുസ്‌ലിം കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുവാന്‍ തുടങ്ങിയതോടെ ..
Read More
ലൈലതുല്‍ ക്വദ്‌റും ഇഅ്തികാഫും അജ്മലിന്റെ സംശയങ്ങളും
ഉസ്മാന്‍ പാലക്കാഴി
വേനലവധിയായതിനാല്‍ സ്‌കൂളും മദ്‌റസയുമില്ല. അത്‌കൊണ്ട് തന്നെ നോമ്പിന്റെ പകല്‍ സമയം കുറെ നീണ്ടതായി അജ്മലിന് തോന്നുന്നുണ്ട്. അഞ്ച് നേരവും പള്ളിയില്‍ പോയി നമസ്‌കരിക്കുകയും പള്ളിയില്‍ ക്വുര്‍ആന്‍ ഒാതി കുറെ സമയം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഒരു സമാധാനം! വെള്ളിയാഴ്ച ഉപ്പയുടെ കൂടെ അജ്മല്‍ അടുത്തുള്ള പള്ളിയില്‍ ..
Read More
വെറുപ്പിന്റെ കാലത്ത് ഓര്‍ക്കാനൊരു സ്‌നേഹത്തിന്റെ നോമ്പുതുറ
സലാം സുറുമ
വര്‍ഷം1998. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷ പഠനം നടക്കുന്നതിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനത്തിലൂടെ അട്ടപ്പാടി കാരറ ഗവ. എല്‍.പി.സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഈ നോമ്പുതുറ ക്ഷണം ലഭിച്ചത്. മണ്ണാര്‍ക്കാട് ആനക്കട്ടി റൂട്ടില്‍ ഗൂളിക്കടവില്‍ നിന്നും ഏഴ് കിലോ മീറ്റര്‍..
Read More
ഒളിത്താവളങ്ങളിലെ നോമ്പുതുറ
ഇബ്‌നു അലി എടത്തനാട്ടുകര
നമ്മുടെ വീടും കുടുംബവും ഏറെ മിസ് ചെയ്യുന്ന കാലമാണ് നോമ്പ് കാലം. ജോലി, പഠന ആവശ്യാര്‍ഥം വീടും നാടും വിട്ട് താമസിക്കുന്നവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാവും. വ്രത കാലത്ത് രാത്രി ജോലി ചെയ്യേണ്ട കാലം മറക്കാന്‍ കഴിയില്ല. മൂന്ന് ജില്ലകളിലെ ജോലി, വീട്ടില്‍ നിന്നകന്ന നോമ്പനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്...
Read More
ബദ്രീങ്ങളോട് തേടുന്നവരോട്
വായനക്കാർ എഴുതുന്നു
ബദ്റില്‍ പങ്കെടുത്തവര്‍(ബദ്രീങ്ങള്‍)ക്ക് അല്ലാഹു വലിയ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. ഒരിക്കല്‍ മലക്ക് ജിബ്രീല്‍(അ) മുഹമ്മദ് നബി ﷺ യോട് ചോദിച്ചു: 'ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?' നബി ﷺ പറഞ്ഞു: 'മുസ്ലിംകളില്‍ ഏറ്റവും ഉത്തമരായിട്ട്' അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: 'ബദ്റില്‍ പങ്കെടുത്ത മലക്കുകളും തഥൈവ.'...
Read More
