
2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22
മരണാനന്തരം?
മുബാറക്ബിന്‍ ഉമര്‍
എണ്ണിയാലൊടുങ്ങാത്ത അക്രമങ്ങളും അനീതിയുമാണ് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പലതും പിടിക്കപ്പെടുന്നു. എന്നാല്‍, പിടിക്കപ്പെടാത്തതും ആരാണ് ചെയ്തത് എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തതുമാണ് ഭൂരിഭാഗവും. ചിലപ്പോഴെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു; അപരാധികള്‍ രക്ഷപ്പെടുന്നു. കിട്ടിയ ശിക്ഷയാവട്ടെ പൂര്‍ണമല്ല താനും. എന്താണ് കുറ്റം ചെയ്തവര്‍ക്കുള്ള ആത്യന്തിക ശിക്ഷ? നിരപരാധികളെന്ന് കണ്ട് നീണ്ട വര്‍ഷത്തെ തടവിന് ശേഷം വിട്ടയക്കപ്പടുന്നവര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കിയാലാണ് അനുഭവിച്ച പ്രയാസങ്ങള്‍ക്ക് പകരമാവുക? തെല്ലും പക്ഷപാതിത്വമില്ലാതെ, നീതിയുക്തമായ പരിഹാരം നിര്‍ദേശിക്കാന്‍ സൃഷ്ടിച്ച സ്രഷ്ടാവിനേ കഴിയൂ. അതിന് മരണാനന്തര ജീവിതവും പരലോകത്തെ രക്ഷ-ശിക്ഷാ വിധികളും മാത്രമെ ഉപകരിക്കൂ.

വിദ്യാഭ്യാസരംഗത്തെ മലീമസമാക്കരുത്
പത്രാധിപർ
ഒരു രാജ്യത്തിന്റെ ഭാവി ആ രാജ്യത്തിന്റെ പാഠശാലകളില്‍വെച്ചാണ് രൂപംകൊള്ളുന്നതെന്ന് പറയാറുണ്ട്. വിദ്യാഭ്യാസത്തില്‍ ഭരണകൂടങ്ങള്‍ പിടിമുറുക്കുന്നത് അതുകൊണ്ടാണ്. പ്രത്യേകിച്ച് വ്യക്തമായ ഒരു പ്രത്യയശാസ്ത്രമുള്ള ഭരണകൂടങ്ങള്‍. ഇതുകൊണ്ടായിരുന്നു സര്‍ക്കാറുകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ..
Read More
വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ വഴികാട്ടി
ഫൈസല്‍ പുതുപ്പറമ്പ്
ഈ ലോകത്തിന് ഒരു അന്ത്യമുണ്ടെന്നും ആ അന്ത്യം അടുത്ത് വരുന്തോറും ചില അടയാളങ്ങള്‍ വെളിവാകുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. അതില്‍ ഒരു അടയാളമാണ് പണ്ഡിതന്മാര്‍ ഇല്ലാതെയാവുകയും ആ സ്ഥാനം പിന്നീട് അവിവേകികള്‍ കയ്യേറുകയും ചെയ്യുമെന്നത്. ലോകത്തുനിന്ന് അറിവ് ..
Read More
ഇന്‍സാന്‍ (മനുഷ്യന്‍) - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സ്വര്‍ഗക്കാര്‍ക്കിടയില്‍ അവരുടെ ഭക്ഷണത്തിലും പാനീയത്തിലും സേവനത്തിലും. (അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍) പ്രായമാവുകയോ മാറ്റംവരുകയോ ചെയ്യാതെ സ്വര്‍ഗത്തില്‍ ശേഷിക്കുന്നവരായി സൃഷ്ടിക്കപ്പെട്ടവര്‍. അവര്‍ വളരെയധികം ഭംഗിയുള്ളവരായിരിക്കും. (അവരെ നീ കണ്ടാല്‍) സ്വര്‍ഗക്കാരുടെ ....
Read More
ആകാശത്ത് നിന്നും ഭക്ഷണത്തളിക
ഹുസൈന്‍ സലഫി, ഷാര്‍ജ
ഈസാ നബി(അ) ജനങ്ങളെ തൗഹീദിലേക്ക് അഥവാ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചതിനുള്ള ഉദാഹരണം കൈകടത്തലുകള്‍ക്ക് വിധേയമായ പുതിയ നിയമത്തില്‍ നിന്നു തന്നെ നാം കാണുകയുണ്ടായി. അപ്രകാരം തന്നെ പരലോക വിശ്വാസത്തെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചതായി കാണാം....
Read More
ബറേല്‍വികളുടെ വഹാബി വിമര്‍ശനങ്ങള്‍
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ, ഇബ്‌നുല്‍ക്വയ്യിം, ഇമാം ശൗകാനി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെപ്പറ്റി കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളും ഫത്‌വകളും കൊണ്ട് കുപ്രസിദ്ധമാണ് ബറേല്‍വിയുടെ രചനകള്‍. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്തകളും നവോത്ഥാന, പരിഷ്‌ക്കരണങ്ങളും ഇന്ത്യയില്‍ ..
Read More
മനസ്സിനെ ബാധിക്കുന്ന കഠിന രോഗം
ഫത്ഹുദ്ദീന്‍ ചുഴലി
ഏതൊരു മനുഷ്യന്റെയും ഇഹപരവിജയത്തിന് നന്മനിറഞ്ഞ ജീവിതം അനിവാര്യമാണ്. മനസ്സ് മലിനമാകുന്നതോടു കൂടി മനുഷ്യന്റെ ജീവിതത്തില്‍ നിന്നും നന്മകള്‍ ഇല്ലാതാകുന്നു. മനസ്സിനെ ബാധിക്കുന്ന രോഗം മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. പരിശുദ്ധ ക്വുര്‍ആനില്‍ ..
Read More
രണ്ടാം അക്വബ ഉടമ്പടി
ഫദ്‌ലുല്‍ ഹഖ് ഉമരി
മദീനയില്‍ ഇസ്‌ലാം ഏറെ പ്രചരിച്ചു. പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം; ഹജ്ജിന് സമയമായപ്പോള്‍ അന്‍സ്വാറുകളില്‍ നിന്നുള്ള 73 ആളുകള്‍ ഒരുമിച്ചുകൂടി. മുഹമ്മദ് നബി ﷺ യെ മക്കയുടെ മലയിടുക്കുകളിലൂടെ ആട്ടിയോടിക്കപ്പെട്ടുകൊണ്ടും ഭയത്തോടുകൂടിയുള്ള ജീവിതം നയിച്ചുകൊണ്ടുംഎത്രകാലമാണ് നമ്മള്‍ ..
Read More
നമസ്‌കാരം
ഉസ്മാന്‍ പാലക്കാഴി
അഞ്ച് സമയത്തെ നിസ്‌കാരത്തെ; അല്ലാഹു നിര്‍ബന്ധമാക്കിയല്ലോ; നിത്യമാം സ്വര്‍ഗത്തിലെത്തിടുവാന്‍; നിത്യവും നിസ്‌കാരം വേണം ചേലില്‍; നന്നായ് ശരീരത്തെ വൃത്തിയാക്കാം; നമ്മുടെ വസ്ത്രവും ശുദ്ധമാക്കാം; നബിയുല്ല കാണിച്ചുതന്ന പോലെ; നമ്മള്‍ക്ക് വുളു ചെയ്ത് തയ്യാറാകാം; മുത്ത് നബിയുടെ നിസ്‌കാരത്തിന്‍..
Read More
തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയരുമ്പോള്‍
വായനക്കാർ എഴുതുന്നു
കഴിഞ്ഞ നാളുകളിലെ ഇന്ത്യയെ പഴിപറഞ്ഞ് സമയം കളയേണ്ട ഗതികേട് നമുക്കില്ല. കാരണം ഇന്ത്യ ഇന്ത്യക്കാരന്റെതാണ്; അതിനെതിരെയുള്ള ഒന്നും നമുക്ക് സഹിക്കില്ല. അത്രമേല്‍ മാതൃരാജ്യത്തെ സ്‌നേഹിക്കുന്നവരാണ് നാം. പക്ഷേ, മാതൃരാജ്യത്തിനുള്ളിലെ പിന്നിട്ട അഞ്ചു വര്‍ഷാനുഭവങ്ങളില്‍ പലതും അത്ര കരണീയ..
Read More