2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

ഗദ്യ-പദ്യ രൂപത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ പിറവിയെടുത്തിട്ടും വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷ സ്വന്തം ഭാഷയില്‍ വായിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു, മലയാളികള്‍ക്ക്. വേദഗ്രന്ഥത്തോടുള്ള അമിതമായ ബഹുമാനം എന്നതിനപ്പുറം ഈ കാലവിളംബത്തിന് എന്തെങ്കിലും ന്യായീകരണങ്ങളുണ്ടോ? മലയാളത്തില്‍ പുറത്തിറങ്ങിയ മുഴുവന്‍ പരിഭാഷകളും മൂല ഗ്രന്ഥത്തോട് നീതി പുലര്‍ത്തുന്നതാണോ? ഗവേഷണ പഠനം ഈ ലക്കം മുതല്‍ ആരംഭിക്കുന്നു.

Read More
മുഖമൊഴി

'നേര്‍പഥം' മൂന്നാം വര്‍ഷത്തിലേക്ക് ‍

പത്രാധിപർ

പ്രമാണങ്ങള്‍ക്കൊപ്പം നിന്ന്, ഗുണകാംക്ഷയുടെ ശബ്ദത്തില്‍, ആര്‍ജവത്തോടെ മതത്തെ പരിചയപ്പെടുത്തുവാനും പഠിപ്പിക്കുവാനുമാണ് 'നേര്‍പഥം' ശ്രമിക്കുന്നത്. ഒട്ടനവധി ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ക്കിടയിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് 'നേര്‍പഥം' കടന്നുവന്നത്. അതിന്റെ വ്യതിരിക്തത ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു...

Read More
ലേഖനം

സ്വൂഫികളിലെ വിശ്വാസ വ്യതിയാനം

ശൈഖ് സഅദ് ബിന്‍ നാസ്വിര്‍ അശ്ശഥ്‌രി

നേര്‍ച്ചവഴിപാടുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കലും അവരില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കലും മറഞ്ഞ രീതിയിലുള്ള ഗുണം പ്രതീക്ഷിക്കലും ദോഷം ഭയക്കലും സഹായാര്‍ഥന നടത്തലും തുടങ്ങിയുള്ള കാര്യങ്ങളൊന്നും അല്ലാഹു അല്ലാത്തവരോട് പാടുള്ളതല്ല. അപ്രകാരം തന്നെ സൃഷ്ടികളുടെ മുമ്പില്‍സുജൂദ് ചെയ്യലും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഇന്‍ശിഖാഖ് (പൊട്ടിപ്പിളരല്‍) ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഹേ മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു. അതായത്, അവന്റെ കല്‍പനകളും വിരോധങ്ങളും പ്രവര്‍ത്തിച്ച് നന്മയോ തിന്മയോ ചെയ്ത് അവനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവനായി നീ അല്ലാഹുവിലേക്ക് അധ്വാനം ചെയ്തു...

Read More
ലേഖനം

രാപ്പകലുകളുടെ മാറ്റം

അബൂഫായിദ

ഈ ലോകത്തേക്ക് നമ്മള്‍ ജനിച്ചുവീഴും മുമ്പുതന്നെ നമുക്ക് സുരക്ഷിതമായി ജീവിക്കുവാന്‍തക്ക വിധത്തില്‍ ഭൂമിയെയും ഉപരിലോകത്തെയും സ്രഷ്ടാവ് സംവിധാനിച്ചുവെച്ചിരിക്കുന്നു. മികച്ചരൂപത്തില്‍ അവന്‍ നമ്മെ സൃഷ്ടിച്ചു. ശാരീരിക, മാനസിക കഴിവുകള്‍ നല്‍കി. ശുദ്ധമായ ആഹാരപദാര്‍ഥങ്ങളുടെ ഒരു കലവറതന്നെ...

Read More
ലേഖനം

നബി ﷺ യുടെ പരമ്പര

ഫദ്‌ലുല്‍ ഹഖ് ഉമരി

മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്ത്വലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്‌റ്, മാലിക്, നള്‌റ്, കിനാന, ഖുസൈമ, മുദ്‌രിക, ഇല്യാസ്, മുളര്‍റ്, നസാര്‍, മഅ്ദ്, അദ്‌നാന്‍ എന്നിങ്ങനെ നീളുന്നു നബിﷺയുടെ പരമ്പര. അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലുബ്‌നു...

Read More
ലേഖനം

മാറുന്ന കലണ്ടറുകളും മാറാത്ത മനസ്സുകളും

ശരീഫ് കാര

ഈ പുസ്തകം നിങ്ങളുടെ കൈകളില്‍ എത്തുമ്പോഴേക്കും 2018 കടന്നുപോയിട്ടുണ്ടാകും. ചുമരില്‍ 2019 വര്‍ഷത്തിന്റെ ബഹുവര്‍ണ കലണ്ടര്‍ തൂങ്ങിയിട്ടുണ്ടാകും. പുതുവത്സരത്തിലേക്ക് പ്രവേശിക്കുന്ന നിമിഷങ്ങള്‍ ആഘോഷിക്കുവാനും ആനന്ദിക്കുവാനുമായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടുതിന്റെ വാര്‍ത്തകള്‍...

Read More
ചരിത്രപഥം

ബില്‍ക്വീസിന്റെ സിംഹാസനം

ഹുസൈന്‍ സലഫി, ഷാര്‍ജ

സുലൈമാന്‍ നബി(അ)യുടെ കത്ത് ലഭിച്ചയുടന്‍ അവര്‍ അത് ദര്‍ബാറിലെ പ്രമുഖരെ വായിച്ചു കേള്‍പിച്ചതായി നാം മനസ്സിലാക്കി. എന്നിട്ട് ബില്‍ക്വീസ് രാജ്ഞി പറയുകയാണ്: ''അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ.

Read More
കാഴ്ച

പിശുക്കും ധൂര്‍ത്തും വിനാശത്തിന്

ഇബ്‌നു അലി എടത്തനാട്ടുകര

ചില സമ്പന്നര്‍ അങ്ങനെയാണ്. മുന്തിയ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിവുണ്ടെങ്കിലും കുടുംബത്തോടൊപ്പം പ്രയാസപ്പെട്ട് ബസില്‍ യാത്രചെയ്യും. ലളിത ജീവിതം ഇഷ്ടപ്പെട്ടിട്ടോ ഇന്ധനം 'സേവ്' ചെയ്ത് രാജ്യത്തെ സഹായിക്കാനോ അല്ല അത്. ചില സമ്പന്നര്‍ നിറം മങ്ങിയതും കീറിത്തുടങ്ങിയതുമായ വസ്ത്രം ധരിച്ച് നടക്കാറുണ്ട്.

Read More
നമുക്ക് ചുറ്റും

വാല് മുറിഞ്ഞ കുറുക്കന്മാരും ക്വബ്ര്‍സ്ഥാനിലെ നായയും

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

മുമ്പൊരിക്കല്‍ ഉരുണ്ടുവീണ കല്ലിന്നടിയില്‍ കുടുങ്ങി ഒരു കുറുക്കന്റെ വാല്‍ മുറിഞ്ഞുപോയി. ഇത് കണ്ട മറ്റൊരു കുറുക്കന്‍ വാല് മുറിഞ്ഞ കുറുക്കനോട് ചോദിച്ചു: ''എന്തേ നീ വാല്‍ മുറിച്ചുകളഞ്ഞത്?'' ''അതോ? എന്താണിപ്പോഴെന്റെ സുഖമെന്നറിയാമോ! എനിക്കിപ്പോള്‍ വായുവില്‍ പാറിനടക്കുന്ന പോലെ അനുഭവപ്പെടുന്നു.

Read More