2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

സമയം:ഒരു അമൂല്യ സമ്പത്ത്

മുഫീദ് പാലക്കാഴി

മനുഷ്യജീവിതത്തിലെ ഏറ്റവും മൂല്യവത്തായതും എന്നാൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ കഴിയാത്തതുമായ ഏക സമ്പാദ്യമാണ് സമയം. പ്രപഞ്ചത്തിന്റെ ചലനങ്ങളെയും പ്രതിഭാസങ്ങളെയും നിർവചിക്കുന്ന ഏറ്റവും സങ്കീർണമായ അളവുകോലായി ശാസ്ത്രം സമയത്തെ കാണുമ്പോൾ, മനുഷ്യജീവിതത്തിന്റെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്ന ദൈവികമായ അനുഗ്രഹമായാണ് ഇസ്‌ലാം ഇതിനെ അടയാളപ്പെടുത്തുന്നത്.

Read More
മുഖമൊഴി

ഭിന്നിപ്പിന്റെ പരിഹാരമാർഗങ്ങൾ

പത്രാധിപർ

ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവ് മാനവരാശിക്കു നൽകിയ മതമാണ്. മനുഷ്യൻ ഏതെല്ലാം കാര്യങ്ങളിൽ വിശ്വസിക്കണം, ഏതെല്ലാം ആരാധനാകർമങ്ങൾ ചെയ്യണം, അവന്റെ സ്വഭാവവും പെരുമാറ്റവും എങ്ങനെയായിരിക്കണം, ജീവസന്ധാരണത്തിനായി ഏതു ...

Read More
ആരോഗ്യപഥം

പാർക്കിൻസൺസ് രോഗം: തിരിച്ചറിവും പ്രതീക്ഷയും

ഡോ. നഹ്‌ല തമന്ന

വെക്കേഷനോടൊപ്പം ഉച്ചസ്ഥായിലേക്കുയരുന്നതാണ്, പല കുടുംബകങ്ങളിലെയും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള കലഹത്തിൻ്റെ തോത്. മിക്കവാറും സോഷ്യൽമീഡിയ തന്നെയാവും വില്ലൻ. ബോധവൽക്കരണം മാത്രമല്ല,...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ന്നംല്, ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആ അറിവ് ദുർബലവും വളരെ കുറഞ്ഞതും ഉറപ്പില്ലാത്തതുമാണ്. അവർക്ക് അവരുടെ മനസ്സിൽ വ്യക്തമായ അറിവില്ല. അറിവിന്റെ ഏറ്റവും താഴ്ന്ന നിലയാണിത്. അത് ദുർബലവും അവ്യക്തവുമാണ്. തീർച്ചയായും അവർക്ക് ശക്തമോ ദുർബലമോ ആയ യാതൊരു അറിവും ഇല്ല...

Read More
പഠനം

വെറ്റിനറി രംഗത്തെ മുസ്‌ലിം സംഭാവനകൾ

ഡോ. ടി. കെ. യൂസുഫ്

ജീവകാരുണ്യ രംഗത്ത് ഇസ്‌ലാം നൽകിയ മാർഗനിർദേശങ്ങളാണ് മൃഗവൈദ്യരംഗത്ത് സംഭാവനയർപ്പിക്കാൻ മുസ്‌ലിംകൾക്ക് പ്രചോദനമായത്. ജാഹിലിയ്യ കാലത്ത് മൃഗങ്ങളുടെ കാത് കീറിയും ചാപ്പ കുത്തിയും മറ്റും അടയാളം വെക്കുന്ന പതിവുണ്ടാ ...

Read More
ലേഖനം

ഇറാനിലെ സഫവി ഭരണവും റാഫിദി ശീഈ മദ്ഹബിന്റെ വ്യാപനവും

ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

ഒമ്പത് നൂറ്റാണ്ടുകളോളം, അതായത് ഖുലഫാഉർറാശിദുകളുടെ കാലത്തെ പേർഷ്യൻ വിജയം മുതൽ ബനൂ ഉമയ്യ, അബ്ബാസി കാലഘട്ടങ്ങളിലുടനീളം ഇറാൻ പൂർണമായും സുന്നി വിശ്വാസത്തിലായിരുന്നു. ആ കാലത്ത് ആവഹ്, ഖാശാൻ, സബ്‌സവാൻ, ഖുമ്മ് ...

Read More
ലേഖനം

സാംസ്‌കാരിക അധിനിവേശം

സൽമാനുൽ ഫാരിസ് അൽഹികമി

മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ ഘടകങ്ങളിലൊന്നാണ് സംസ്‌കാരം. ഒരു ജനതയുടെ വിശ്വാസം, മൂല്യങ്ങൾ, ആചാരങ്ങൾ, ഭാഷ, വസ്ത്രധാരണം, ചിന്താരീതി എന്നിവയുടെ സമുച്ചയമാണ് സംസ്‌കാരം. സംസ്‌കാരം ഒരു സമൂഹത്തിന്റെ അലങ്കാരമല്ല; അത് അവരുടെ ആത്മാവാണ്...

Read More
ലേഖനം

അല്ലാഹുവിനോടുള്ള ഭയം; വിശ്വാസിയുടെ രക്ഷാകവചം

സമീർ മുണ്ടേരി

മനുഷ്യസഹജമായ വികാരങ്ങളിൽ ഒന്നാണ് ഭയം. പ്രധാനമായും രണ്ടു തരത്തിലുള്ള ഭയമാണ് മനുഷ്യനുള്ളത്. ഒന്ന് ഐഹികമായ ഭയവും രണ്ട് മതപരമായ ഭയവും. ശത്രുക്കൾ, വന്യമൃഗങ്ങൾ, രോഗങ്ങൾ, പട്ടിണി തുടങ്ങി, ദൈനംദിന ജീവിതത്തിൽ മനുഷ്യനെ ...

Read More
കാഴ്ച

പണിക്കാരൻ പറഞ്ഞ കഥ

ഇബ്നു അലി എടത്തനാട്ടുകര

അയൽവാസിയുടെ വളപ്പിൽ പണിക്ക് വന്ന ഒരാളാണ് എനിക്ക് പണിക്കാരനെ ആവശ്യമുണ്ട് എന്നറിഞ്ഞു തൊട്ടടുത്ത ദിവസം വന്നത്. ഫോണില്ലാത്ത അയാൾക്ക് അയൽവാസി കൊടുത്ത എന്റെ നമ്പറിലേക്ക്, ബസ് ഇറങ്ങി ഓട്ടോ ഡ്രൈവറുടെ ഫോണിൽനിന്ന് എന്നെ വിളിച്ചെങ്കിലും ദൗർഭാഗ്യവശാൽ ഫോൺ...

Read More
ലേഖനം

ആരും ആർക്കും തുണയില്ലാത്ത ദിനം

ഇഅ്ജാസ് ബിൻ ഇസ്മാഈൽ,മസ്‌കത്ത്

ഈ ലോകത്ത് നാം ജീവിക്കുന്നത് ബന്ധങ്ങളുടെ ബലത്തിലാണ്. ഇതിൽതന്നെ ഏറ്റവും ശക്തവും നിസ്വാർഥവുമായ ബന്ധമാണ് മാതാപിതാക്കൾക്ക് മക്കളോടുള്ളത്. മക്കൾക്ക് ഒരു ആപത്തു വന്നാൽ സ്വന്തം ജീവൻ കൊടുത്തും അവരെ സംരക്ഷിക്കാൻ ഏതൊരു ജനയിതാവും തയ്യാറാകും...

Read More
ചിന്താപഥം

നിരാശവേണ്ട;നമുക്കുള്ളത് വരും

നബീൽ പയ്യോളി

ജീവിതയാത്രയിൽ കുട്ടിക്കാലത്തും യൗവനത്തിലും വാർധക്യത്തിലുമൊക്കെ പലതരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. നമ്മൾ ആഗ്രഹിച്ചതുപോലെ ഒരു കാര്യം നടക്കാതിരുന്നാൽ അത് നമ്മെ നിരാശരാക്കാറുണ്ട്...

Read More
ലേഖനം

ഹൃദയപൂർവം ചിന്തിക്കുക!

നശ്മിയ ബിൻത് നസീർ

മനുഷ്യൻ തന്റെ ശരീരത്തെ പരിപാലിക്കുന്നതിലും പോഷിപ്പിക്കുന്നതിലും ഏറെ ശ്രദ്ധാലുവാണ്. രോഗങ്ങളിൽനിന്നും വിപത്തുകളിൽനിന്നും ശരീരത്തെ പ്രതിരോധിക്കുന്നതിൽ ജാഗ്രത കാണിക്കുന്നവനുമാണ്. എന്നാൽ ശരീരത്തെക്കാളേറെ പരിഗണിക്കേണ്ട ...

Read More
എഴുത്തുകള്‍

കുട്ടികളും മൊബൈൽ ഫോണും; കാത്തിരിക്കുന്നത് വൻദുരന്തം

വായനക്കാർ എഴുതുന്നു

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സ്പീച്ച് തെറാപ്പിക്ക് കുട്ടിയുമായി പോകുന്ന ഒരു സഹോദരിയെ പരിചയപ്പെടാനിടയായി. കുട്ടിക്ക് ജന്മനാലുള്ള സംസാര വൈകല്യമാണെന്നാണ് ഞാൻ കരുതിയത്. അതേകുറിച്ച് സംസാരിച്ചപ്പോഴാണ് മൊബൈൽ ...

Read More