മയ്യിത്തിനു വേണ്ടിയുള്ള കൂലി ഓത്തിനും പ്രമാണമോ?
മൂസ സ്വലാഹി കാര
2026 ജൂൺ 27, 1448 മുഹർറം 12

(പിശാചിന്റെ ചതിക്കുഴികൾ 24)
വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لَّا يَجْزِي وَالِدٌ عَن وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِ شَيْئًا ۚ إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ
ഗോസിപ്പുകാരുടെ വാനിറ്റി കിറ്റിൽ നിന്ന് സ്‌കൂൾ ബാഗിലേക്കുള്ള ലിപ്സ്റ്റിക്കിന്റെ പ്രയാണ ചരിത്രത്തിന് എറെ പഴക്കമില്ല. അംഗുലീ പരിമിത ഉയരമുള്ള കേവലമൊരു സൗന്ദര്യവർധക വസ്തു എന്നതിനപ്പുറം അപകർഷകതാബോധത്തിന്റെ നാലാൾപൊക്കത്തെയാണ് ലിപ്സ്റ്റിക് പലപ്പോഴും പ്രതിനിധീകരിക്കുന്നത്. കൾച്ചറൽ ട്രാൻസ്ഫോർമേഷൻ മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും ക്ഷണിച്ച് വരുത്തുന്നുണ്ട് ഇന്നത്തെ ലിപ്സ്റ്റിക് സംസ്കാരം.സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ മതപരമായ അറിവില്ലായ്മ മുതലെടുത്ത് അത്യധികം അനാചാരങ്ങളിൽ ജീവിതകാലം മുഴുക്കെ അവരെ അകപ്പെടുത്തുന്നവരാണ് മുസ്‌ലിയാക്കന്മാർ എന്നു പറഞ്ഞാൽ അത് കേവലം ആരോപണമല്ല; തികച്ചും വസ്തുതയാണ്. ഒരാൾ മരണപ്പെട്ടാൽ അയാളുടെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിനെ എന്താണ് വിശേഷിപ്പിക്കേണ്ടത്?
മയ്യിത്തിന് കൂലി കിട്ടുമെന്ന് പറഞ്ഞ് നടത്തപ്പെടുന്ന ക്വുർആനോത്ത് വലിയ പുണ്യകർമമാക്കാനുള്ള തെളിവുകൾ പുരോഹിതന്മാർ പുതുക്കിക്കൊണ്ടേയിരിക്കുകയാണ്. 2026 മാർച്ച് 1-15 ലക്കം സുന്നിവോയ്‌സിൽ ‘മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം; പ്രമാണം പറയുന്നതെന്ത്?’എന്ന ലേഖനത്തിലൂടെ പുത്തനാചാരത്തിന് പുതുമണം നൽകാൻ ശ്രമിക്കുന്നതായി കാണാം.
അടിസ്ഥാന പ്രമാണങ്ങളെ മറയാക്കിയും കളവുകൾ കലർത്തിയുമാണ് മുസ്‌ലിയാരുടെ സമർഥന ശ്രമം: “മരണപ്പെട്ടവർക്ക് ഗുണം കിട്ടാൻ വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നത് പുണ്യകരമാണ്. മുസ്‌ലിം ലോകത്ത് നിരാക്ഷേപം നടന്നുവന്ന സുകൃതവുമാണത്. മതഗ്രന്ഥങ്ങളിൽ ഇതിന് ഉപോൽബലകമായി നിരവധി ഉദ്ധരണങ്ങൾ കാണാൻ കഴിയും” (പേജ് 9).
ഇമാമുമാരായ അഹ്‌മദ്(റഹി), അബൂദാവൂദ്(റഹി) എന്നിവരിൽ നിന്ന് വന്നതും, ഇമാം നവവി(റഹി) തന്റെ ‘അൽഅദ്കാറി’ലും ഇമാം ഇബ്‌നു ഹജറുൽ അസ്‌ക്വലാനി(റഹി) അദ്ദേഹത്തിന്റെ ‘അത്തൽഖീസി’ലും പരമ്പരയിൽ അറിയപ്പെടാത്ത രണ്ടാളുകൾ ഉള്ളതിനാൽ ദുർബലമാണെന്ന് വ്യക്തമാക്കിത്തരുകയും ചെയ്ത ‘മരിച്ചവർക്ക് മേൽ നിങ്ങൾ യാസീൻ ഓതുക’ എന്ന വാക്കാണ് മുസ്‌ലിയാരുടെ ആദ്യ തെളിവ്.
ഇബ്‌നു ഉമറി(റ)ൽനിന്ന് ഇമാം ബൈഹക്വി(റഹി) റിപ്പോർട്ട് ചെയ്തതായുള്ള, ‘മയ്യിത്ത് മറവ് ചെയ്തതിന് ശേഷം സൂറതുൽ ബക്വറ ക്വബ്‌റിനരികിൽ ഓതണമെന്ന’ ഒരു ദുർബല ഹദീസുണ്ട്. ഇമാം ദഹബി(റഹി)യും ഇമാം അബൂഹാതിമും(റഹി) ഇതിന്റെ പരമ്പരയിലെ യഹ്‌യബ്ൻ അബ്ദില്ല അൽ ബാബൽത്തി എന്ന വ്യക്തി ദുർബലനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവർക്കുള്ള മറ്റൊരു തെളിവ്.

ഒട്ടും സ്വീകാര്യമല്ലാത്ത റിപ്പോർട്ടുകൾകൊണ്ട് ഒരു കാര്യത്തെ പുണ്യകർമമാക്കുന്നതും അതിന് ഇജ്മാഉണ്ടെന്ന് ജൽപിക്കുന്നതും ഇസ്‌ലാമിന്റെ മാർഗമല്ല. ലോകമെമ്പാടും പലരും അനാചാരത്തിനായി ഒരുമിച്ച് കൂടുന്നുണ്ടെന്നാണ് ലേഖകൻ ഉദ്ദേശിച്ചതെങ്കിൽ അത് ശരിയുമാണ്!
ഇമാം മുസ്‌ലിം(റഹി) ഉദ്ധരിച്ച ‘മയ്യിത്തിനരികിൽ നിങ്ങൾ നല്ലത് പറയുക’ എന്ന ഹദീസും ‘സംസാരത്തിൽ ഏറ്റവും നല്ലത് ക്വുർആനാകുന്നു’ എന്ന മറ്റൊരു ഹദീസും ഒന്നാക്കി മാറ്റി തങ്ങളുടെ അനാചാരത്തിന് തെളിവുണ്ടാക്കുന്ന കളിയും മുസ്‌ലിയാക്കന്മാർ കളിക്കുന്നുണ്ട്.
ഇവരുടെ വാദം ശരിയാണെങ്കിൽ ഇത് പഠിപ്പിച്ച നബിﷺ ഒരു തവണയെങ്കിലും മരിച്ചവർക്ക് വേണ്ടി ക്വുർആൻ ഓതിയതിനോ ഈ ഹദീസുകൾ കേട്ട സ്വഹാബത്ത് ചെയ്തതിനോ ചരിത്രത്തിൽ നിന്ന് യാതൊരു തെളിവും കാണിക്കാൻ മുസ്‌ലിയാക്കന്മാർക്ക് സാധിക്കാത്തതെന്തേ? അവരെല്ലാം ആ പുണ്യം ചെയ്യാതെ വിട്ടുകളഞ്ഞു എന്നാണോ ഇക്കൂട്ടരുടെ വിശ്വാസം?
‘മയ്യിത്തിനരികിൽ നിങ്ങൾ നല്ലത് (ഖൈർ) പറയുക’ എന്ന ഹദീസിലെ ‘ഖൈർ’ എന്നതിനെ സംബന്ധിച്ച് ഇമാം നവവി (റഹി) പറഞ്ഞത് അത് പ്രാർഥന, പാപമോചനം പോലുള്ള കാര്യങ്ങളാണ് എന്നാണ്. എന്തുകൊണ്ട് അദ്ദേഹം ക്വുർആൻ ഓതാനും ഇതിൽ തെളിവുണ്ടെന്ന് കണ്ടെത്തിയില്ല?
നന്മകൾക്ക് മുന്നിൽ നടക്കുകയും തിളക്കമാർന്ന വിജയം വരിക്കുകയും ചെയ്ത സ്വഹാബത്തിനെ തങ്ങളുടെ അനാചാരത്തിന് കരുവാക്കാൻ ശ്രമിക്കുന്നത് കാണുക: “അൻസ്വാറുകളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ ഖബ്‌റിങ്കലേക്ക് ഊഴം വെച്ചു പോയി ഖബ്‌റിങ്കൽ ഖുർആൻ പാരായണം ചെയ്യൽ അൻസ്വാറുകളായ സ്വഹാബിമാരുടെ രീതിയായിരുന്നു” (പേജ് 10).
അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ദുർബലനാണെന്ന് വിധിയെഴുതിയ മജാലീദ്ബ്‌നു സഈദ് എന്ന വ്യക്തി ഇതിന്റെ പരമ്പരയിലുണ്ട്. ഇബ്‌നു ഹജർ അസ്‌ക്വലാനി(റഹി) അയാൾ ദുർബലനാകാനുള്ള കാരണം ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുമുണ്ട്.
സമസ്ത കൊണ്ടുനടക്കുന്ന ഈ അനാചാരത്തെ മുൻഗാമികളായ പണ്ഡിതന്മാർ മുഴുവനും അംഗീകരിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ മുസ്‌ലിയാർ ശ്രമിക്കുന്നത് കാണുക: “സലഫുകളിൽ വലിയൊരു സംഘം അവർ മരണപ്പെട്ടു ഖബ്‌റടക്കുമ്പോൾ ഖബ്‌റിനരികിൽ വെച്ച് ഖുർആൻ പാരായണം നടത്താൻ വസ്വിയ്യത്ത് ചെയ്തിരുന്നു” (പേജ് 11).
നബിﷺ ചെയ്തിട്ടില്ലാത്തതും സ്വഹാബത്തിന് പരിചിതമല്ലാത്തതുമായ കാര്യം ആരുതന്നെ വസ്വിയ്യത്താക്കിയാലും അതൊരിക്കലും പ്രമാണ പരിധിയിൽ പെടുകയില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഏതെങ്കിലും ആയത്തോ ഹദീസോ തെളിവാക്കി ഇതിൽ ഏകോപിച്ചതായി കാണുന്നുമില്ല. പ്രാർഥന, ധർമം എന്നിവയുടെ കൂലി മയ്യിത്തിന് കിട്ടുമെന്ന് പഠിപ്പിക്കുന്ന ഹദീസുകളെ കൂട്ടുപിടിച്ച് ഇത്തരം പ്രവൃത്തികൾക്ക് ന്യായം കാണുന്നത് നിരർഥകമാണെന്ന് ഇമാം ബഗവി(റഹി) അദ്ദേഹത്തിെൻറ ‘അത്തഹ്ദീബി’ൽ പറയുന്നത് കാണാം.
മതത്തിൽ പുതുതായി ഉണ്ടാക്കപ്പെട്ടതിനോട് എപ്പോഴും ഒരു വിശ്വാസിയുടെ സമീപനം ‘അത് തള്ളേണ്ടതാണ്’ എന്നതുതന്നെയാണ്.
ശാഫിഈ മദ്ഹബിന്റെ ഈ വിഷയത്തിലെ നിലപാട് പരിശോധിക്കുന്ന ആർക്കും പ്രബല അഭിപ്രായമായി കാണാൻ കഴിയുക; മരിച്ചവർക്ക് കൂലി കിട്ടാൻ വേണ്ടി നടത്തുന്ന ക്വുർആൻ ഓത്ത് നബിചര്യയിൽ പെട്ടതല്ല എന്നാണ്.
മുസ്‌ലിയാർ എഴുതിയത് കാണുക: “ഇങ്ങനെ ധാരാളം തെളിവുകളാൽ സ്ഥിരപ്പെട്ടതും സ്വഹാബിക ളടക്കമുള്ള സജ്ജനങ്ങൾ അനുഷ്ഠിച്ചതുമാണ് ഖബ്‌റിങ്കൽ മേൽപ്പുര കെട്ടി ഖുർആൻ പാരായണം ചെയ്യൽ. അതുകൊണ്ടുതന്നെയാണ് ശാഫിഈ ഇമാമും മറ്റും ഖബ്‌റിടത്തിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് തറപ്പിച്ചു പറഞ്ഞത്” (പേജ് 11).
ഇമാം നവവി(റഹി)യുടെ പേരിലും ഇതുതന്നെ മുസ്‌ലിയാർ എഴുതിയിട്ടുണ്ട്. എന്നാൽ ശറഹു മുസ്‌ലിമിൽ ഇമാം പറഞ്ഞത് കാണുക: “എന്നാൽ ക്വുർആൻ പാരായണം; ശാഫിഈ മദ്ഹബിലെ പ്രസിദ്ധ അഭിപ്രായം അതിന്റെ പ്രതിഫലം മയ്യിത്തിലേക്ക് എത്തുകയില്ലെന്നതാണ്.”
ഇബ്നു കസീർ(റഹി) ശാഫിഈ മദ്ഹബിന്റെയും അനുയായികളുടെയും യഥാർഥ നിലപാട് വിശദീകരിച്ചത് മുസ്‌ലിയാക്കന്മാർ പലപ്പോഴും മറന്ന് പോവുകയാണ്. സൂറതുന്നജ്മിലെ ഒമ്പതാം വചനം വിവരിക്കവെ അദ്ദേഹം പറയുന്നു: “ഈ പരിശുദ്ധ വചനത്തിൽനിന്ന് ഇമാം ശാഫിഇയും അദ്ദേഹത്തെ പിൻപറ്റിയവരും മയ്യിത്തിനു വേണ്ടി ക്വുർആൻ ഓതി ഹദ്‌യ ചെയ്താൽ അതിന്റെ പ്രതിഫലം മരിച്ചവർക്ക് ലഭിക്കുകയില്ലെന്ന മതവിധി ഗവേഷണത്തിലൂടെ മനസ്സിലാക്കി. കാരണം അത് അവരുടെ പ്രവർത്തനമോ സമ്പാദ്യമോ അല്ല. നബി ﷺ ഈ കാര്യം സമൂഹത്തിന് ചര്യയാക്കുകയോ അത് ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. വ്യക്തമായോ സൂചനയായോ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇപ്രകാരം സ്വഹാബികളിൽ പെട്ട ആരിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നുവെങ്കിൽ നമുക്ക് മുമ്പ് അവർ അത് ചെയ്യുമായിരുന്നു.”
ഇബ്നു തൈമിയ്യ(റഹി) എന്നു കേട്ടാൽ അറപ്പും വെറുപ്പും പ്രകടിപ്പിക്കുന്ന മുസ്‌ലിയാക്കന്മാർക്ക് ചില സന്ദർഭങ്ങളിൽ അദ്ദേഹവും പ്രമാണമാണ്. മുസ്‌ലിയാർ എഴുന്നു: “ഇബ്‌നു തൈമിയ്യക്ക് വേണ്ടിയും ഖുർആനോതി. ഹാഫിള് ഇബ്‌നു കസീർ എഴുതുന്നു: അബ്ദുൽ അബ്ബാസ് തഖ്‌യുദ്ദീൻ അഹ്‌മദുബ്‌നു തൈമിയ്യ മരണപ്പെട്ട സമയത്ത് അദ്ദേഹത്തിനുവേണ്ടി നിരവധി ഖതമുകൾ പൂർത്തീകരിക്കപ്പെട്ടു” (പേജ്12).
‘അൽബിദായ വന്നിഹായ’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നു കസീർ (റഹി) ഉദ്ധരിച്ച ഈ സംഭവത്തിന്റെ വസ്തുത മുസ്‌ലിയാർ മനസ്സിലാക്കാതെ പോയി, അല്ലെങ്കിൽ മറച്ചുവെക്കുന്നു.
ഇബ്നു തൈമിയ്യ(റഹി) ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്തൊരു കാര്യം മരണശേഷം ഒരു കൂട്ടം സാധാരണക്കാർ ചെയ്തത് എങ്ങനെ തെളിവാകാനാണ്? അവിടെ സന്നിഹിതരായിരുന്ന അനവധി പണ്ഡിതന്മാർ എന്തുകൊണ്ട് ക്വുർആൻ പാരായണം ചെയ്തില്ല? ഇത് ഉദ്ധരിച്ച ഇബ്‌നു കസീർ(റഹി) അത് അനുവദിക്കുകയോ പിന്നീട് ചെയ്ത് കാണിക്കുകയോ ഉണ്ടായിട്ടില്ല.
പരലോകരക്ഷ ലക്ഷ്യം വെച്ച് ചെയ്യേണ്ട പ്രവൃത്തിയായി ഇസ്‌ലാം ഇത് പഠിപ്പിച്ചിട്ടില്ലെന്ന് വ്യക്തം. ഒരു കാലത്തും പണ്ഡിതന്മാർ ഇതിനെ പിന്തുണച്ചിട്ടുമില്ല. മതാധ്യാപനത്തിൽ ഇല്ലാത്തത് വസ്വിയ്യത്താക്കാൻ അവരാരും മുതിരുകയുമില്ല. നിസ്സംശയം ബിദ്അത്താണെന്ന് പറയാവുന്ന ഈ കാര്യം നബിﷺ താക്കീത് നൽകിയ ‘എല്ലാ ബിദ്അത്തും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലാണ്’ എന്നതിൽ പെടുന്നതുമാണ്. ഭൗതികമോഹം മാത്രമായി ഒതുങ്ങുന്ന ഇത്തരം പ്രവർത്തനങ്ങൾ പരലോകത്ത് ഫലം കാണുകയുമില്ല.
അല്ലാഹു പറയുന്നു: “ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ അവിടെ (ഇഹലോകത്ത്) വെച്ച് അവർക്ക് നാം നിറവേറ്റി ക്കൊടുക്കുന്നതാണ്. അവർക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടർ. അവർ ഇവിടെ പ്രവർത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരി ക്കുന്നു. അവർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ” (11:15,16).

