2023 ഫെബ്രുവരി 11, 1444 റജബ് 19

മാനവ രക്ഷയ്ക്ക് ദൈവിക ദർശനം

റഷീദ് കുട്ടമ്പൂർ

സമാധാനം തേടിയുള്ള അലച്ചിലിലാണ് ലോകം. തിരക്കുപിടിച്ച ജീവിതയാത്രയ്ക്കിടയിൽ ആശ്വാസം കണ്ടെത്താനായി അവർ ചെന്നെത്താത്ത ഇടങ്ങളില്ല. ലഹരിയിലും ആൾദൈവങ്ങളിലും ഭോഗാസക്തിയിലുമെല്ലാം അഭയം കണ്ടെത്തിയവർ പിന്നീട് മുമ്പത്തേക്കാൾ ദുരിതത്തിലേക്ക് കാലിടറി വീണ ചരിത്രമാണ് നമുക്ക് മുമ്പിലുള്ളത്. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ സ്പഷ്ടവും ശാശ്വതവുമായ ശാന്തിയെ കുറിച്ചുള്ള അറിവ് പകർന്നുനൽകാൻ കഴിയൂ. അത് മാത്രമെ പ്രായോഗികമായി നിലനിൽക്കുകയുള്ളൂ.

Read More
മുഖമൊഴി

എന്തിന് സമ്മേളനം?

പത്രാധിപർ

മുജാഹിദ് പ്രസ്ഥാനം ഒരു സമ്മേളനം നടത്തുമ്പോൾ അതിനു പിന്നിൽ മഹത്തായ ലക്ഷ്യമുണ്ടാകും. ഓരോ കാലഘട്ടത്തിലും പ്രബോധനരംഗത്ത് ഏറ്റവും ഉചിതവും ഫലപ്രദവുമായ വഴി സ്വീകരിക്കുന്നതിൽ പ്രസ്ഥാനത്തിന്റെ മുൻഗാമികളായ നേതാക്കൾ...

Read More
പാരന്റിംഗ്‌

ലൈംഗിക വളർച്ചയും സംസ്‌കരണ വഴികളും

അശ്‌റഫ് ഏകരൂൽ

ആണും പെണ്ണും ഇടകലരുന്നതിൽനിന്നും ലൈംഗിക ഉത്തേജനമേകുന്ന മേഖലകളിൽനിന്നും കുട്ടികളെ സാധ്യമാകുന്നത്ര അകറ്റിനിർത്താൻ സാധിച്ചാൽ ലൈംഗിക വളർച്ച അസാന്മാർഗികതയിലേ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു അറിയിക്കുന്നു: (അല്ലാഹു തന്റെ ദാസന്മാരോട് കനിവുള്ളവനാകുന്നു) അവനെ അവർ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യാൻ; അവന്റെ ഔദാര്യത്തിനും കനിവിനും വിധേയമാകാനും. കനിവ് എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ്...

Read More
വനിതാപഥം

മൊബൈൽ അഡിക്ഷൻ; ചില കാണാപ്പുറങ്ങൾ

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

ഏതൊരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളവും മക്കൾ അവരുടെ ഭാവിയുടെ സ്വപ്നമാണ്. വിശ്വാസികൾക്ക് ഇരുലോകത്തേക്കുമുള്ള മുതൽക്കൂട്ടാണ് മക്കൾ. സമൂഹത്തിന് വളർന്നുവരുന്ന തലമുറ പ്രതീക്ഷയാണ്...

Read More
ലേഖനം

അന്യൂനമായ മാർഗദർശനം

ഉസ്മാന്‍ പാലക്കാഴി

ഐഹിലോകത്ത് രക്ഷയും സമാധാനവും ആഗ്രഹിക്കാത്ത മനുഷ്യനില്ല. അപകടങ്ങൾ, രോഗങ്ങൾ, ദാരിദ്ര്യം, അറിവില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങി വിഷമകരമായ എല്ലാ കാര്യങ്ങളിൽനിന്നും എല്ലാവരും രക്ഷയാഗ്രഹിക്കുന്നു. മരണത്തിൽനിന്നു പോലും മനുഷ്യൻ രക്ഷനേടാൻ...

Read More
ജാലകം

ആപൽക്കരമായ കുതർക്കങ്ങൾ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

തിന്മകളെ നിരാകരിച്ചുകൊണ്ടാണ് നബിമാരെല്ലാം സത്യവിശ്വാസത്തിലേക്ക് പ്രബോധനം ചെയ്തത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതാണല്ലോ എല്ലാ കാലത്തും പ്രവാചകൻമാർ ആദ്യമായി ജനങ്ങളോടു പറഞ്ഞത്. ഇതിലെ ‘ലാ’ എന്നതിന്റെ അർഥം ‘ഇല്ല’ എന്നാണ്. ഓരോ സമൂഹത്തിലും...

Read More
ലേഖനം

ദജ്ജാലിന്റെ കഴുത!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ടത്. വിമാനത്തിന്റെ കണ്ടുപിടുത്തം മുതൽ മനുഷ്യൻ ബഹിരാകാശത്തേക്കുള്ള ദൂരം താണ്ടിയത് റോക്കറ്റിന്റെ വേഗതയിലായിരുന്നു. ലോകത്തെ ഗ്ലോബൽ വില്ലേജ് ആക്കുന്നതിലും ചന്ദ്രനിൽ പാദമൂന്നുന്നതിലും മനുഷ്യൻ വിജയിച്ചു...

Read More
ലേഖനം

ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

മുസ്‌ലിംകൾ പല സംഘടനകളായി ചേരിതിരിഞ്ഞാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. വർത്തമാനകാലത്ത് മുസ്‌ലിംകളുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. ഫാസിസം അതിന്റെ ഓരോ ആയുധവും ...

Read More
ലേഖനം

കർണാടക എ.ജിയുടെ ‘എസെൻഷ്യൽ’ വാദങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത വാദങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടംഗ ബെഞ്ചിന് മുമ്പാകെ ഹാജരായത് കർണാടക സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ. നവദ്ഗി ആയിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ ...

Read More
വിദ്യാപഥം

ChatGPT: വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങൾ

മുഹമ്മദ് അജ്മൽ

സാം ആൾട്ട്മാൻ നേതൃത്വം നൽകുന്ന OpenAI എന്ന കമ്പനിയാണ് ChatGPT എന്ന കൃത്രിമ ബുദ്ധിയുള്ള ചാറ്റ്‌ബോട്ടിനു പിന്നിൽ. ഒരാൾക്ക് അങ്ങോട്ട് സംസാരിക്കുന്ന എന്തിനും മറുപടി നൽകുന്ന രീതിയിലാണ് ChatGPT സംവിധാനിക്കപ്പെട്ടിട്ടുള്ളത്...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ 4

ഷാസിയ നസ്‌ലി

ജമാഅത്ത് നമസ്‌കാരം നിങ്ങളെ അടുപ്പിക്കും. അത് നിങ്ങളിൽ സമത്വബോധം ഉണ്ടാകും’’-ഫഹദ് സാർ തുടർന്നു. “സഹോദരൻമാരും സഹോദരിമാരുമെന്ന പോലെ അത് നമ്മെ അടുപ്പിക്കും. നമസ്‌കരിക്കുമ്പോൾ നാം തോളോട് തോൾ ചേർന്ന് കാലുകൾ അടുപ്പിച്ച് നിൽക്കുന്നത്...

Read More
ചലനങ്ങൾ

സംസ്ഥാന മദ്‌റസ സർഗ സംഗമം; മലപ്പുറം ഈസ്റ്റ് ജില്ലക്ക് ഒന്നാം സ്ഥാനം

ന്യൂസ് ഡെസ്ക്

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് മദ്‌റസാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല സർഗ സംഗമം സമാപിച്ചു. പാണക്കാട് ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസിൽ വെച്ച് നടന്ന മത്സര ...

Read More