2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

LGBT: ആക്റ്റിവിസം ജീവനെടുക്കുമ്പോള്‍

അബ്ദുല്ല ബാസില്‍ സി.പി

ഗുരുതരമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം ആളുകള്‍. അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ ശ്രമിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും പകരം കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് LGBT ആക്റ്റിവിസം. ട്രാന്‍സ്‌ജെന്‍ഡറുകളെപറ്റിയും ആക്റ്റിവിസത്തെപറ്റിയും ഗൗരവകരമായ പുനര്‍വിചിന്തനങ്ങള്‍ അത്യാവശ്യമാണ്.

Read More
മുഖമൊഴി

ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍ ‍

പത്രാധിപർ

അപ്രതീക്ഷിത പ്രളയങ്ങളും കാട്ടുതീയും ചുഴലിക്കാറ്റും മറ്റും സൃഷ്ടിക്കുന്ന ജീവനാശം പല രാജ്യങ്ങളെയും ഭീതിയുടെ മുള്‍മുനയിലാക്കിക്കൊണ്ടിരിക്കു കയാണ്. കോവിഡ് തകര്‍ത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ...

Read More
ലേഖനം

ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങാം; അഭിരുചിക്കൊത്ത്

നബീല്‍ പയ്യോളി

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നു, വിജയശതമാനം 99.47. പരീക്ഷയെഴുതിയ 4,21,887 പേരില്‍ 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടി 1,21,318 വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഏതൊരു വിദ്യാര്‍ഥിയുടെയും പഠന കാലഘട്ടത്തിലെ ഏറ്റവും പ്രഥമമായ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(11). അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവുംകൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. (12).ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. (13). പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. (14). നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു ...

Read More
പുനര്‍വായന

മുസ്‌ലിംകളും കുടുംബജീവിതവും

പ്രൊഫ: ടി. അബ്ദുല്ല സാഹിബ്

മതനിഷേധികള്‍ കുടുംബജീവിതം എല്ലാ ചൂഷണങ്ങളുടെയും നിദാനമായി കണക്കാക്കിപ്പോരുന്നു വെങ്കില്‍ ഇസ്‌ലാം നന്മയുടെയും തിന്മയുടെയും നിദാനം കുടുംബ ജീവിതമാണെന്നും അതിനാല്‍ നന്മയിലേക്ക് നയിക്കുന്ന വിധമാവണം കുടുംബജീവിതമെന്നും ശാസിക്കുന്നു. സ്ത്രീയും പുരുഷനും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്നു മുമ്പുതന്നെ ജീവിതപങ്കാളിയെ ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 15

ശമീര്‍ മദീനി

അത് (ദിക്ര്‍) ഏറ്റവും ലളിതവും എന്നാല്‍ വളരെ ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ്. നാവിന്റെ ചലനം അവയവങ്ങളുടെ ചലനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും ആയാസം കുറഞ്ഞതുമാണ്. നാവ് ചലിക്കുന്നതുപോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങള്‍ രാവിലും പകലിലുമായി ചലിച്ചുകൊണ്ടിരുന്നാല്‍ അത് വല്ലാത്ത ക്ഷീണവും പ്രയാസവുമുണ്ടാക്കും; ...

Read More
ചരിത്രപഥം

മദീനയിലെ പ്രതികൂല കാലാവസ്ഥയും മുഹാജിറുകളും

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ നിസ്തുലമായ സ്‌നേഹവും ആദരവും നബി ﷺ ഉണ്ടാക്കിയെടുത്തു. ഈ കാലത്ത് മദീനയില്‍ മക്കയെ അപേക്ഷിച്ച് കാലാവസ്ഥ അല്‍പം ക്ലേശകരമായിരുന്നു. കാലാവസ്ഥയുടെ മാറ്റം കാരണം മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് അവിടെ താമസിക്കാന്‍ അല്‍പം വിഷമമുണ്ടായി. അതുനിമിത്തം പലരും ...

Read More
ലേഖനം

മനുഷ്യസൗഹാര്‍ദം; പ്രസക്തിയും പ്രായോഗികതയും

ടി.കെ.അശ്‌റഫ്

ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിവ്യാപനത്തോടെ ഇന്ത്യയില്‍ വന്നുചേര്‍ന്ന പ്രധാന ദുരിതങ്ങളിലൊന്ന് ബഹുസ്വര വിശ്വാസ സംസ്‌കൃതിയെ സംശയിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചതാണ്. ഒരാള്‍ ബഹുസ്വരതക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുമ്പോള്‍ അയാള്‍ക്ക് മറ്റെന്തെക്കെയോ താല്‍പര്യങ്ങളുണ്ടെന്ന് കരുതുന്നവരുടെ എണ്ണം ക്രമാതീതമായി ...

Read More
ബാലപഥം

ഉപ്പാപ്പ / വല്യുമ്മ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

വെളുത്ത താടി, നരച്ച മുടിയും
ചുണ്ടില്‍ നിറയെ പുഞ്ചിരിയും
വെളുത്ത കുപ്പായത്തില്‍ കാണും
സുന്ദരനാണെന്‍ വല്യുപ്പ!
എന്നോടെന്തൊരു കൂട്ടാണ്
എന്നോടിഷ്ടം കൂടാനും
കൂടെവരാനും കൂട്ടുവരാനും
വല്യുപ്പാക്കെന്തിഷ്ടാണ്!
കാര്യം പലതും മെല്ലെ മെല്ലെ...

Read More
എഴുത്തുകള്‍

അഫ്ഗാനിന്റെ ദുരവസ്ഥ

വായനക്കാർ എഴുതുന്നു

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനില്‍വെച്ച് വെടിയേറ്റുമരിച്ച സംഭവത്തെ ആസ്പദമാക്കി സുഫ്‌യാന്‍ അബ്ദുസ്സലാം എഴുതിയ 'ഡാനിഷിന്റെ അന്ത്യം: അഫ്ഗാനില്‍ പുകയുന്നതെന്ത്?' എന്ന ലേഖനം കാലിക പ്രസക്തവും പഠനാര്‍ഹവുമായിരുന്നു. ലേഖകന്‍ എഴുതിയതുപോലെ, അഫ്ഗാനിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍നിന്നും....

Read More