2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

നിര്‍ഭയത്വം സമാധാനം ഇസ്‌ലാം

മുജീബ് ഒട്ടുമ്മല്‍

ഭയത്തിന്റെയും ആധിയുടെയും പിടിയിലമരുന്നവര്‍ക്ക് ജീവിതത്തിലെ സന്തോഷവും ഉത്സാഹവും ചോര്‍ന്ന് പോകും. നിരാശയും നിഷ്‌ക്രിയത്വവും അവരെ പിടികൂടും. പ്രായോഗിക ചിന്തകളില്‍നിന്ന് സാങ്കല്‍പിക മിഥ്യാലോകങ്ങളില്‍ മനസ്സ് തളയ്ക്കപ്പെടും. ഇവിടെ മുഴുവന്‍ മേഖലകളിലും നിര്‍ഭയത്വം പ്രഘോഷിക്കുന്ന ഇസ്‌ലാമിന്റെ ദര്‍ശനങ്ങള്‍ മാത്രമെ അവനെ സമാധാനചിത്തനാക്കൂ.

Read More
മുഖമൊഴി

ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍ ‍

പത്രാധിപർ

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. വ്യത്യസ്ത രീതിയും സ്വഭാവവുമാണ് ഓരോ ആഘോഷത്തിനുമുള്ളത്. ഓരോ മതത്തിന്റെയും ഓരോ ആഘോഷത്തിനും പിന്നില്‍ എന്തെങ്കിലും വിശ്വാസങ്ങള്‍ കാണാവുന്നതാണ്. മദ്യപാനവും മറ്റും അധര്‍മങ്ങളും ആഘോഷത്തിന്റെ ഭാഗമായി ചെയ്യുന്നവരുണ്ട്. അതൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് ആഘോഷം...

Read More
ലേഖനം

ഒരു സമൂഹം ഒരേയൊരു മാര്‍ഗം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

നബി ﷺ തന്റെ പുത്രി റുക്വിയ്യ(റ)യെ അന്ത്യയാത്രയാക്കിയപ്പോള്‍ പറഞ്ഞു: ''മകളേ, നല്ലവരായ നമ്മുടെ പൂര്‍വികന്മാരുടെ കൂട്ടത്തിലേക്ക് നീയും തിരിച്ചുചെല്ലൂ. ഉഥ്മാനുബ്‌നു മള്ഊനിനെപ്പോലെയുള്ളവരുടെ കൂട്ടത്തിലേക്ക്.'' ജീവിതത്തില്‍നിന്ന് ഞെട്ടറ്റുവീഴുന്ന വിശ്വാസികളെ മറവുചെയ്യുമ്പോഴും, അതിനുമുമ്പ് അവരെ സത്യമാര്‍ഗത്തിലേക്ക് ഉദ്‌ബോധനം...

Read More
ചരിത്രപഥം

മദീനയിലേക്കുള്ള പലായനം

ഹുസൈന്‍ സലഫി, ഷാര്‍ജ

രണ്ടാം അക്വബ ഉടമ്പടിക്കുശേഷം യഥ്‌രിബുകാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങി. അവര്‍ സ്വന്തം കുടുംബങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അങ്ങനെ യഥ്‌രിബില്‍ ഇസ്‌ലാം കൂടുതല്‍ വ്യാപിച്ചു തുടങ്ങി. നബി ﷺ എവിടേക്കാണ് ഹിജ്‌റ പോകേണ്ടത് എന്നത് ഇടയ്ക്കിടെ സ്വപ്‌നത്തിലൂടെ കാണാറുണ്ടായിരുന്നു. നബി ﷺ തന്നെ പറയുന്നത് കാണുക:...

Read More
ആരോഗ്യപഥം

മുട്ടുവേദനയും സ്ത്രീകളും

സാജിദ പര്‍വീന്‍

മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്. ഇതു മനസ്സിലാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം ഒ.പി.യില്‍ ചെന്നുനോക്കിയാല്‍ മതി. ഇവിടെ ചികില്‍സ തേടിയെത്തുന്ന നാല്‍പതു കഴിഞ്ഞ സ്ത്രീകളില്‍ പത്തില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്‌നം. ക്യൂവില്‍ നില്‍ക്കാന്‍പോലും വയ്യാതെ ...

Read More
ലേഖനം

വ്യാജ ഫോണ്‍വിളി; അധ്യാപകര്‍ക്ക് പറയാനുള്ളത്

മുസ്‌ലിം ബിന്‍ ഹൈദര്‍

വാണിയമ്പലം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് വന്ന അജ്ഞാത അധ്യാപകന്റെ ഫോണ്‍ കോളിനെക്കുറിച്ച് വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. ഈ വിഷയത്തില്‍ ആവശ്യമായ നിയമ പരിരക്ഷക്കുവേണ്ടി നിയമപാലകര്‍ക്ക് കുട്ടിയുടെ രക്ഷിതാവും സ്ഥാപന മേധാവിയും രേഖാമൂലം പരാതി...

Read More
ലേഖനം

ഇബ്‌റാഹീം നബിയുടെ ആദര്‍ശ ജീവിതം

ശമീര്‍ മദീനി

വിശ്വാസത്തിലും ആദര്‍ശനിഷ്ഠയിലും അല്ലാഹുവിനോടുള്ള കൂറിലും ഏകദൈവ വിശ്വാസത്തോട് പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലുമെല്ലാം മനുഷ്യരാശിക്കാകമാനം മാതൃകയാണ് ഇബ്‌റാഹീം നബി(അ). ഒട്ടനവധി വാക്യങ്ങളിലൂടെ ആ മഹദ് ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്....

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 13

ശമീര്‍ മദീനി

അല്ലാഹു പറയുന്നു: ''അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ ...

Read More
ബാലപഥം

വീട്

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

നമ്മള്‍ക്കുണ്ടൊരു വീട്
നമ്മള്‍ക്കുണ്ടൊരു കൂട്
ഉപ്പയും ഉമ്മയും ചേര്‍ന്നാല്‍
വീടിന്നെന്തൊരു ചന്തം!
കൂടാനായി റൂമുകളും
ഓടാനായി വാതിലുകള്‍
ഓടിച്ചെല്ലും നേരത്ത്
ഉമ്മതരുന്നൊരു പൊന്നുമ്മ,...

Read More