2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഒറ്റപ്പാലം സമ്മേളനം

സി.കെ മുഷ്താഖ് ഒറ്റപ്പാലം

കേരളത്തിലെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് ദിശ നിര്‍ണയിച്ച മഹാസമ്മേളനമാണ് 1921 ഏപ്രില്‍ മാസത്തില്‍ ഒറ്റപ്പാലത്തുവച്ച് നടന്നത്. പിന്നീടു നടന്ന മലബാര്‍ പോരാട്ടത്തിന്നും അനുബന്ധ ചെറുത്തു നില്‍പുകള്‍ക്കും വഴികാട്ടിയായതും ഈ സമ്മേളനമാണെന്നതിന് ചരിത്രം സാക്ഷി.

Read More
മുഖമൊഴി

വര്‍ഗീയതയുടെ പിടിയിലമരുന്ന കേരളം ‍

പത്രാധിപർ

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് പ്രത്യേകിച്ചും വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളാറുള്ളത്. വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം നടത്തുകയും അത് വോട്ടാക്കി മാറ്റുകയും എതിര്‍പാര്‍ട്ടികളെ വര്‍ഗീയതയുടെ പേരില്‍ ആക്ഷേപിക്കുകയും ചെയ്യുന്ന കൗതുകകരമായ ഏര്‍പ്പാടാണ് തെരഞ്ഞെടുപ്പുകാലത്ത് കാണുന്നത്...

Read More
ലേഖനം

ലഹരി വിഴുങ്ങുന്ന കൗമാരങ്ങള്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

കോവിഡ് ലോക്ഡൗണ്‍ കാലം. സാമൂഹ്യ മാധ്യമത്തിലൂടെ ഒരു ഒമ്പതാം ക്ലാസുകാരി സ്വന്തം ഗ്രാമത്തിലെ ഒരു യുവാവിനെ പരിചയപ്പെടുന്നു. അയാളുമായി അടുപ്പം വര്‍ധിക്കുന്നു. അയാള്‍ രഹസ്യമായി എത്തിച്ചുനല്‍കുന്ന മാരകമായ മയക്കുമരുന്നിന് അവള്‍ അടിമയാകുന്നു. തുടര്‍ന്ന് ആ മയക്കുമരുന്നിന്‍റെ ബലത്തില്‍ അയാള്‍ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ). അവര്‍ നിര്‍ബന്ധങ്ങള്‍ നിറവേറ്റിയവരും നിഷിദ്ധങ്ങള്‍ ഉപേക്ഷിച്ചവരുമാണ്. ചില ന്യൂനതകളും, ബാധ്യത നിര്‍വഹണത്തില്‍ വിശ്വാസത്തിനോ തൗഹീദിനോ തകരാറ് സംഭവിക്കാത്ത ചില വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. അവരില്‍പെട്ടവരോട് പറയപ്പെടുക ...

Read More
ലേഖനം

മര്‍ദിതന്‍റെ പ്രാര്‍ഥനയെ ഭയപ്പെടുക

മുഹമ്മദ് സ്വാദിഖ് മദീനി

ദൈവനിഷേധികളെയും ദൈവേതരരെ ആരാധിക്കുന്നവരെയും ഉടന്‍ ശിക്ഷനല്‍കാതെ അവര്‍ക്ക് ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് പ്രപഞ്ച സ്രഷ്ടാവിന്‍റെ കാരുണ്യത്തിന്‍റെ ഭാഗമാണ്. അവന്‍ ആരോടും അനീതിയോ അക്രമമോ കാണിക്കുന്നില്ല. തന്‍റെ അടിയാറുകള്‍ പരസ്പരം ആക്രമിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നുമില്ല....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ഞാന്‍ നമസ്കാരത്തില്‍നിന്നും വിരമിച്ചു. വേഷംമാറി നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ ഇടിവെട്ടേറ്റതുപോലെ കണ്ണുംതള്ളി നോക്കി നില്‍ക്കുകയാണ് അച്ഛന്‍! ഞാന്‍ കിടുകിടാ വിറക്കാന്‍ തുടങ്ങി. യാതൊന്നും പ്രതികരിക്കരുതെന്നു അമ്മയോട് പറഞ്ഞു. ഞാന്‍ മുറ്റത്തേക്കു ചാടി...

Read More
ചരിത്രപഥം

ആദരിക്കപ്പെടുന്ന ദൈവദൂതന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ദ്വിമാദിന്‍റെ ചോദ്യം കേട്ടപ്പോള്‍ നബി ﷺ കോപാകുലനായില്ല. മറിച്ച്, അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് സഹായം ചോദിക്കുകയും പിന്നീട് ശഹാദത്ത് കലിമ ഉരുവിടുകയുമാണ് ചെയ്തത്. അതു കേട്ടപ്പോള്‍ ദ്വിമാദി(റ)ന്‍റെ മനസ്സില്‍ ചലനമുണ്ടായി. ആ വചനങ്ങള്‍ ഒന്നുകൂടെ ആവര്‍ത്തിക്കാന്‍ നബി ﷺ യോട് അദ്ദേഹം ആവശ്യപ്പെട്ടു...

Read More
ലേഖനം

ഇസ്‌ലാം ക്ഷണിക്കുന്നത് ജാറങ്ങളിലേക്കല്ല

മൂസ സ്വലാഹി, കാര

മതാധ്യാപനങ്ങളെ ജീവിതത്തില്‍ അടയാളപ്പെടുത്തി, മൂല്യങ്ങളെ കാത്തുസൂക്ഷിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. എന്നാല്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങളെ മാറ്റിവച്ച് നിര്‍മിത ആശയങ്ങളെ വലുതാക്കി കാണിക്കുക എന്നത് സമസ്തയുടെ പണ്ഡിതന്മാര്‍ സ്വീകരിച്ചുവരുന്ന നയമാണ്. 2021 ഫെബ്രുവരി ആദ്യലക്കം സുന്നിവോയ്സില്‍ ...

Read More
ബാലപഥം

വെയിലും മഴയും

ഉസ്മാന്‍ പാലക്കാഴി

കടുത്ത ചൂടത് സഹിച്ചിടാതെ; ചെടികള്‍ കരിഞ്ഞുണങ്ങുന്നു.; വരണ്ടുണങ്ങിയ മണ്ണിന്‍ മാറില്‍; കാലികള്‍ പുല്ലുകള്‍ തേടുന്നു.; ഒരിറ്റുവെള്ളം തേടിക്കൊണ്ട്; പറവള്‍ കലപില കൂട്ടുന്നു.; പുഴകള്‍ വറ്റി, കിണറുകള്‍ വറ്റി; മര്‍ത്യര്‍ വെള്ളം തേടുന്നു.; കിണറും പുഴയും നിറഞ്ഞിടേണം; മഴ പെയ്യേണം അതിനായി.; കുടിച്ചു ദാഹം മാറ്റിടുവാനും; കുളിച്ചു ശുദ്ധിവരുത്താനും...

Read More