2021 ഫെബ്രുവരി 13 1442 റജബ് 01

ചൂഷണം: ആത്മീയം, ഭൗതികം എന്താണ് പരിഹാരം?

സുഫ്യാന്‍ അബ്ദുസ്സലാം

വിവിധ മതവിഭാഗങ്ങള്‍ വിവിധ വിശ്വാസങ്ങളോടെ കഴിഞ്ഞു കൂടുന്ന രാജ്യത്ത് ആത്മീയകാര്യങ്ങള്‍ ഏകീകരിക്കുകയോ അവരുടെ വിശ്വാസങ്ങളില്‍ നിയമം മൂലം ഭേദഗതി കൊണ്ടുവരികയോ ചെയ്യല്‍ അപ്രായോഗികമാണ്. കേവലം നിയമങ്ങളിലൂടെ ഒരു സമൂഹത്തിലും പരിഷ്കരണം സാധിക്കില്ല. ശക്തമായ ബോധവല്‍ക്കരണം നിര്‍വഹിച്ച് ആത്മീയതയുടെ പേരിലും ഭൗതികതയുടെ പേരിലുമുള്ള ചൂഷണങ്ങളെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറെടുക്കുകയാണ് വേണ്ടത്.

Read More
മുഖമൊഴി

പിഞ്ചുമക്കളുടെ ജീവനെടുക്കുന്ന മാതാപിതാക്കള്‍ ‍

പത്രാധിപർ

കഴിഞ്ഞ ഒരു വര്‍ഷത്തെ പത്രങ്ങള്‍ എടുത്തുനോക്കിയാല്‍ മാതാപിതാക്കള്‍ തന്നെ പിഞ്ചുമക്കളുടെ ജീവനെടുത്തതിന്‍റെ ഒട്ടേറെ വാര്‍ത്തകള്‍ കാണാന്‍ കഴിയും. തന്‍റെ ഒന്നോ അതിലധികമോ മക്കളെ കിണറ്റിലെറിഞ്ഞോ കഴുത്തുഞെരിച്ചോ കഴുത്തുമുറിച്ചോ കൊന്ന് ആത്മഹത്യ ചെയ്ത മാതാക്കള്‍ അതിലുണ്ട്....

Read More
ലേഖനം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

മാതാവൊത്ത സഹോദര സഹോദരിമാര്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി അനന്തരമെടുക്കുന്ന രൂപം കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ഇനി രണ്ടാമത്തെ രൂപം പരിചയപ്പെടാം: നോക്കൂ, സഹോദരിയും സഹോദരനും ഒന്നിച്ചുവന്നപ്പോഴും അവര്‍ക്കിടയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ അവരുടെ ഇടയില്‍ ചുറ്റിനടക്കും) വളരെയധികം ഭംഗിയും സൗന്ദര്യവുമുള്ള ബാലന്മാര്‍ സ്വര്‍ഗക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും സേവനം ചെയ്യാനുമായി അവരുടെ ഇടയില്‍ ചുറ്റിനടക്കും. "അവര്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുത്തുകള്‍ പോലെയായിരിക്കും" (52:24). ഒന്നിനും മാറ്റംവരുത്താന്‍ പറ്റാത്തവിധം...

Read More
വിമര്‍ശനം

കുപ്രചാരണങ്ങള്‍ കൊണ്ട് കുപ്രസിദ്ധരായവര്‍

മൂസ സ്വലാഹി, കാര

അഹ്ലുസ്സുന്നയുടെ മാര്‍ഗത്തോടു പുറംതിരിഞ്ഞുനില്‍ക്കുകയും അതേസമയം തങ്ങളാണ് യഥാര്‍ഥത്തില്‍ അഹ്ലുസ്സുന്നയുടെ വക്താക്കള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് സമസ്ത പിന്തുടരുന്ന ഒരു രീതിയാണ്. അതിനായി അവര്‍ ചെയ്യുന്നത് സലഫികളെ പിഴച്ചവരും പുത്തന്‍വാദികളുമാക്കി ചിത്രീകരിക്കലാണ്.....

Read More
വിവര്‍ത്തനം

പുത്തന്‍വാദികളോടുള്ള നിലപാട്

ഡോ. സ്വാലിഹ് ബിന്‍ ഫൗസാന്‍

ബിദ്അത്തിന്‍റെ കക്ഷികളെ എതിര്‍ക്കുകയും അവര്‍ക്ക് മറുപടി നല്‍കുകയും ബിദ്അത്തിനെ നിഷ്കാസനം ചെയ്യുകയും അതില്‍നിന്ന് അവരെ തടയുകയും ചെയ്യുന്ന സമീപനമാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത്. ഉമ്മുദ്ദര്‍ദാഅ്(റ) പറയുന്നു: "അബുദ്ദര്‍ദാഅ്(റ) കോപിഷ്ഠനായിക്കൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. ഞാന്‍ ചോദിച്ചു: 'താങ്കള്‍ക്കെന്തുപറ്റി?' ...

Read More
ചരിത്രപഥം

പരസ്യപ്രബോധനം

ഹുസൈന്‍ സലഫി, ഷാര്‍ജ

രഹസ്യപ്രബോധനത്തില്‍നിന്ന് മാറി പരസ്യപ്രബോധനം നടത്താനായി അല്ലാഹുവിന്‍റെ കല്‍പന വന്നു. ക്വുര്‍ആനിലെ അശ്ശുഅറാഅ് എന്ന സൂറത്തിലാണ് ആ കല്‍പന നമുക്ക് കാണാന്‍ സാധിക്കുക. ഈ അധ്യായത്തില്‍ മൂസാ നബി(അ)യുടെയും മറ്റു ചില നബിമാരുടെയും പ്രബോധനവും അവര്‍ നേരിട്ട പരീക്ഷണങ്ങളും അല്ലാഹു വിവരിക്കുന്നുണ്ട്. ....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ബൈബിള്‍ പഴയനിയമം ഉല്‍പത്തിപുസ്തകം മുതല്‍ പുതിയനിയമം വെളിപാട് പുസ്തകംവരെ അരിച്ചുപെറുക്കിയിട്ടും ത്രിയേകത്വ ദൈവത്തിന്‍റെ ഒരംശംപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാപപരിഹാരത്തിന്‍റെ പേരില്‍ നടന്ന കുരിശുമരണവും പൊതുധാരണകളും വിശ്വാസങ്ങളും വിചിത്രവും ആസൂത്രി....

Read More
അനുഭവക്കുറിപ്പ്

വിധിയെ പഴിക്കരുത്

അമര്‍ ബഷീര്‍

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പതിവില്ലാതെ സുഹൃത്ത് റിയാസ് രണ്ടുതവണ വിളിച്ചു. എടുത്ത ഫോണ്‍ തിരികെവച്ചത് ഒലിച്ചിറങ്ങിയ രണ്ടുതുള്ളി കണ്ണീരോടെയാണ്. യാസീന്‍റെ സഹോദരിയുടെ കുട്ടി മരിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു. കടയടച്ചു നേരെ പോയത് യാസീന്‍റെ വീട്ടിലേക്കാണ്. ഒരു മരണവീടിന്‍റെ പ്രതീതി ആയിത്തുടങ്ങി....

Read More
ജാലകം

തൂപ്പുകാരിയുടെ വില!

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

കുറെ നന്മകള്‍ക്കിടയില്‍ ഒറ്റപ്പെട്ട തിന്മകള്‍ തെളിഞ്ഞുകാണുക സ്വാഭാവികമാണ്. നന്മ ചെയ്യുന്ന ഒരു സമൂഹത്തില്‍ കുറ്റവാളികള്‍ ഒറ്റപ്പെടുന്നതാണ്. എന്നാല്‍ തിന്മ വ്യാപകമായാല്‍ ആ സമൂഹത്തില്‍ നന്മയില്‍ പിടിച്ചുനില്‍ക്കുന്നവരാണ് ഒറ്റപ്പെടുക. 'മുങ്ങിക്കുളിച്ചാല്‍ കുളിരറ്റു' എന്നു പറഞ്ഞപോലെ തിന്മയില്‍ മുഴുകിയവര്‍ക്ക് ...

Read More