2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

ഇസ്ലാം വിമര്‍ശകരുടെ ഏറ്റവും വലിയ പ്രചാരണായുധങ്ങളില്‍ ഒന്നാണ് സ്ത്രീകളുടെ അനന്തരാവകാശ സ്വത്തുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍. ഗഹനമായ പഠനത്തിന്‍റെയൊ മനനത്തിന്‍റെയൊ അടിസ്ഥാനത്തിലല്ല ഈ വിമര്‍ശനങ്ങളൊന്നും തന്നെ എന്നത് അവരുടെ വാദങ്ങളെ വിശകലനം ചെയ്താല്‍ ബോധ്യമാവും. ഇസ്ലാമിന്‍റെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച മൗലികമായ പഠനം.

Read More
മുഖമൊഴി

അന്യരുടെ ജീവനെടുക്കുന്ന മദ്യപന്മാര്‍ ‍

പത്രാധിപർ

കാല്‍നട യാത്രികനെയും വാഹനങ്ങളെയും ഇടിച്ചശേഷം ഒരു കാര്‍ നിര്‍ത്താതെ പോകുന്നു. അപകടമുണ്ടാക്കിയശേഷം അമിതവേഗത്തില്‍ പാഞ്ഞുപോയ കാറിനെ പിടികൂടാന്‍ നാട്ടുകാരുടെ നിര്‍ദേശപ്രകാരം ബൈക്കില്‍ രണ്ടു യുവാക്കള്‍ പിന്തുടരുന്നു. ഈ കാര്‍ വീണ്ടും മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഈ യുവാക്കള്‍ സഞ്ചരിച്ച ...

Read More
ലേഖനം

ബ്രഹ്മചര്യം പ്രകൃതിവിരുദ്ധം

അബൂഅമീന്‍

വൈവാഹിക ജീവിതത്തെ ആത്മീയ ജീവിതത്തിന് തടസ്സമായി കാണുന്ന ചിലരുണ്ട് ബ്രഹ്മചര്യമാണ് ദൈവത്തിലേക്കടുക്കാന്‍ ഏറ്റവും ഉത്തമമെന്ന് അവര്‍ അനുമാനിക്കുന്നു. എന്നാല്‍ സ്രഷ്ടാവ് ഇണകളായിട്ടാണ് മനുഷ്യരെയും മറ്റെല്ലാ ജീവികളെയും സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യവംശത്തിന്‍റെ നിലനില്‍പിന്നും ഒട്ടനവധി നന്മകള്‍ക്കും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

സംഭവിക്കുമെന്നുറപ്പുള്ള ആ സംഭവത്തിന്‍റെ അവസ്ഥയെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. സംഭവമെന്നത് അന്ത്യനാളാണ്. (അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല). അതില്‍ സംശയമില്ല. പറഞ്ഞുകേട്ടതും ബുദ്ധിപരവുമായ തെളിവുകള്‍കൊണ്ട് വ്യക്തമായ ഒരു വസ്തുതയാണത്. അല്ലാഹുവിന്‍റെ ...

Read More
വിവര്‍ത്തനം

ബിദ്അത്തിന്‍റെ ഇനങ്ങളും അവയുടെ വിധികളും

ഡോ. സ്വാലിഹ് ബിന്‍ ഫൗസാന്‍

എല്ലാ ബിദ്അത്തുകളും (പുതുനിര്‍മിതികള്‍) നിഷിദ്ധവും വഴികേടുമാണ്. നബി ﷺ പറയുന്നു: "പുതുനിര്‍മിതികളെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം എല്ലാ പുതുനിര്‍മിതികളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടിലാണ്" (അബൂദാവൂദ്, തിര്‍മിദി). ഈ വിഷയത്തില്‍ മറ്റു രണ്ട് ഹദീഥുകള്‍ ...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

ഈ സമയം, വീട്ടില്‍ വരാറുള്ള ഒരു പാസ്റ്റര്‍ എന്നെ കൈയാട്ടി വിളിച്ചു. ഞാന്‍ ഇറങ്ങിച്ചെന്നപ്പോള്‍ 'വാ, നിങ്ങളെ പാസ്റ്റര്‍ അന്വേഷിക്കുന്നു' എന്നു പറഞ്ഞു. അയാളോടൊപ്പം പള്ളിയിലെ ഓഫീസ് മുറിയിലെത്തി. അവിടെ അപ്രതീക്ഷിതമായ രംഗം അരങ്ങേറുകയായി....

Read More
ചരിത്രപഥം

പ്രബോധനരംഗത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

'ഹേ, പുതച്ചു മൂടിയവനേ' എന്ന് തുടങ്ങുന്ന സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യസൂക്തങ്ങള്‍ ഇറങ്ങിയ പശ്ചാത്തലം നാം മനസ്സിലാക്കുകയുണ്ടായി. പേടിച്ച് മൂടിപ്പുതച്ച് കിടക്കുന്ന മുഹമ്മദ് നബി ﷺ യോട് അല്ലാഹു എഴുന്നേല്‍ക്കുവാനും ജനങ്ങള്‍ക്ക് താക്കീത് നല്‍കുവാനും മറ്റും കല്‍പിച്ചു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം..

Read More
ലേഖനം

വഞ്ചനയുടെ ഓണ്‍ലൈന്‍ കാലം

നബീല്‍ പയ്യോളി

ഓണ്‍ലൈന്‍ കാലത്തിന്‍റെ അനന്തസാധ്യതകള്‍ അനുഭവിക്കാത്തവരായി ഇന്ന് ആരുമില്ല. പുരോഗതിയുടെ അളവുകോല്‍ സാങ്കേതികവിദ്യയായി മാറിക്കഴിഞ്ഞു. നാമേവരെയും നാല് ചുവരുകള്‍ക്കുള്ളില്‍ കെട്ടിയിട്ട മഹാമാരിക്കാലത്ത് ലോകത്തോട് സംവദിച്ചതും സമ്പാദിച്ചതും ഓണ്‍ലൈന്‍ മോഡിലായിരുന്നു. എല്ലാം ഓണ്‍ലൈനായി...

Read More
ജാലകം

പോസിറ്റീവ്

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

'പോസിറ്റീവ്' എന്ന പദം ശുഭസൂചനയുടെതായിരുന്നു ഇക്കാലമത്രയും. കൊറോണ വൈറസ് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച കൂട്ടത്തില്‍ ഈ പദത്തെയും അര്‍ഥം തെറ്റിച്ചു. പോസിറ്റീവ് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്ന സ്ഥിതിയായി. നെഗറ്റീവ് റിസര്‍ട്ട് വന്നാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചുതുടങ്ങി. നമുക്കിനി...

Read More