2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

വിവാഹം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?

സ്റ്റാഫ്‌ റിപ്പോർട്ടർ

പരിപക്വതയുടെ ആദ്യ നാളുകളാണ് ദാമ്പത്യത്തിന്റെ മധുവൂറുന്ന കാലമെന്ന് ശാസ്ത്ര പഠനം. നിലവിലെ പതിനെട്ടിനെ മാനിക്കുന്നെന്ന് പൊതുസമൂഹം. വൈകി വന്ന വിവാഹങ്ങളാണ് കുടുംബശൈഥില്യങ്ങളില്‍ കൂടുതലെന്ന് കണക്കുകള്‍. എന്നിട്ടും ഊതിവീര്‍പ്പിച്ച ഊഹങ്ങള്‍ പഠനങ്ങളായി പുറത്തുവരുന്നു. അത്തരം പഠന റിപ്പോര്‍ട്ടുകളുടെയടിസ്ഥാനത്തില്‍ നയങ്ങളും നിയമങ്ങളും ചുട്ടെടുക്കുന്നു. 'പെണ്ണിര'കള്‍ക്കായുള്ള അനാവശ്യ പ്രതികരണങ്ങള്‍ വരുത്തിവെക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ തികഞ്ഞ മൗനം പാലിക്കുന്നു. പരിഹാരത്തിനായി എവിടെ നിന്ന് തുടങ്ങണം? മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു.

Read More
മുഖമൊഴി

ഇസ്‌ലാം വിദ്വേഷത്തിന്റെ തീയില്‍ എരിയുന്ന സ്വീഡന്‍ ‍

പത്രാധിപർ

ഇസ്‌ലാമോ ഫോബിയയും ഇസ്‌ലാം വിരോധവും ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍ പല രൂപത്തില്‍ അത് പ്രകടിപ്പിക്കാറുണ്ട്. 2019 മാര്‍ച്ച് മാസത്തില്‍ ന്യൂസീലാന്റില്‍ നടന്ന കൂട്ടക്കൊല നാമാരും മറന്നിട്ടില്ല. ബ്രന്റണ്‍ ടെറാന്റ് എന്ന വ്യക്തിയാണ് അന്ന് വ്യക്തമായ ഇസ്‌ലാം വിരോധത്താല്‍ മുസ്‌ലിംകളെ കൂട്ടക്കൊല നടത്തിയത്...

Read More
ജാലകം

മൂന്നുചെവി

-സി.

സ്വന്തമായ താല്‍പര്യങ്ങളും നിവൃത്തിച്ചുകിട്ടേണ്ട ആഗ്രഹങ്ങളും എല്ലാവര്‍ക്കുമുണ്ടായിരിക്കും. 'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന പഴമൊഴി പോലെ തന്റെ താല്‍പര്യങ്ങള്‍ നേടാന്‍ ന്യായമുണ്ടാക്കുക ഏതൊരു മനുഷ്യന്റെയും സ്വഭാവമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് തര്‍ക്കങ്ങളും ബന്ധങ്ങളില്‍ ഉലച്ചിലുമുണ്ടാകുന്നത്....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സ്വഫ്ഫ് (അണി) : ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മൂസാ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു....

Read More
ലേഖനം

പ്രതീക്ഷ മങ്ങിയ തോട്ടക്കാരന്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ..

Read More
ലേഖനം

അതുല്യര്‍ ഈ അനുചരന്മാര്‍

ഇഹ്‌സാന്‍ വളപട്ടണം

പ്രവാചകന്മാര്‍ക്കുശേഷം ഏറ്റവും ശ്രേഷ്ഠരായവരാണ് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യുടെ അനുചരന്മാര്‍. പ്രവാചകനെ ﷺ വിശ്വാസിയായിക്കൊണ്ട് കണ്ടുമുട്ടുകയും വിശ്വാസിയായിത്തന്നെ മരണപ്പെടുകയും ചെയ്യാന്‍ ഭാഗ്യം ലഭിച്ച മഹാരഥന്മാരാണ് അവര്‍. പ്രവാചകനുമായുള്ള സഹവാസം ലഭിക്കുക എന്നതിനെ..

Read More
ലേഖനം

തമാശയും സഹായവും

അബ്ദുല്‍ ജബ്ബാര്‍ മദീനി

അനിഷ്ടങ്ങളും പരിഹാസങ്ങളും കലരുകയോ സമ്മാനിക്കുകയോ ചെയ്യാത്ത വിധമുള്ള തമാശകളും നര്‍മങ്ങളും മറ്റുള്ളവരെ വശീകരിക്കുകയും അവരുടെ ഇഷ്ടം നേടിത്തരികയും ചെയ്യും. തമാശകള്‍ ഒരിക്കലും കൂടുതലാവരുത്. അപ്രകാരം അന്യരുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുന്നതും സത്യത്തെ തമസ്‌കരിക്കുന്നതും അസത്യം സ്ഥാപിക്കുന്നതും..

Read More
ലേഖനം

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ?

ഡോ.സബീല്‍ പട്ടാമ്പി

യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാര്‍ മതങ്ങളെ വിമര്‍ശിക്കാന്‍ കൊണ്ടുനടക്കുന്ന ഒന്നാമത്തെ ആയുധമാണ് ശാസ്ത്രം. സര്‍ ഐസക് ന്യൂട്ടന്റെ കാലത്ത് (18ാം നൂറ്റാണ്ട്) ശാസ്ത്രത്തിനുണ്ടായ കുതിച്ചുചാട്ടത്തിനു ശേഷം അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട പ്രധാനപ്പെട്ട ഒരു ചിന്ത ഇനിയങ്ങോട്ട് ശാസ്ത്രത്തിന്റെ കാലമാണ് എന്നും..

Read More
കാഴ്ച

പതിനേഴാം നമ്പര്‍ ഗോഡൗണ്‍

ഇബ്‌നു അലി എടത്തനാട്ടുകര

രാത്രി ഓണ്‍ലൈന്‍ ക്ലാസ്സിലായിരുന്നു. അപ്പോഴാണ് ജ്യേഷ്ഠ സുഹൃത്ത് വിളിച്ചത്. എന്നാല്‍ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു. രാവിലെ വിളിച്ചപ്പോള്‍ കിട്ടിയതുമില്ല. കുറച്ചു കഴിഞ്ഞ് വിളിയെത്തി. പ്രത്യേകിച്ച് ഒന്നുമില്ല, ഒരു സന്തോഷം പങ്കുവെക്കാന്‍ എന്നു പറഞ്ഞ് പടച്ചവനെ പലവട്ടം സ്തുതിച്ചു...

Read More