
2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11
ധനസമ്പാദനം, വിനിയോഗം: വേണം ചില പ്രായോഗിക കാഴ്ചപ്പാടുകള്‍
നബീല്‍ പയ്യോളി
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിലേക്കാണ് കോവിഡ് എന്ന മഹാമാരി കൂടി വന്നുചേര്‍ന്നത്. സാധാരണക്കാരന്റെ ധനാഗമന മാര്‍ഗങ്ങള്‍ പലതും അടഞ്ഞുപോയപ്പോള്‍ ചെലവുകള്‍ കുത്തനെ കൂടുകയും ചെയ്തു. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഗുരതരമായ പ്രത്യാഘാതങ്ങള്‍ക്ക് നാം സാക്ഷിയാവേണ്ടി വരും.

സലഫികളുടെ സവിശേഷത
പത്രാധിപർ
പ്രമാണങ്ങള്‍ക്കു മുന്നില്‍ കീഴൊതുങ്ങുക എന്ന നയം സ്വീകരിച്ച് മുന്നോട്ടുപോകുന്നവരാണ് സലഫികള്‍. ഇത് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും താല്‍പര്യമാണ് താനും. അല്ലാഹുവിന്റെ ഈ വചനം ശ്രദ്ധിക്കുക: ''ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും ...
Read More
അശജ്ജിന്റെ കഥ
-സി.
അറേബ്യന്‍ ഉപദീപിന്റെ കിഴക്കെ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന അല്‍അഹ്‌സാ പ്രദേശമടങ്ങുന്ന മേഖലയുടെ പഴയപേര് ബഹ്‌റൈന്‍ എന്നാണ്. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ അവിടെനിന്ന് അബ്ദുല്‍ഖൈസ് കുടുംബത്തിലെ ഒരു സംഘം വിശ്വാസികള്‍ നബി ﷺ യെ കാണാനായി മദീനയിലേക്ക് പുറപ്പെട്ടു. ഇസ്‌ലാം സ്വീകരിക്കാനുള്ള ആഗ്രഹമാണവരെ ഈ ..
Read More
ജുമുഅ: ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായവനെ). ആകാശ ഭൂമിയിലുള്ളവരെല്ലാം അവനെ ആരാധിക്കുന്നു. അവന്റെ ആരാധ്യത അംഗീകരിക്കുന്നു. അവന്റെ കല്‍പനകള്‍ക്ക് കീഴ്‌പ്പെടുകയും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഇരുലോകങ്ങളുടെയും അധികാരമുള്ള പൂര്‍ണന്‍. എല്ലാം അവന്റെ അടിമകള്‍, നിയന്ത്രണത്തിലുള്ളവര്‍...
Read More
മനഃസംതൃപ്തി
അബ്ദുല്‍ ജബ്ബാര്‍ മദീനി
അല്ലാഹു—നല്‍കിയതിലും അവന്റെ വിധിയിലും തൃപ്തിപ്പെടുക എന്നത് ഉത്തമമായ ഒരു സ്വഭാവഗുണമാണ്. ഈ സ്വഭാവം കൈവരിച്ചവന്‍ തന്റെ ലക്ഷ്യം നേടിയെന്നും ആഗ്രഹം സഫലീകരിച്ചുവെന്നും തിരുമൊഴികള്‍ അറിയിക്കുന്നു. അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''ഇസ്‌ലാം സ്വീകരിക്കുകയും ..
Read More
മനുഷ്യന്‍ അമാനത്തിന്റെ വാഹകന്‍
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
ലക്ഷത്തില്‍ പരം നബിമാര്‍ ലോകത്ത് നിയുക്തരായിട്ടുണ്ട്. അവരില്‍ വിശ്വസിച്ച അനുയായികള്‍ അതിന്റെ പേരില്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. യുദ്ധങ്ങളും രക്തസാക്ഷിത്വങ്ങളുമുണ്ടായി. സ്വയം ജീവിക്കാന്‍ വേണ്ടിയായിരുന്നില്ല; മറിച്ച് തങ്ങളിലേല്‍പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുവാന്‍ വേണ്ടിയായിരുന്നു അവര്‍ അതെല്ലാം..
Read More
ചെറുപ്പമംഗീകരിച്ച് വലിയവരാവുക
അബൂഅമീന്‍
തനിക്ക് അല്ലാഹു നല്‍കിയ ശേഷികളൊക്കെയും ദൈവികദാനമാണെന്ന് തിരിച്ചറിയാതിരിക്കുമ്പോള്‍ മനുഷ്യന്‍ അഹങ്കാരിയും അക്രമിയുമായിത്തീരുന്നു. അതോടെ ആരെയും വകവെക്കാത്ത താന്തോന്നിയായി മാറുന്നു അവന്‍. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളിലും ആഘോഷങ്ങളില്‍പോലും ഈയൊരു ബോധം വളര്‍ത്തിയെടുക്കുന്നതായി കാണാം.....
Read More
കാരണങ്ങളെ സമീപിക്കുമ്പോള്‍ വിശ്വാസി ശ്രദ്ധിക്കേണ്ടത്
ശമീര്‍ മദീനി
നമുക്ക് പലതരത്തിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവ പൂര്‍ത്തീകരിക്കാന്‍ നാം പലമാര്‍ഗങ്ങളും ഉപയോഗിക്കാറുമുണ്ട്. സ്രഷ്ടാവ് പ്രകൃതിയില്‍ ഓരോ കാര്യത്തിനും പല കാരണങ്ങള്‍ അഥവാ മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടായിരിക്കും. പ്രാപഞ്ചികനിയമങ്ങള്‍ അല്ലെങ്കില്‍ കാര്യകാരണ ബന്ധങ്ങള്‍ എന്ന് നാം പറയാറുള്ളത് ഇത്തരം സംഗതികള്‍ക്കാണ്. ..
Read More
ഖലീഫാ ഉമറിന്റെ കടലാസും കടലിലെറിയപ്പെട്ട പഴവും
മൂസ സ്വലാഹി, കാര
കൊറോണ മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കിയ സാഹചര്യത്തിലും മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ, കര്‍മ മേഖലകളെ ശിര്‍ക്ക്, ബിദ്അത്തുകള്‍കൊണ്ട് ചൂഷണംചെയ്യുക എന്ന പൗരോഹിത്യത്തിന്റെ പതിവ് സമ്പ്രദായം ഇടവിടാതെ തന്നെ തുടരുന്നു എന്നത് ആശ്ചര്യകരമാണ്. 2020 ജൂലൈ 17ന് 'മലയാള മനോരമ' ദിനപത്രത്തില്‍ 'സമൃദ്ധിക്കായി ..
Read More
അല്ലാഹുവില്‍ അഭയം
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
അഖിലത്തിന്നധിപനാം അല്ലാഹുവിന്നെ; അറിഞ്ഞാരാധനക്കുര ചെയ്തു നാഥന്‍; അതിനായയച്ചല്ലോ കാരുണ്യ ദൂതരെ; ആലം മുഴുക്കെ അറിയിച്ചിടുവാന്‍; പ്രപഞ്ചത്തിന്‍ നാഥനാം പരമോന്നതന്റെ; പരിശുദ്ധ നാമങ്ങള്‍ പതിവായ് പറഞ്ഞ്; പ്രാര്‍ഥന ഉപരിയിലേക്കുയര്‍ന്നാല്‍; പരിഹാരമുറപ്പെന്നറിഞ്ഞുവെക്കൂ ...
Read More

