
2020 ജൂണ്‍ 20 1441 ശവ്വാല്‍ 28
പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ
അലി ചെമ്മാട്
പരിണാമത്തിന് തെളിവ് കണ്ടെത്താന്‍ വേണ്ടി മുപ്പത് വര്‍ഷത്തിലധികമായി നടന്നുവരുന്ന മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം കൊറോണാ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 'പരിണാമത്തിന്റെ ഹൃദയ'മായി റിച്ചാര്‍ഡ് ഡോക്കിന്‍സ് പരിചയപ്പെടുത്തിയ ഈ പരീക്ഷണത്തിന്റെ പരിണാമ വികാസങ്ങള്‍ വിശകലനം ചെയ്യുന്നു.

മികച്ച അധ്യാപകരും നല്ല ശിഷ്യന്മാരും
പത്രാധിപർ
അറിവിന് വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ആദ്യമായി നബി ﷺ ക്ക് ലഭിച്ച വഹ്‌യ് തന്നെ 'ഇക്വ്‌റഅ്' അഥവാ നീ വായിക്കുക എന്ന് തുടങ്ങുന്നതാണ് എന്നത് ശ്രദ്ധേയമാണ്. 'എന്റെ രക്ഷിതാവേ, നീ എനിക്ക് അറിവ് വര്‍ധിപ്പിച്ച് തരേണമേ' എന്ന് പ്രാര്‍ഥിക്കുവാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുമുണ്ട്....
Read More
നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്കുള്ള ദൂരം
അഹ്മദ് അബ്ദുല്‍ ആല്‍
സത്യവിശ്വാസത്തിലേക്ക് നിരീശ്വരവാദത്തില്‍നിന്ന് വന്ന പ്രസിദ്ധരായ വ്യക്തികളുടെ ഉദാഹരണങ്ങള്‍ മതവിശ്വാസത്തില്‍ അസ്വസ്ഥരായി കഴിയുന്ന യുവാക്കള്‍ക്ക് പ്രയോജനപ്രദമാണ്. ചിന്താപരമായ ദൗര്‍ബല്യം, തങ്ങളുടെ അടിസ്ഥാനങ്ങളോട് മതവിശ്വാസങ്ങള്‍ക്കുള്ള എതിര്‍പ്പ് എന്നിവ കാരണമായി മതപരമായ വിശ്വാസങ്ങളില്‍ ...
Read More
തഗാബുന്‍ (നഷ്ടം വെളിപ്പെടല്‍): ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും ചെയ്തവരാകട്ടെ) ബുദ്ധിപരമോ മതപരമോ ആയ യാതൊരു അവലംബവുമില്ലാതെ നിഷേധിച്ചവര്‍. അവര്‍ക്കാകട്ടെ വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വന്നെത്തുകയും ചെയ്തു. അതെല്ലാം അവര്‍ കളവാക്കി. അതിനോടവര്‍ ധിക്കാരം കാണിച്ചു. ...
Read More
സത്യസന്ധത
അബ്ദുല്‍ ജബ്ബാര്‍ മദീനി
ഇസ്‌ലാം കല്‍പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു മഹത്തായ സ്വഭാവമാകുന്നു സത്യസന്ധത. പെരുമാറ്റങ്ങളിലും ഇടപാടുകളിലുമെല്ലാം സത്യസന്ധതയുടെയും വസ്തുനിഷ്ഠമായ വാര്‍ത്തകളുടെയും അനിവാര്യത അനിഷേധ്യമാണല്ലോ. അല്ലാഹു ആജ്ഞാപിക്കുന്നത് നോക്കൂ: ''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ...
Read More
ഇന്ത്യയിലെ ഇസ്‌ലാമോഫോബിക്ക് വേരുകള്‍
ഹിലാല്‍ സലീം സി.പി
ജനസംഖ്യാവര്‍ധനവിനെതിരെയുള്ള പ്രചാരണങ്ങളില്‍ ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്നത് ഭരണകൂടങ്ങള്‍ കൈക്കൊണ്ടിട്ടുള്ള വംശവെറിയിലധിഷ്ഠിതമായ നയങ്ങളാണ്. 200 മില്യണ്‍ മുസ്‌ലിംകള്‍ 966 മില്യണ്‍ വരുന്ന ഹിന്ദുക്കളെ ജനസംഖ്യയില്‍ വൈകാതെ മറികടക്കും എന്നതാണ് പ്രധാനമായുള്ള വാദം. വാദിക്കുന്നവര്‍ ഈ കണക്കുകള്‍ പറയാറില്ല ...
Read More
അബൂമഹദൂറ അല്‍ജുഹ്മി(റ)
മുഹമ്മദ് ശമീല്‍
അബ്ദുല്ലാഹ് ബിന്‍ മുഹൈരിജ് ശാമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് തന്റെ യജമാനനായ അബൂമഹദൂറ(റ)യോട് ചോദിച്ചു: ''നിങ്ങള്‍ (അബൂ മഹദൂറ) എങ്ങനെയാണ് ബാങ്ക് വിളിക്കാന്‍ ആരംഭിച്ചത് എന്ന് ശാമിലെ ജനങ്ങള്‍ എന്നോട് ചോദിക്കും. അപ്പോള്‍ അവരോട് ഞാന്‍ എന്ത് പറയും?'' അപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ മുഹൈരിജി(റ)ന് ...
Read More
പ്രകൃതത്തെ കണ്ടറിയുന്ന സാമര്‍ഥ്യം
അഷ്‌റഫ് എകരൂല്‍
ഒരു കുടുംബത്തിന്റെ രണ്ട് അടിസ്ഥാന ചക്രങ്ങളാണല്ലോ ഭര്‍ത്താവും ഭാര്യയും. രണ്ട് അറ്റങ്ങളില്‍ നിന്ന് കടന്നുവന്ന് ഒന്നായവര്‍. ജീവിതപാത ഒന്നിച്ച് താണ്ടിത്തീര്‍ക്കേണ്ടവര്‍. ഓരോ മനുഷ്യനും ഓരോ പ്രകൃതത്തിലാണ് ഊട്ടപ്പെട്ടിട്ടുള്ളതെന്നതിനാല്‍ രണ്ടുപേര്‍ക്കും ഒരേ പ്രകൃതവും ഒരേ താല്‍പര്യവും ഉണ്ടാവുക സംഭവ്യമല്ല...
Read More
മനസ്സിനെ തിരിച്ചറിയുക
ഷമീര്‍ മരക്കാര്‍ നദ്‌വി
മനുഷ്യകഴിവുകള്‍ നിസ്തുലമാണ്. മനസ്സിന്റെ ശക്തി അവനില്‍ ധാരാളം കഴിവുകളെ പരിപോഷിപ്പിക്കുന്നു. മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മനുഷ്യനെ മറ്റു വര്‍ഗങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം. കര്‍മമണ്ഡലങ്ങളില്‍ വ്യക്തിപരമായ വേര്‍തിരിവുകള്‍ സാധ്യമാക്കുന്നതും ഈ മനസ്സിന്റെ ശേഷിവ്യത്യാസമാണ്....
Read More
ഫലസ്തീന്‍ ക്വാറന്റൈന്‍
ആഷിക്ക് മുഹമ്മദ് ലബ്ബ, എരുമേലി
'മുഹ്‌സിനേ, വാതില്‍ തുറക്ക്...' 'ഉപ്പാ, ഇക്കാക്ക വന്നെന്ന് തോന്നുന്നു.' മുഹ്‌സിന്‍ മേശക്കടിയില്‍ നിന്നും ധൃതിയില്‍ എണീറ്റ് വാതില്‍ തുറന്നു. പ്രഭാതസൂര്യന്റെ വെള്ളിവെളിച്ചം വാതിലിനിടയിലൂടെ അരിച്ചു കയറി. 'എന്തായിരുന്നു, ഉപ്പയും മോനും പരിപാടി...?' മുഹ്‌സിന്റെ കവിളില്‍ നുള്ളിക്കൊണ്ട് മുറാദിന്റ ചോദ്യം....
Read More
'പ്രകാശവര്‍ഷം'
വായനക്കാർ എഴുതുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇസ്വ്‌ലാഹി കുടുംബത്തിലെ സഹപ്രവര്‍ത്തകന്‍ അദ്ദേഹം യു.എ.ഇയില്‍ക്വുര്‍ആന്‍ വിതരണം ചെയ്യാന്‍ പോയ ഒരു അനുഭവം പങ്കുവെച്ചു: 'സൗജന്യ ക്വുര്‍ആന്‍ പരിഭാഷ അവശ്യമുണ്ടെങ്കില്‍ വിളിക്കുക' എന്ന ഒരു പരസ്യം അദ്ദേഹം പത്രത്തില്‍ കൊടുത്തു. വിവിധ ഭാഗങ്ങളില്‍നിന്ന് അവശ്യക്കാര്‍ ബന്ധപ്പെട്ടു....
Read More
