
2020 ജൂണ്‍ 13 1441 ശവ്വാല്‍ 21
കറുത്തവന്റെ കൈപിടിച്ചുയര്‍ത്തിയ ഇസ്‌ലാം
ഡോ.സബീല്‍ പട്ടാമ്പി
വംശീയതയുടെ വിഷപ്പുക കൊണ്ട് അമേരിക്കന്‍ മനസ്സും, അതിനെതിരെയുള്ള പ്രതിഷേധച്ചൂട് കൊണ്ട് തെരുവും ഘനീഭവിച്ചിരിക്കുകയാണ്. ജാതി-മത-വര്‍ണങ്ങള്‍ക്കതീതമായി മനുഷ്യനെ പരിഗണിക്കാന്‍ ദൈവികനിയമങ്ങള്‍ക്ക് മാത്രമെ കഴിയൂ എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇസ്‌ലാം. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ ഈ രംഗത്ത് എത്രമാത്രം പരാജയമാണെന്നതിന്റെ ഉദാഹരണമാണ് അമേരിക്കന്‍ സാമൂഹിക വ്യവസ്ഥ.

പാലക്കാടുനിന്ന് മലപ്പുറത്തേക്ക് ചരിഞ്ഞ ആന!
പത്രാധിപർ
ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 6000 കവിഞ്ഞു. അന്യസംസ്ഥാനത്ത് തൊഴിലെടുക്കുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സ്വന്തം നാട്ടിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്ന് പോകുന്നതിനിടയില്‍ രോഗംബാധിച്ചും വിശപ്പും ദാഹവും സഹിക്കാതെയും തളര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം മുന്നൂറിനടുത്താണ്....
Read More
ഇബ്‌നു അബ്ദില്‍ വഹാബ്: ആരോപണങ്ങളുടെ നിജസ്ഥിതിയെന്ത്?
റൈഹാന്‍ അബ്ദുല്‍ ഷഹീദ്
മുഹമ്മദ്ബിന്‍ അബ്ദില്‍വഹാബ്(റഹി). ആ പേര് കേള്‍ക്കാത്തവര്‍ വളരെ വിരളമായിരിക്കും. ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ മതപ്രബോധനരംഗത്ത് മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന്‍. പ്രവാചക ചര്യയും മുന്‍ഗാമികളുടെ മാര്‍ഗവും അണപ്പല്ല് ചേര്‍ത്ത് കടിച്ചു പിടിച്ചിരുന്ന സലഫുകള്‍ക്ക് ശേഷം വീണ്ടും മുസ്‌ലിം സമൂഹം ...
Read More
തഗാബുന്‍ (നഷ്ടം വെളിപ്പെടല്‍): ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തുടര്‍ന്ന് ശിക്ഷയുടെ കാരണം വ്യക്തമാക്കുകയാണ്. (അതെന്തുകൊണ്ടെന്നാല്‍) അവര്‍ക്ക് വന്ന നാശവും ശിക്ഷയും. (എന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്മാര്‍ വ്യക്തമായ ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു). സത്യവും അസത്യവും ഏതെന്നതിനുള്ള വ്യക്തമായ വചനങ്ങളുമായി. അവര്‍ വെറുപ്പ് പ്രകടിപ്പിക്കുകയും ദൂതന്മാരോട് ...
Read More
ക്ഷമ
അബ്ദുല്‍ ജബ്ബാര്‍ മദീനി
നിഷിദ്ധങ്ങളെ തൊട്ട് ശരീരത്തെ തടഞ്ഞിടുക, നിര്‍ബന്ധ കാര്യങ്ങളില്‍ ശരീരത്തെ തളച്ചിടുക, വിധികളില്‍ വേവലാതിയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നതില്‍നിന്ന് ശരീരത്തെ പിടിച്ചുനിര്‍ത്തുക എന്നിങ്ങനെ വിശാലമായ വിവക്ഷകളും കാഴ്ചപ്പാടുകളുമാണ് ഇസ്‌ലാമില്‍ ക്ഷമക്കുള്ളത്. ഇസ്‌ലാം ഏറ്റവും കൂടുതല്‍ പരിഗണിച്ച സ്വഭാവമാണ് ക്ഷമ. വിശുദ്ധ ക്വുര്‍ആനില്‍...
Read More
ജനസംഖ്യ, സാമ്രാജ്യത്വം, ഇസ്‌ലാം
ഹിലാല്‍ സലീം സി.പി
'തുടര്‍ച്ചയായ അസത്യപ്രചാരണത്തിലൂടെ ജനങ്ങള്‍ നിങ്ങളെ വിശ്വാസത്തിലെടുക്കും, അതെത്ര ഭീമാബദ്ധമാണെങ്കിലും!' കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സൈക്കോളജിസ്റ്റായ വാന്‍ഡര്‍ ലിന്‍ഡന്റെ വാക്കുകളാണിവ. ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുക വഴി തല്‍പരകക്ഷികള്‍ തങ്ങളുടെ ഹിഡന്‍ ...
Read More
വിശ്വാസത്തിന്റെ കരുത്ത്
അബൂഫായിദ
അബൂബക്കര്‍(റ) പറയുന്നു: ''ഞങ്ങള്‍ സൗര്‍ ഗുഹയിലായിരിക്കെ തലക്കുമുകൡലൂടെ നടന്നു നീങ്ങുന്ന മുശ്‌രിക്കുകളുടെ പാദങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അന്നേരം അല്ലാഹുവിന്റെ 'ദൂതരേ, അവരാരെങ്കിലും പാദങ്ങള്‍ക്കു ചുവട്ടിലൂടെ നോക്കിയാല്‍ നമ്മെ കണ്ടെത്തുമല്ലോ' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: 'അബൂബക്കര്‍!...
Read More
നവ വിദ്യാര്‍ഥിത്വം
അന്‍ഷാദ് ഇബ്‌നു യഅ്ക്വൂബ്
ഇടവപ്പാതി കനത്തുപെയ്യുമ്പോഴും നിവര്‍ത്തിയ കുടയ്ക്കുള്ളില്‍ ചേര്‍ത്തുപിടിച്ച് അക്ഷരമുറ്റത്തേക്ക് നമ്മെ കൊണ്ടുചെന്നാക്കിയപ്പോള്‍ നമ്മുടെ പിതാവിന്റെ മനസ്സില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കും. പ്രായം തളര്‍ത്തുന്ന സമയത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും പേമാരി കണക്കെ പെയ്യുമ്പോള്‍ ഒരു കുടയുമായി ചേര്‍ത്തുപിടിക്കാന്‍ ...
Read More
കുഞ്ഞ് ജനിച്ചാല്‍
ശമീര്‍ മദീനി
സന്താനമോഹം മനുഷ്യസഹജമാണ്. പ്രവാചകന്മാര്‍ പോലും അതിനായി കൊതിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു. ''എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ''(ക്വുര്‍ആന്‍ 37:100)....
Read More
ആരവമൊഴിഞ്ഞ വിദ്യാലയങ്ങള്‍
വി.ടി അബ്ദുസ്സലാം
ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങും എന്നു കേട്ടപ്പോള്‍ എന്തോ ഒരു നിര്‍വികാരതയാണ് തോന്നിയത്. ഓര്‍മകളില്‍ ഓടിമറഞ്ഞ സ്‌കൂള്‍ കാലം ഓളമിട്ടു. വിശേഷിച്ച് ഓരോ അവധിക്കാലത്തിനും വിരാമമിട്ട് വരുന്ന സ്‌കൂള്‍ തുറപ്പുകള്‍. സ്ലേറ്റും പെന്‍സിലും കയ്യിലൊതുക്കി നെഞ്ചില്‍ ചേര്‍ത്തുപിടിച്ച്, കീശയില്‍ ഉമ്മ തന്ന മഷിത്തണ്ടുവച്ച് ...
Read More
പുറപ്പാട്
ഉസ്മാന്‍ പാലക്കാഴി
സഖി നീ കരം പിടിച്ചെന്‍കൂടെ നടക്കുക; സുഖമായ് നാട്ടിലെത്താം എന്നാശ വെടിയുക; ജീവിതമൊരു നീണ്ട നാടകം, അറിയുക; ജീവിക്കാന്‍ പല വേഷം കെട്ടുവാന്‍ തുനിയുക; ജീവിത മാര്‍ഗം തേടിവന്നതാണിവിടെ നാം; ജീവനും കൊണ്ടോടുവാന്‍ കോവിഡ് നിമിത്തമായ്; ആയിരം കാതം താണ്ടി എത്തണം സ്വഗേഹത്തില്‍; ആയതിനായി വണ്ടിയില്ലല്ലോ വഴിയെന്ത്?...
Read More
