2020 മെയ് 23 1441 റമദാന്‍ 30

ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും

ഹിലാല്‍ സലീം സി.പി

ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ജനസംഖ്യാവര്‍ധനവാണെന്ന തരത്തിലുള്ള പഠനങ്ങള്‍ ഏതാണ്ടെല്ലാ രാജ്യങ്ങളും അംഗീകരിച്ച് കഴിഞ്ഞു. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും ഭക്ഷിക്കാനാവശ്യമായ വായ മാത്രമെയുള്ളൂവെന്നും നിര്‍മാണത്തിനുപയുക്തമായ കൈകളില്ലെന്നുമുള്ള മിഥ്യാധാരണയിലാണ് ഈ പഠനങ്ങളുടെയെല്ലാം അസ്തിവാരമിട്ടിരിക്കുന്നത്. ജനസംഖ്യാ വര്‍ധനവ് കൊണ്ട് ആത്യന്തികമായി രാജ്യത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഈ രംഗത്തെ ഇസ്‌ലാമിന്റെ നിലപാടെന്താണ്?

Read More
മുഖമൊഴി

വ്യക്തിവിശുദ്ധിയുടെ അനിവാര്യത ‍

പത്രാധിപർ

മനുഷ്യനെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ്. മനുഷ്യന്റെ പ്രകൃതിയും അവന്റെ ആവശ്യങ്ങളും മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വരുന്ന മാറ്റങ്ങളും ശരിക്കും അറിയുന്നവന്‍ അല്ലാഹു മാ്രതമാണ്. അതുകൊണ്ട് തന്നെ കല്‍പനകളും നിരോധനങ്ങളും അടങ്ങുന്ന മതനിയമങ്ങള്‍ മനുഷ്യന്ന് നിര്‍ണയിച്ചുകൊടുക്കാനുള്ള അവകാശം അല്ലാഹുവിന് ...

Read More
ലേഖനം

സകാത്തിന്റെ സാമൂഹിക പ്രസക്തി

ഉസ്മാന്‍ പാലക്കാഴി

സകാത്ത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് എന്ന കാര്യം കൊച്ചുനാളില്‍ മദ്‌റസയില്‍വച്ച് പഠിക്കുന്നതാണ് ഓരോ സത്യവിശ്വാസിയും. എന്നാല്‍ അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു. ശ്രമിച്ച് പരാജയപ്പെടുകയല്ല, മറിച്ച് അതില്‍ വിമുഖത കാണിച്ച് പിന്നിലായിപ്പോകുകയാണ് ചെയ്യുന്നത് ...

Read More
ലേഖനം

കോവിഡ് കാലത്തെ നോമ്പും പെരുന്നാളും

ഫൈസല്‍ പുതുപ്പറമ്പ്

വിശുദ്ധ രാവുകള്‍ ഓരോന്നായി നമ്മില്‍നിന്ന് കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഏറ്റവും വിശുദ്ധമായ അവസാന പത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണല്ലോ നമുക്കുള്ളത്. എന്നാലും ഒന്ന് മനസ്സു വെച്ചാല്‍ പുണ്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാം എന്ന് മാത്രമല്ല; ...

Read More
ലേഖനം

സൈബര്‍ ഇടങ്ങളിലെ വിദ്വേഷ പ്രചാരണവും ഹൈക്കോടതി ഇടപെടലും

നബീല്‍ പയ്യോളി

ഡിജിറ്റല്‍ യുഗത്തിന്റെ ആശയവിനിമയ സാധ്യതകള്‍ അനന്തമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും മറ്റേതൊരു കോണിലെയും വാര്‍ത്തകളും വിശേഷങ്ങളും കൈമാറാന്‍ നിമിഷങ്ങള്‍ക്കകം സാധ്യമാകും എന്നതാണ് ഡിജിറ്റല്‍ യുഗത്തിലെ ആശയ വിനിമയങ്ങളുടെ ഏറ്റവും ഗുണപരമായ വശം. ...

Read More
വിവര്‍ത്തനം

റമദാനിന്റെ പ്രത്യേകതയും ദുല്‍ഖര്‍നൈനും

തബാറുക് മഅ്‌റൂഫ്

ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം, ശ്രേഷ്ഠമായ റമദാനിന്റെ ആദ്യരാവില്‍ ചന്ദ്രന്‍ വെളിപ്പെടുമ്പോള്‍ പ്രപഞ്ചത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രവാചകന്‍ ﷺ പറയുന്നു: ''റമദാന്‍ മാസത്തിലെ ആദ്യരാവായാല്‍, ദുര്‍മാര്‍ഗികളായ ജിന്നുകളും പിശാചും ബന്ധിക്കപ്പെടുന്നു. നരക കവാടങ്ങള്‍ അടക്കപ്പെടുന്നു. അതില്‍ നിന്ന് ഒരു കവാടം പോലും ...

Read More
ലേഖനം

റമദാന്‍; അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുമ്പോള്‍

ലുക്വ്മാനുല്‍ ഹകീം അല്‍ഹികമി

കോവിഡ് കാലത്തെ ഈ റമദാന്‍ ഏറിയപങ്കും നമ്മില്‍ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ദിനരാത്രങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. താന്‍ ചെലവഴിച്ച ഓരോ ദിനരാത്രത്തെകുറിച്ചുമുള്ള വിചിന്തനം ഒരു വിശ്വാസിക്ക് ഗുണകരമായിരിക്കും. അത്തരം ചിന്തകളിലേക്ക് ശ്രദ്ധകൊടുത്താല്‍ തീര്‍ച്ചയായും രണ്ടുവിഭാഗം ആളുകളെ നമുക്ക് ...

Read More
ലേഖനം

സഫറുല്‍ ഇസ്‌ലാം ഖാന്‍: ഇസ്‌ലാമോഫോബിയയിലേക്കാണ് ചര്‍ച്ച നീളേണ്ടത്...

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

ലോക മുസ്‌ലിംകള്‍ മുഴുവന്‍ വ്രതാനുഷ്ഠാനത്തിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും വ്രതത്തിലാണ്. അദ്ദേഹത്തിന്റെ വ്രതം മുസ്‌ലിംകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ വ്രതമല്ല; മറിച്ച് മുസ്‌ലിം വെറുപ്പിന്റെ ഭാഗമായ മൗനവ്രതമാണ്....

Read More
കാഴ്ച

നഷ്ടപ്പെടുത്തരുത് ഈ പത്ത് ദിനങ്ങള്‍

അബൂമുസ്‌ലിം അല്‍ഹികമി

റമദാനിലെ മറ്റെല്ലാ ദിനരാത്രങ്ങളെക്കാളും ശ്രേഷ്ഠത അവസാനത്തെ പത്ത് ദിനങ്ങള്‍ക്കുണ്ട്. നമ്മുടെ മുന്‍ഗാമികള്‍ മൂന്ന് പത്തുകള്‍ക്ക് ശ്രേഷ്ഠത കല്‍പിച്ചവരായിരുന്നു. മുഹര്‍റം മാസത്തിലെ ആദ്യത്തെ 10 ദിനങ്ങള്‍, റമദാനിലെ അവസാനത്തെ 10 ദിനങ്ങള്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ 10 ദിനങ്ങള്‍ എന്നിവയാണവ....

Read More