
2020 ഏപ്രില്‍ 25 1441 റമദാന്‍ 02
ജലം അമൂല്യമാണ്: പങ്കുവയ്ക്കുക, പാഴാക്കരുത്
മുജീബ് ഒട്ടുമ്മല്‍
ജീവന്റെ ഉല്‍ഭവം ജലത്തില്‍ നിന്നാണ്. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന്റെ ആധാരവും ജലം തന്നെ. വായുവും വെള്ളവും വെളിച്ചവുമെല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാത്തവര്‍ക്ക് ശക്തമായ ശിക്ഷയും നന്ദികാണിക്കുന്നവര്‍ക്ക് വര്‍ധനവും സ്രഷ്ടാവ് നല്‍കുമെന്നതിന് ചരിത്രം സാക്ഷിയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കോവിഡെന്ന മഹാമാരിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമൂഹത്തിലേക്ക് വരള്‍ച്ച കൂടി കടന്നുവരുമ്പോള്‍ നാം തിരിച്ചറിയേണ്ടത് എന്താണ്?

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു റമദാന്‍
പത്രാധിപർ
ലോക മുസ്‌ലിംകള്‍ റമദാന്‍ മാസത്തെ അത്യധികം ആഹ്‌ളാദത്തോടെയാണ് എല്ലാ വര്‍ഷവും വരവേല്‍ക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം അധികമാര്‍ക്കും അതിന് സാധ്യമല്ല. കാരണം കോവിഡ് 19 എന്ന രോഗം അത്രകണ്ട് ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കുടുംബത്തിന്റെ അത്താണിയായവര്‍ രോഗബാധിതരായി കിടക്കുന്നതിന്റെ ....
Read More
അന്നം നല്‍കുക, പുണ്യം നേടുക
മുഹമ്മദ് സ്വാദിഖ് മദീനി
വായു, വെള്ളം എന്നിവ പോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഭക്ഷണം. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അധികസമയവും ഭക്ഷണത്തിനായുള്ള നെട്ടോട്ടത്തിനായാണ് ചെലവഴിക്കുന്നത്. പണക്കാര്‍ക്ക് വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും ഒരുനേരത്തെ അന്നത്തിനു വേണ്ടി യാചിക്കുന്നവരും മക്കളുടെ ഒരു ചാണ്‍ ...
Read More
സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
പരിശുദ്ധ ക്വുര്‍ആനില്‍ പലയിടങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ള വചനമാണ് 'സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ' എന്നത്. അഥവാ സത്യവിശ്വാസത്തിന്റെ അനിവാര്യതകളില്‍ പെട്ടതാണ് അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ചവന്‍ സര്‍വശക്തനാണെന്നും അവന്റെ തീരുമാനങ്ങള്‍ മാത്രമാണ്...
Read More
പ്രതീക്ഷിക്കാതെ ലഭിച്ച അവസരം
അബൂഹംദ ആലിക്കല്‍
ഒരു ചെറിയ ഗ്രാമത്തില്‍ മൂന്നുവഴികള്‍ കൂടിച്ചേരുന്ന ഒരു കവലയില്‍ ആകാശം മുട്ടിനില്‍ക്കുന്ന ഒരു വന്‍മരം ഉണ്ടായിരുന്നു. ആ കവലയ്ക്ക് സദാ തണല്‍ നല്‍കിയിരുന്നത് ആ വമ്പന്‍ മരമാണ്. മരത്തിന്റെ ചുറ്റിലും വട്ടത്തില്‍ ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ ഒരു തിണ്ണ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ വയസ്സില്‍ മൂത്തവര്‍ ആ മരത്തണലില്‍ ...
Read More
സമ്മാനം നല്‍കുക
സമീര്‍ മുണ്ടേരി
ക്ലാസുകഴിഞ്ഞ് വീട്ടിലെത്തിയ അഞ്ചുവയസ്സുകാരി അവള്‍ക്ക് അന്ന് ലഭിച്ച സമ്മാനങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിക്കുമ്പോള്‍ ആ കുഞ്ഞു മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.അവളുടെ കൈകളിലുള്ള സമ്മാനങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കളല്ല. പക്ഷേ, തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ലഭിച്ച...
Read More
ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുണ്യകര്‍മങ്ങള്‍
അബൂ അബ്ദില്ല വളവന്നൂര്‍
ഈ ലോകത്ത് കണക്കറ്റ ജീവജാലങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ വിശേഷബുദ്ധിയും കാര്യങ്ങളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ജിന്ന്, മനുഷ്യ വര്‍ഗങ്ങള്‍ക്ക് അല്ലാഹു നല്‍കുകയും ചെയ്തിട്ടുണ്ട്. മനുഷ്യ, ജിന്ന് വര്‍ഗങ്ങളുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിച്ച് അവന് കീഴ്‌പെട്ട് ജീവിക്കുക എന്നതാണ്...
Read More
അന്യരുടെ ന്യൂനതകള്‍ പരസ്യമാക്കരുത്
അബ്ദുല്‍ ജബ്ബാര്‍ മദീനി
മറവിലും ഒളിവിലുമായി ഒരു മുസ്‌ലിമില്‍നിന്നു സംഭവിച്ചുപോയ തെറ്റുകളും കുറവുകളും പരസ്യമാക്കാതിരിക്കലും അതിന്റെ പേരില്‍ അവന്റെ അഭിമാനത്തെ മോശപ്പെടുത്താതിരിക്കലും ഉത്തമ ഗുണവും മാന്യതയുമാണ്. വിശിഷ്യാ തെറ്റുപറ്റിയ വ്യക്തി സച്ചരിതനും സല്‍കീര്‍ത്തിയുള്ളവനുമാണെങ്കില്‍. അഭിമാനം അന്യോന്യം സംരക്ഷിക്കുവാനും പ്രതിരോധിക്കുവാനുമാണ്...
Read More
അന്ത്യദിനത്തിലുള്ള വിശ്വാസം
ശമീര്‍ മദീനി
മനുഷ്യരുടെ കര്‍മങ്ങളെ വിചാരണ ചെയ്യുന്നതിനും നീതിയുക്തമായ പ്രതിഫലം നല്‍കുന്നതിനും വേണ്ടി അല്ലാഹു ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്.(1) ആ അന്ത്യസമയത്തിന്റെ ആസന്നതയെ അറിയിക്കുന്ന ചില അടയാളങ്ങളുമുണ്ട്. മനുഷ്യര്‍ തങ്ങളുടെ ക്വബ്‌റുകളില്‍വച്ച് ചോദ്യം ചെയ്യപ്പെടുകയും അവിടെ സുഖാനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയോ അല്ലെങ്കില്‍ ...
Read More
കൊറോണക്കാലത്തെ കാരുണ്യം
ഇബ്‌നു അലി എടത്തനാട്ടുകര
കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത സുഹൃത്തിനെ പോലീസ് തടഞ്ഞു. അരിപ്പൊടി, പയര്‍ വര്‍ഗങ്ങള്‍, ചായപ്പൊടി, പഞ്ചസാര, എണ്ണ തുടങ്ങിയ ഏഴ് ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആയിരുന്നു സ്‌കൂട്ടറില്‍. സ്ഥിരമായി സഹായം എത്തിക്കാറുള്ള രണ്ട് കുടുംബങ്ങള്‍ക്ക് കൊടുക്കാനാണ് എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ....
Read More
ലോക്ക്
അഫ്‌നാന്‍ അന്‍വര്‍.ഒ, എടത്തനാട്ടുകര
ലോക്കിലായിന്ന് ലോകവാസികള്‍; ആപ്പിലായതോ ആശുപത്രികള്‍!; അതിനൊപ്പം കുറെ പാവങ്ങളും.; കളിചിരികള്‍ മാഞ്ഞുപോയ്; വിദ്യാലയമുറ്റങ്ങള്‍ നിശ്ശബ്ദമായ്; ക്ലാസ്മുറികള്‍ വിജനമായ്!; മുത്തശ്ശിക്കഥകള്‍ക്ക് ഡിമാന്റേറി; മുത്തശ്ശനൊത്ത് കളി ചിരിയായി; കുഞ്ഞുങ്ങള്‍ക്കിത് ലോക്കേയല്ല!; കുസൃതികള്‍ അണ്‍ലോക്കാക്കി; സന്തോഷ നിമിഷങ്ങളെ...
Read More
