2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

മഹാമാരി നല്‍കുന്ന മഹാപാഠങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

മനുഷ്യമനസ്സില്‍ മുഴുവന്‍ തീ കോരിയിട്ടുകൊണ്ട് കോവിഡ് 19 നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യരംഗത്തെ അതികായന്മാരായി അറിയപ്പെടുന്ന രാജ്യങ്ങള്‍ പോലും പുതിയ സാഹചര്യത്തില്‍ അസ്തപ്രജ്ഞരായിക്കൊണ്ടിരിക്കുന്ന കാഴ്ച തെല്ലൊന്നുമല്ല ഭീതി പരത്തുന്നത്. ലോകം മുഴുവന്‍ വ്യാപിച്ച ഈ മഹാമാരി പകര്‍ന്നു നല്‍കുന്ന ചില പാഠങ്ങളുണ്ട്; മനുഷ്യന്റെ ദുര്‍ബലതയെക്കുറിച്ച്, ശാസ്ത്രപുരോഗതിയുടെ ബലഹീനതയെക്കുറിച്ച്...

Read More
മുഖമൊഴി

നിര്‍ഭയ: ഘാതകരുടെ വധശിക്ഷയും പ്രതികരണങ്ങളും ‍

പത്രാധിപർ

''വീട്ടില്‍ മടങ്ങിയെത്തി മകളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവളോടു പറഞ്ഞു, നമുക്കു നീതി ലഭിച്ചിരിക്കുന്നു. ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സര്‍ക്കാരിന്, എല്ലാവര്‍ക്കും. അവരുടെ എല്ലാ ഹര്‍ജികളും കോടതി തള്ളി. നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. എങ്കിലും നീതി നടപ്പിലായി''...

Read More
ലേഖനം

കൊറോണയും മദ്യവും സുരക്ഷിത സമൂഹവും

നബീല്‍ പയ്യോളി

നാടെങ്ങും കൊറോണയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ഭീതിയിലാണ് ജനങ്ങള്‍. കോവിഡ് 19 ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും കൊറോണ ബാധിതമാണ്. ഇരുപതിനായിരത്തിലധികം ആളുകള്‍ ഈ വൈറസ്ബാധമൂലം ഇതിനകം മരണപ്പെട്ടു...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ത്വലാഖ് (വിവാഹമോചനം): ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ധിക്കാരികളായ സമുദായങ്ങളുടെ നാശത്തെക്കുറിച്ചും പ്രവാചകന്മാരെ കളവാക്കിയ തലമുറകളെക്കുറിച്ചുമാണ് അല്ലാഹു പറയുന്നത്. വേദനിക്കുന്ന ശിക്ഷ നല്‍കുകയും കര്‍ക്കശമായ നിലയില്‍ കണക്ക് ചോദിക്കുകയും ചെയ്തപ്പോള്‍ അവരുടെ ആധിക്യമോ ശക്തിയോ അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. അവരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ...

Read More
അഭിമുഖം

ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ 42 ശതമാനത്തോളം വോട്ട് ഷെയര്‍ ബിജെപിക്ക് അനുകൂലമായി നില്‍ക്കുകയാണ്. കോണ്‍ഗ്രസ്സിന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ 20 ശതമാനം വോട്ട് ഷെയര്‍ താഴോട്ടുവന്ന് നാല് ശതമാനമായി മാറി. അത് മൊത്തമായി എഎപിയിലേക്ക് പോയി എന്ന് നമുക്ക് അനുമാനിക്കാനാകും. ...

Read More
ലേഖനം

കൊറോണ കാലത്തെ ഗൃഹവാസം

അഷ്‌റഫ് എകരൂല്‍

ആധുനിക കാലം നമ്മില്‍നിന്ന് കവര്‍ന്നെടുത്ത അമൂല്യമായ ഒന്നാണ് വീടുകളില്‍ ചെലവഴിക്കാന്‍ മാത്രം മതിയായ ഒഴിവ് സമയം. ഇന്ന് ലോകത്തിന്റെ പലഭാഗത്തുള്ളവര്‍ക്കും അത് തിരികെ ലഭിച്ചിരിക്കുന്നു. കൊറോണ നമ്മെ വീട്ടുതടങ്കലില്‍ നിര്‍ത്തുമ്പോള്‍ അത് പല നല്ല കാര്യങ്ങള്‍ക്കുമുള്ള പരിശീലന കാലമായി വിശ്വാസികള്‍ക്ക് എടുക്കാവുന്നതാണ്...

Read More
ലേഖനം

ലജ്ജാശീലം

അബ്ദുല്‍ ജബ്ബാര്‍ മദീനി

മോശമായതും അര്‍ഹരുടെ അര്‍ഹതയില്‍ കുറവു വരുത്തുന്നതും വെടിയുവാന്‍ പ്രചോദനമാകുന്ന ഉത്തമ സ്വഭാവമാണ് 'ഹയാഅ്' അഥവാ 'ലജ്ജ.' ചിലര്‍ ലജ്ജാലുക്കളായി ജനിക്കുന്നു. ലജ്ജ അവര്‍ക്ക് പ്രകൃതിദത്തമായി റബ്ബിന്റെ ഔദാര്യമാകുന്നു. ലജ്ജാശീലം മുസ്‌ലിം മതനിഷ്ഠയിലൂടെ നേടിയെടുക്കുകയുംചെയ്യുന്നു. അതിനാലാണ് മതപരമായി തന്നോട് ...

Read More
ലേഖനം

ശുദ്ധീകരണം: മഹത്ത്വവും മര്യാദകളും

മൂസ സ്വലാഹി, കാര

ഇസ്‌ലാം പരിശുദ്ധവും പ്രകൃതിപരവുമാണ്. കുറെ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം മാനവരാശിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. അതെല്ലാം മനുഷ്യരുടെ ഇഹപര നേട്ടങ്ങള്‍ക്കായുള്ളത് മാത്രമാണ്. ദോഷകരമായ യാതൊരു കാര്യവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ശുദ്ധീകരണത്തിന്റെ കാര്യമെടുക്കാം. മാനസികവും ശാരീരികവുമായ ശുദ്ധി...

Read More
കാഴ്ച

ബലമുള്ള ബന്ധങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

വെയില്‍ ചൂടുള്ള ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലേക്ക് തിരക്കിട്ടു നടക്കുകയിരുന്നു. പിന്നില്‍ നിന്ന് ഒരു വിളികേട്ട് നിന്നു. അയാള്‍ അടുത്തുവന്നു വന്നു. നന്നായി വസ്ത്രധാരണം ചെയ്ത, മുഖത്ത് സദാ പുഞ്ചിരിപൊഴിക്കുന്ന ഒരു നല്ല മനുഷ്യന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഔദേ്യാഗികമായി പരിചയപ്പെട്ടയാളാണ്. കുറെ കൊല്ലങ്ങള്‍ക്കു മുമ്പ് ...

Read More