2020 മാര്‍ച്ച് 21 1441 റജബ് 26

ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഫാഷിസം എത്രമാത്രം ആതമവിശ്വാസത്തോടെ തങ്ങളുടെ ഗൂഢ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വിഭജന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്താണ്, അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്, ചരിത്രബോധമുള്ളവര്‍ നിരീക്ഷിക്കുന്ന ഇതിന്റെ ഭാവിയെന്താണ്? തുറന്ന സംസാരം.

Read More
മുഖമൊഴി

കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍... ‍

പത്രാധിപർ

കൊറോണ വൈറസ് ബാധയെ അമിതമായി ഭയക്കേണ്ടതില്ലെന്നും ജാഗ്രതയുണ്ടായാല്‍ മതിയെന്നും സര്‍ക്കാരും ആരോഗ്യരംഗത്തെ വിദഗ്ധരും ആവര്‍ത്തിച്ചു പറയുമ്പോഴും കൊറോണയെപ്പറ്റി ഊഹാ പോഹങ്ങളും വ്യാജവിവരങ്ങളും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ക്കനുസരിച്ചു ...

Read More
ലേഖനം

പരീക്ഷണങ്ങളില്‍ പരിഭവിക്കരുത്

മൂസ സ്വലാഹി, കാര

പരീക്ഷണം എന്ന വാക്ക് ഏവര്‍ക്കും സുപരിചിതമാണ്. സ്രഷ്ടാവ് തന്റെ ദാസന്മരെ പലവിധത്തിലും പരീക്ഷിക്കുന്നതാണ്. ഓരോരുത്തരുടെയും വിശ്വാസത്തെയും ജീവിതത്തെയും സൂക്ഷ്മ നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കുവാന്‍ ഇത് സഹായിക്കുന്നു. പരീക്ഷണത്തിന് വ്യത്യസ്തമായ രൂപങ്ങളും മുഖങ്ങളുമുണ്ട്.....

Read More
ക്വുര്‍ആന്‍ ദര്‍ശനം

ത്വലാഖ് (വിവാഹമോചനം): ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

സത്യവിശ്വാസികളെയും നബി ﷺ യെയും അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: (നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍) അതായത് നിങ്ങള്‍ വിവാഹമോചനം നടത്താന്‍ ഉദ്ദേശിച്ചാല്‍ അതിലുള്ള മതപരമായ കല്‍പനകള്‍ എന്താണെന്ന് നിങ്ങള്‍ അന്വേഷിക്കണം....

Read More
വിവര്‍ത്തനം

വലിയ്യുകള്‍ക്ക് വഹ്‌യ് കിട്ടുമെന്നോ?

ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി

നബി ﷺ യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലാത്ത ബിദ്ഈ തവസ്സുല്‍. ബിദ്ഈ തവസ്സുലുകളുടെ കൂട്ടത്തില്‍ പെട്ടതുതന്നെയാണ് നബി ﷺ യുടെ അസ്തിത്വം(ദാത്ത്) കൊണ്ടും ശരീരം (ജസദ്) കൊണ്ടും സ്ഥാനം (ജാഹ്) കൊണ്ടുമൊക്കെയുള്ള പ്രാര്‍ഥനകള്‍. ഇവ നൂതനാചരവും അനനുവ ദനീയവുമാണ്...

Read More
ലേഖനം

ക്ഷണികമീ ജീവിതം

മെഹബൂബ് മദനി ഒറ്റപ്പാലം

കാരുണ്യത്തിന്റെ തിരുദൂതര്‍ ﷺ നാമെല്ലാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ദുന്‍യാവിലെ ജീവിതത്തെ വിശേഷിപ്പിച്ചത് ഒരു മരത്തണലില്‍ ഇത്തിരി നേരം വിശ്രമിക്കുന്നതിനോടാണ്. ഈയൊരു ജീവിത കാഴ്ചപ്പാടുമായി മുന്നോട്ട് പോകുന്ന മുസ്‌ലിമിന് മാനസികമായി അനുഭവിക്കാന്‍ കഴിയുന്ന നിര്‍വൃതി പറഞ്ഞറിയിക്കാനാവാത്തതാണ്...

Read More
ലേഖനം

പൗരത്വഭേദഗതി നിയമം: ഫാഷിസം ലക്ഷ്യം വെക്കുന്നത്

ഡോ.സബീല്‍ പട്ടാമ്പി

ഇന്ത്യയില്‍ ഇന്ന് കത്തിനില്‍ക്കുന്ന വിഷയമാണല്ലോ പൗരത്വഭേദഗതി നിയമം. സംഘ്പരിവാറിന്റെ അജണ്ടകളില്‍ മുഖ്യമായതാണ് ഇത്. യഥാര്‍ഥത്തില്‍ ഇത് അവരുടെ കണക്കുപുസ്തകത്തിലെ ആദ്യത്തെ അജണ്ടയാണ്. എന്നാല്‍ ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യ ...

Read More
ലേഖനം

സല്‍വിചാരം

അബ്ദുല്‍ ജബ്ബാര്‍ മദീനി

തിന്മയുടെ ഭാഗത്തെക്കാള്‍ നന്മയുടെ ഭാഗത്തിന് പ്രാമുഖ്യം കല്‍പിക്കലാണല്ലോ സല്‍വിചാരത്തിന്റെ തേട്ടം. സത്യവിശ്വാസിയെ കുറിച്ച് ഒരു വാര്‍ത്ത കേട്ടാല്‍ സല്‍വിചാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തുകയും അതില്‍ തീരുമാനം കൈകൊള്ളുകയും ചെയ്യേണ്ടത്. വ്യാജവാര്‍ത്തകള്‍ കേള്‍ക്കുകയായാല്‍....

Read More
ഗാനം

നാമെത്ര നിസ്സാരര്‍!

ഉസ്മാന്‍ പാലക്കാഴി

അറിയാം കൊറോണയെ, ജാഗ്രത പാലിച്ചിടാം; അലസമിരിക്കല്ലേ, വിപത്തിങ്ങടുത്തെത്തി!; നാളുകള്‍ നീങ്ങുന്തോറും പടര്‍ന്നു പിടിക്കുന്നു; ആളുകള്‍ ബോധമറ്റ് വീണതാ മരിക്കുന്നു!; ചൈനയില്‍ പ്രകടമായ്, പിന്നത് പരക്കലായ്; ഇന്നത് മിക്ക ലോകരാജ്യത്തും ഭയപ്പാടായ്; കുറഞ്ഞ കാലംകൊണ്ട് കൊടിയ വിപത്തായി...

Read More